ഉള്ക്കിണര്‍

(എന്റെയും   നിന്റെയും ഉള്ളില്‍
ഓരോ കിണറുണ്ട്.)
എന്റെ കിണറ്റില്‍ ...
ഉള്പ്രവാഹങ്ങളില്‍ കുളിരുന്ന
തെളിനീരുമാത്രമല്ല;
ആരൊക്കെയോ വലിച്ചെറിഞ്ഞ
ചപ്പു ചവറുകള്‍
പൊട്ടിയ സ്ലേറ്റു പെന്‍സില്‍
കീറിപ്പറിഞ്ഞ സ്ക്കൂള്‍സഞ്ചി
ഏട്ടന്റെ ചോറ്റുപാത്രം
അമ്മൂമ്മയുടെ ചൂരല്‍
പഴങ്കഥകള്‍
വന്നവരും പോയവരും എറിഞ്ഞു കളിച്ച
വെള്ളാരം കല്ലുകള്‍
എന്റെ ആഴമളന്നവര്‍
പടവുകളില്‍ പിടിച്ച് എന്നിലേക്ക്‌ ഇറങ്ങിവന്നവര്‍
കൈതെറ്റി ഇടറി വീണവര്‍
ഭ്രാന്തുവന്നു ചാടി ചത്ത നേര്‍പെങ്ങള്‍
കാര്‍ക്കിച്ചു തുപ്പിയവര്‍
കോരി കുടിച്ചവര്‍
(ഞാനും നീയും ഒരേ കിണറാണ്.)
പാതാള കരണ്ടികൊണ്ടു കടഞ്ഞെടുത്താല്‍
പൊങ്ങിവരും ഇനിയും പലതും.
ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍
കിണറ്റിലെ തവളയുണ്ട്
വേദാന്തമുണ്ട്
സിംഹത്തിന്റെ അഹങ്കാരമുണ്ട്
ആരെയും കാണിക്കാതെ ഒളിച്ചു വെച്ചൊരു
ചെന്താമരയുണ്ട്
അമ്പിളിമാമന്റെ നിലാ പുഞ്ചിരിയുണ്ട്.
കിണറ്റിലെ ഭൂതമുണ്ട്.
ദേവതയുണ്ട്
നിധി കുംഭമുണ്ട്‌.
ഇറങ്ങി വന്നോളൂ
മടിക്കാതെ
മടിക്കാതെ എന്നു പറയുന്ന മനമുണ്ട്

Comments

 1. കവിതയിലുമുണ്ട് ,
  തിങ്കള്‍ ,താമര,ദേവത,നിധികുംഭങ്ങള്‍ ...
  ഇറങ്ങി വന്നോളൂ
  മടിക്കാതെ എന്നു പറയുന്ന വരികളുമുണ്ട് .

  ReplyDelete
 2. ഭാനുവിന്റെ സ്ഥിരം കവിതകളില്‍ നിന്നും ഒരു വ്യത്യസ്തത ഫീല്‍ ചെയ്തു.

  ReplyDelete
 3. ullilottiraganavathe vedanikkillenkkil mathram ullunamalepolliikkum

  ReplyDelete
 4. VERY GOOD CONCEPT

  BUT FRIEND

  CONCEIVE IT IN A RHYTHM

  THEN ONLY WE CAN CALL IT AS A KAVITHA

  OTHERWISE MERE STATEMENTS

  ReplyDelete
 5. ഞാനും നീയും ഒരേ കിണറാണ്...
  ഇതില്‍ എല്ലാമുണ്ട്.

  ReplyDelete
 6. വ്യത്യസ്തതയുണ്ട്. ഞാനെന്ന കിണറിൽ നിന്നെ കാണുന്ന കണ്ണുമുണ്ട്..

  ReplyDelete
 7. (ഞാനും നീയും ഒരേ കിണറാണ്.).....!
  :)

  ReplyDelete
 8. ഗംഭീരമായി ഭാനു :)
  വളരെ ഇഷ്ടപ്പെട്ടു ..വേറിട്ട അന്വേഷണം ..

  ReplyDelete
 9. ആദ്യം കരുതി എന്റേതുമാത്രം പൊട്ടക്കിണര്‍ എന്നാ പറഞ്ഞുവരുന്നതെന്ന്. വായിച്ചുവന്നപ്പോഴല്ലേ....

  ഒക്കെ ശരി, നൂറു ശതമാനം.
  ഇടയ്ക്കിടെ മനസ്സ് പാതാളക്കരണ്ടിയാവും. അപ്പോള്‍ എല്ലാം ഒന്ന് കലങ്ങിമറിയും. എന്നാലും അമ്പിളിമാമനെയും താമരയെയും മുകള്‍ത്തട്ടില്‍ പ്രതിഷ്ഠിച്ച്, ഉള്ളിലേയ്ക്ക് സ്വാഗതം ചെയ്യുന്ന ആ മനസ്സ്...
  അതുമാത്രം മതി...

  ഭാനൂ, വ്യത്യസ്തമായി എഴുതി, നന്നായിട്ടുണ്ട്.

  ReplyDelete
 10. കിണറിന്റെ ആഴങ്ങളിൽ ഇറങ്ങിച്ചെല്ലുന്ന ഈ കവിത, പാതാളക്കരണ്ടിയെപ്പോലെ (സാധനം ഞാൻ കണ്ടിട്ട് കുറച്ചു നാളായി) എന്തൊക്കെയോ കറുപ്പം വെളുപ്പും ഉള്ള ഓർമ്മകൾ പുറത്തിടുന്നു. മനോഹരമായി ഭാനൂ. ധൈര്യമായി ഇറങ്ങൂ. മഹാലക്ഷ്മിയും മറുതയും അമൃതവും കാളകൂടവും ഉള്ള ഈ കിണറിലേക്ക്.

  ReplyDelete
 11. ഇതൊരു പൊട്ടക്കിണറല്ലെന്ന് ഈ പരിസരത്തു വന്നപ്പോള്‍ തന്നെ മനസ്സിലായി.അതെ ,ഇതാണ് കവിത.ഈ കവിതയിലെ ആഴങ്ങളില്‍ ഒരുപാട് അടിയൊഴുക്കുകളുണ്ട്.മുത്തുരത്നങ്ങളുണ്ട്...അഭിനന്ദനങ്ങള്‍ !

  ReplyDelete
 12. ഭാനു മാഷിന്റെ സ്പര്‍ശം നന്നായി അനുഭവപ്പെട്ടു...ആഴമുള്ള കവിത..ഇഷ്ടപ്പെട്ടു...ഞാനും ആഴങ്ങളിലേക്ക് ഇറങ്ങട്ടെ...ഓണാശംസകള്‍..

  ReplyDelete
 13. ആരെന്തു കാണിച്ചാലും അതൊക്കെ ശുദ്ധമാക്കുന്ന നെല്ലിപ്പടികളും അവിടെ ഉണ്ട്.

  ReplyDelete
 14. എത്ര ഇറങ്ങിച്ചെന്നാലും ഓരോ ഉള്‍ക്കിണറിലും എന്തൊക്കെയുണ്ടെന്നു ആര്‍ക്കാ കാണാന്‍ ആവുക !

  ReplyDelete
 15. കിണറുകൾക്കുള്ളിലെ നീരുറവ തിരയേണ്ടിയിരിക്കുന്നു...

  കൊള്ളാം ട്ടോ

  ഓണാശംസകൾ

  ReplyDelete
 16. ഭാനു ..ഇത് പോലെ ഒന്ന് രണ്ടു കവിതകള്‍ മുന്പ് വായിച്ചത് ഓര്‍ക്കുന്നു ....എന്നാലും അവതരണത്തില്‍ വ്യതിസ്തത പുലര്‍ത്തുന്നുണ്ട് ഈ കവിത

  ReplyDelete
 17. ഭാനുവിന്‍റ കിണര്‍ കൊള്ളാം. അതിലെന്തെല്ലാമോ ഉണ്ട്.

  ReplyDelete
 18. ഭാനൂ, ആ കിണറിനുള്ളിലേക്ക് ഇറങ്ങിയപ്പോള്‍ , പാതാളക്കരണ്ടിക്കു പോലും അപ്രാപ്യമായ ചിലത്.....

  ഇഷ്ടായീട്ടോ വ്യത്യസ്തമായ ഈ കവിത....

  ReplyDelete
 19. ആഴങ്ങളില്‍ സത്യമുള്ള കവിത

  ReplyDelete
 20. ഈ കിണർ എന്റേതും കൂടി ആണു. അതിൽ ഞാനുമുണ്ടെന്നു ഫീൽ ചെയ്യിച്ചു.... ഭാവന ഗംഭീരം....!!!! അഭിനന്ദനങ്ങൾ...

  ReplyDelete
 21. വളരെ ഇഷ്ടായി ..ആശംസകള്‍

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?