എങ്കില്‍

ആയുസ്സിലെല്ലാര്‍ക്കുമൊരടയാളം കാണുമോ?
അന്ത്യനാളെത്തും വരെ
ഓര്‍ത്തു വെക്കാന്‍
എങ്കില്‍ നിന്‍ മിഴികളാണടയാളം.

ഒരു കയ്യൊപ്പ് ചാര്‍ത്തി
പുസ്തകത്താള്‍ അടച്ചുവെച്ചുവോ
എങ്കില്‍ നിന്‍ ചുംബനമാണതില്‍

ഒരു കിലുക്കം മാത്രം
മുഴങ്ങുമീ വീണ
എന്നില്‍ തന്നെ മീട്ടുന്നുവോ?
എങ്കില്‍ നിന്‍ സ്വരമാണതില്‍

നിലാവിന്റെ മുട്ടയ്ക്കടയിരുന്നത് വിരിയവേ
ചുരക്കും വെളിച്ചം
നീ തന്നെയോ ?

കെട്ടുപോകും വിളക്കുകള്‍
എന്നില്‍ മാത്രമെരിയുന്നുവെങ്കിലാ വെട്ടം
നീയല്ലാതെ മറ്റാര്‍?

എത്ര കാതങ്ങള്‍ എത്ര കാലങ്ങള്‍
പിന്നിട്ട്‌ പോന്നിട്ടും നിന്നോര്‍മയല്ല
നീ തന്നെയൊപ്പം
എന്‍ നീറ്റലായ് എന്നുണര്‍വ്വായ്
ജ്വലിപ്പതെന്തിങ്ങനെ?

മഴയായ് പെയ്ക നീ വിശുദ്ധ പ്രണയമേ
തോരാതെ തേങ്ങാതെ
ഒഴുകി പരന്നു പടര്‍ന്നു
പിരിയട്ടെ കൈവഴികള്‍
പുഴകളായ്‌ എന്‍ രക്തം
മാമരങ്ങളില്‍ പൂക്കളായ്
സ്നേഹ സുഗന്ധ സംഗീതമായ്

എങ്കില്‍
നിന്നെയും എന്നെയും
വിസ്മൃതമാക്കുമൊരു
വിശുദ്ധ നിമിഷം
മതിയെന്‍ ചിത കത്തുവാന്‍

Comments

 1. "ഒരു കയ്യൊപ്പ് ചാര്‍ത്തി
  പുസ്തകത്താള്‍ അടച്ചുവെച്ചുവോ
  എങ്കില്‍ നിന്‍ ചുംബനമാണതില്‍"

  നന്നായിരിക്കുന്നു ഭാനു...

  ReplyDelete
 2. ഭാനു മാഷേ..നല്ല കവിത..ഇഷ്ടപ്പെട്ടു..അവസാനവരികള്‍ നിസ്തുലം..

  ReplyDelete
 3. മനസ്സില്‍ നിന്നും മായാത്ത മനോഹരമായ അടയാളങ്ങള്‍

  ReplyDelete
 4. നന്നായിരിക്കുന്നു കവിത മാഷെ ..
  ചിലയിടങ്ങള്‍ സിമ്പിള്‍ ആയി പോയതുപോലെ
  ആശംസകള്‍

  ReplyDelete
 5. എത്ര കാതങ്ങള്‍ എത്ര കാലങ്ങള്‍
  പിന്നിട്ട്‌ പോന്നിട്ടും നിന്നോര്‍മയല്ല
  നീ തന്നെയൊപ്പം

  ReplyDelete
 6. ജീവിതത്തില്‍ ബാക്കിയാവുന്നത് .....നന്നായി മാഷെ.അഭിനന്ദനങ്ങള്‍!

  ReplyDelete
 7. പ്രണയം എത്ര പഴയതായാലും ലഹരി തന്നെ.

  ReplyDelete
 8. നല്ല വരികള്‍

  ReplyDelete
 9. ”പ്രണയം അതു കടല്‍തീരത്ത് വന്നടിയുന്ന
  ചിപ്പികളെ പോലെയാണ് ..
  എത്ര കാതം അകലെയാണെന്നാലും,
  എത്ര കാലം കഴിഞ്ഞുവെന്നാലും,
  നെഞ്ചിനുള്ളില്‍ എന്നും
  ഒരു കടലിരമ്പം അതു കാത്തു വെയ്ക്കുന്നുണ്ട്…"

  ReplyDelete
 10. സുഹൃത്തേ .. കവിത വായിച്ചു. വളരെ നന്നായി. കവിതയുടെ തലക്കെട്ട്‌ യോജിക്കുന്നില്ല എന്ന് തോന്നുന്നു. "ചുരക്കും വെളിച്ചം.." എന്നത് മനസ്സിലായില്ല.
  ഭാവുകങ്ങള്‍.

  ReplyDelete
 11. പ്രണയം ജ്വലിപ്പിക്കുന്നു കവിതയിലുടെ ......

  ReplyDelete
 12. മഴയായ് പെയ്ക നീ വിശുദ്ധ പ്രണയമേ
  തോരാതെ തേങ്ങാതെ
  ഒഴുകി പരന്നു പടര്‍ന്നു
  പിരിയട്ടെ കൈവഴികള്‍
  പുഴകളായ്‌ എന്‍ രക്തം
  മാമരങ്ങളില്‍ പൂക്കളായ്
  സ്നേഹ സുഗന്ധ സംഗീതമായ്

  ReplyDelete
 13. പ്രണയം ജ്വലിക്കുന്ന വരികൾ...നന്നായി ട്ടോ

  ReplyDelete
 14. കെട്ടുപോകും വിളക്കുകള്‍
  എന്നില്‍ മാത്രമെരിയുന്നുവെങ്കില്‍
  ആ വെട്ടം
  നീയല്ലാതെ മറ്റാര്‍?

  ഈ വരികള്‍ ഞാന്‍ എടുക്കുന്നു.
  നന്ദി.

  ReplyDelete
 15. നന്നായി, പക്ഷേ കുറച്ചുകൂടി കുറുക്കാമായിരുന്നില്ലേ എന്നു തോന്നി.

  ReplyDelete
 16. "നിന്നെയും എന്നെയും
  വിസ്മൃതമാക്കുമൊരു
  വിശുദ്ധ നിമിഷം
  മതിയെന്‍ ചിത കത്തുവാന്‍"

  പ്രണയത്താല്‍ തിളങ്ങുന്ന കവിത...

  ReplyDelete
 17. ഞാന്‍ എവിടെയായാലും എന്റെ മനസ്സ് നിനക്ക് ചുറ്റും തിരിയുന്ന പമ്പരമാകുന്നു.

  ReplyDelete
 18. വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദിയോടെ...

  ReplyDelete
 19. ഒന്നും കൂടി കുറുക്കാമായിരുന്നുവോ ഈ പ്രണയം?
  ചില വരികൾ വളരെ ഇഷ്ടമായി.

  ReplyDelete
 20. kavitha moshamanennu njan parayilla..pranayam ennum sukhamulla anubhavam thanne suhruthe...pakshe eppolum ezhuthi ezhuthi athinte niram kedutharuthe ennoru apekshayund...

  ReplyDelete
 21. @ ഭവ്യപവിഴം
  അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തേ. താങ്കളുടെ ബ്ലോഗിലേക്ക് പ്രവേശിക്കാന്‍ പറ്റുന്നില്ലല്ലോ. അതെന്താണ്?

  ReplyDelete
 22. പ്രണയം പ്രണയം മഹാസാഗരം :)

  ReplyDelete
 23. പ്രണയം നിറഞ്ഞൊഴുകുന്ന വരികള്‍....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?