നിന്നിലേക്ക്‌...

നിന്നിലേക്ക്‌...
നിന്നിലേക്ക്‌  മാത്രം
ഒഴുകി നിറയാനുള്ള എന്റെ സ്നേഹത്തെ
മലനിരകള്‍ക്കിടയില്‍ തടഞ്ഞു വെച്ചത് ആരാണ്.
നിന്റെ ഉടലില്‍ ഒഴുകിപ്പരക്കാനുള്ള
എന്റെ മോഹങ്ങളെ
എത്രനാള്‍ തടങ്കലില്‍ വെക്കും?
എന്റെ മനസ്സ് ഖനീഭവിച്ചു പോയിട്ടില്ല.
നിന്നോടുള്ള എന്റെ സ്നേഹം
പെയ്തു തോരാതെ
കിഴക്കന്‍ മലകളെ മുക്കിക്കളയുന്നു.
പ്രിയപ്പെട്ടവളെ,
ഞാന്‍ നിന്നിലൂടെ
ആയിരം കൈവഴികളായി ഒഴുകും.
നിന്റെ തീരങ്ങളെ ഞാന്‍ പച്ച പുതപ്പിക്കും.
കാട്ടുചോലകളായി നിന്റെ വന്യ ദാഹങ്ങളില്‍
പൊട്ടിച്ചിതറും
നിന്റെ സമതലങ്ങളില്‍ നിറഞ്ഞൊഴുകും.
അപ്പോള്‍ ചടുലമായ ആസക്തിയായിരിക്കും എനിക്ക്.
തടങ്ങളെ വേദനിപ്പിച്ചുകൊണ്ട്
മരങ്ങളെ കടപുഴക്കിക്കൊണ്ട്...
ചില നേരങ്ങളില്‍ ശാന്ത ചിത്തനായ കാമുകനെപ്പോലെ
കളിപറഞ്ഞു ചിരിച്ച്,
കൈകളില്‍ ഉമ്മവെച്ചു, കവിളില്‍ നുള്ളി
ചില നേരങ്ങളില്‍...
തേനുറവപോലെ
വരൂ കോരിക്കുടിക്കൂ എന്ന ഭാവത്തില്‍...
അപ്പോള്‍ നഗ്നപാദയായി
നീ എന്നിലേക്ക്‌ ഇറങ്ങണം.
ഒരു കവിള്‍ മൊത്തണം...
പല ഭാവങ്ങളില്‍,
പല രൂപങ്ങളില്‍
ഞാന്‍ നിന്നിലേക്ക്‌,
നിന്നിലേക്ക്‌...
ഒഴുകിനിറയും.

Comments

 1. നിലക്കാത്ത പ്രണയത്തിന്റെ നീരൊഴുക്കില്‍...

  ReplyDelete
 2. പ്രണയം, അതങ്ങനെ തടഞ്ഞുവെക്കാന്‍ ഒരു മലനിരകള്‍ക്കും ആവില്ല. അതുപോലെ പ്രണയാതുരനായ കവിയെയും. പ്രണയ കവിതകള്‍ തുടരട്ടെ.

  ReplyDelete
 3. പ്രണയം...തടഞ്ഞുവയ്ക്കാനാകാതെ ഒഴുകട്ടെ

  ReplyDelete
 4. നിറഞ്ഞ്,
  പരന്ന്,
  കൂലംകുത്തി...
  ഒഴുകട്ടെ,
  പ്രണയമേ...

  ReplyDelete
 5. മനോഹരം, കൂലം കുത്തിയൊഴുകാൻ വെമ്പുന്ന പ്രണയം, ഒരു ജിബ്രാൻ സ്പർശം.

  ReplyDelete
 6. ഭാനു മാഷിന്റെ ടച്ചുള്ള അതി പ്രണയാതുരമായ കവിത അതിവാചാലം..പ്രണയം പോലെ തന്നെ...സുന്ദരം..

  ReplyDelete
 7. ഭാനു പ്രണയം നിറഞ്ഞു കവിഞ്ഞു ഒഴുക്കുന്നു ........ഇത് വായിച്ചാല്‍ ഒന്ന് പ്രണയിക്കാന്‍ തോന്നും .... :)

  ReplyDelete
 8. പ്രണയം... മധുരം.

  ReplyDelete
 9. ഒഴുകിത്തീരുന്നില്ലല്ലോ പ്രണയം

  ReplyDelete
 10. എപ്പോഴും നിറഞ്ഞു ഒഴുകട്ടെ പ്രണയം ...

  ReplyDelete
 11. പുഴയായി ഒഴുകട്ടെ,കുളിര്‍കാറ്റായി തഴുകട്ടെ സൗഹൃദങ്ങള്‍ .നല്ല വരികള്‍ .ആശംസകള്‍ !

  ReplyDelete
 12. ഒഴുകട്ടെ പ്രണയം.. മനോഹര വരികള്‍ക്ക് നന്ദി ഭാനു.

  ReplyDelete
 13. ഇതിഷ്ടായിട്ടോ, പക്ഷെ ഈ കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടാവുന്നു... മുന്‍പൊന്നും കുഴപ്പം തോന്നിയിട്ടില്ലല്ലോ ! ഇതിപ്പോ മാറ്റിയതാണോ !!

  ReplyDelete
 14. നിറഞ്ഞു കവിഞ്ഞു നിലക്കാതെ ഒഴുകട്ടെ പ്രണയം

  ReplyDelete
 15. നിലക്കാത്ത പ്രണയത്തിന്റെ കുത്തൊഴുക്ക് ....

  ReplyDelete
 16. നീരൊഴുക്ക് നമ്മെ സ്പര്‍ശിച്ചു കടന്നു പോകും
  കുത്തൊഴുക്ക് നമ്മെയും കൊണ്ട് പോകും
  ഒന്നും അധികമാകരുത്.
  പ്രണയത്തിന്റെ പല ഭാവങ്ങള്‍ നന്നായി വരച്ചു.

  ReplyDelete
 17. വായനക്കും സ്നേഹത്തിനും നന്ദി.

  ReplyDelete
 18. പല ഭാവങ്ങളില്‍,
  പല രൂപങ്ങളില്‍
  ഞാന്‍ നിന്നിലേക്ക്‌,
  നിന്നിലേക്ക്‌...
  ഒഴുകിനിറയും.
  കൊള്ളാം, നല്ല കവിത

  ReplyDelete
 19. "ഞാന്‍ നിന്നിലേക്ക്‌,
  നിന്നിലേക്ക്‌...
  ഒഴുകിനിറയും"

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?