ചരിത്രത്തില്‍ പറവകളുടെ പങ്ക്


പ്രളയക്കടലില്‍ 
മുങ്ങിത്താഴുന്ന ദൈവത്തിന്
ദേശാടനം നടത്തുന്ന ഒരു പറവ
ആകാശത്തില്‍ നിന്നും ഒരാലില
താഴേക്കു കൊത്തിയിട്ടു കൊടുത്തു.
ആലിലയില്‍ കയറിയ ദൈവം
പുതിയ യുഗത്തിന്റെ കരയില്‍
പ്രളയം കൊണ്ടു പോകാത്ത 
വിത്തുകള്‍ വിതച്ചു.
ദൈവം പറഞ്ഞു
അവന്‍ എനിക്ക് തന്നതിനെ 
ഞാന്‍ നിനക്ക് തന്നു.

Comments

 1. രേഖപ്പെടുത്താതെ പോയ ചരിത്രത്തില്‍ നിന്നും.

  ReplyDelete
 2. പറവകളിൽ നിന്നും പഠിക്കേണ്ട പാഠം :)

  ReplyDelete
 3. ശരിയാണ് ചരിത്രത്തിലും പുരാണത്തിലും പറവകള്‍ക്ക് നല്ലൊരു പങ്കാണ്. അവയെക്കണ്ട് നമുക്കൊരു പാടു പഠിക്കാനും ഉണ്ട്
  ഭാനുവിന്‍റ വ്യത്യസ്ഥമായ ഒരു രചന

  ReplyDelete
 4. valare sukhamulla aazhamulla chintha........

  ReplyDelete
 5. അതെ, അവൻ തന്നത്...

  ReplyDelete
 6. വല്ലാത്ത കവിത..ഭാനുമാഷിന്റെ മായാജാലം വീണ്ടും..ആശംസകള്‍..

  ReplyDelete
 7. ചരിത്രത്തിൽ പറവകളുടെ പങ്ക്.
  കൊള്ളാം മാഷേ..

  ReplyDelete
 8. 'രേഖപ്പെടുത്താതെ പോയ'ഈ ചരിത്ര ചിത്രം വല്ലാതങ്ങ് പിടി കിട്ടുന്നില്ലല്ലോ, മാഷേ...

  ReplyDelete
 9. അതിജീവന കാലത്ത് നിമിത്തമായി ചിലത് ഉണ്ടാകും
  എല്ലാം അവസാനിക്കാതെ, കരുതലോടെ....

  ReplyDelete
 10. ചരിത്രത്തില്‍ രേഖപ്പെടുത്ത ബഹുശതം കാര്യങ്ങളില്‍ ഒന്ന്... ലളിതമായ വരികളിലൂടെയുള്ള ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി ഭാനൂ...

  ReplyDelete
 11. freely ye did recieve, freely give

  ReplyDelete
 12. ചാരുതയുള്ള വരികൾ. ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ലെങ്കിലും അരയാലിലയാൽ പ്രളയപയോധിയിൽ നിന്ന് സനാതനമൂല്യങ്ങളെ- ഒരു പ്രളയത്തിനും കൊണ്ടുപോകാനാകാത്തവയെ- (അങ്ങനെയൊന്നുണ്ടോ?) വിതയ്ക്കാൻ ദൈവത്തെ കാത്തു കൊള്ളുകയാണോ?

  ReplyDelete
 13. @Mohammedkutty irimbiliyam
  @ശ്രീനാഥന്‍

  പറവ കൊത്തിയിടുന്നത് സ്നേഹമാണ് (കാരുണ്യമാണ്). പ്രളയത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നത് സ്നേഹമല്ലാതെ മറ്റെന്താണ്. ആരോ നമുക്ക് നല്‍കിയ സ്നേഹത്തെ നാം നമുക്ക് പുറകെ വരുന്നവര്‍ക്ക് നല്‍കുന്നു.

  ReplyDelete
 14. പറവകള്‍ പറന്നു പറന്നു നമ്മുക്ക് പകരുനത് ജീവിതത്തിന്റെ സ്ഥായിയാ സ്നേഹം .....ഭാനു................

  ReplyDelete
 15. "അവന്‍ എനിക്ക് തന്നതിനെ
  ഞാന്‍ നിനക്ക് തന്നു." കൊള്ളാം മാഷേ...

  ReplyDelete
 16. മിഥോളജിയിലെ ഉജ്വല മുഹൂര്‍ത്തം എടുത്തു കവിതയില്‍ ലയിപ്പിച്ചതിന് എന്റെ സ്പെഷ്യല്‍ നന്ദി.

  ReplyDelete
 17. ഒരു പ്രത്ത്യു പകാര ചരിതം രസമായി അവതരിപ്പിച്ചു

  ReplyDelete
 18. ദൈവത്തിനും സഹായിയെ ആവശ്യമുണ്ട്. പരസ്പരം സ്നേഹത്തിന്റെ യജമാനന്മാരും യാച്ചകരുമായ ഒരു കൂട്ടത്തിന്റെ സഹായം.

  ReplyDelete
 19. പുതിയ യുഗത്തിന്റെ കരയില്‍
  പ്രളയം കൊണ്ടു പോകാത്ത
  വിത്തുകള്‍ വിതച്ചു..

  സ്നേഹത്തിന്‍റെ , കാരുണ്ണ്യത്തിന്‍റെ ആ വിത്തുകള്‍ എന്നും മുളച്ചു പൊങ്ങട്ടെ

  ReplyDelete
 20. വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി

  ReplyDelete
 21. ഇനി പറവകളെ കണ്ടു പഠിക്കാം അല്ലേ ഭാനു

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?