അഹല്യയുടെ ജീവിതത്തില്‍ സത്യമായും സംഭവിച്ചത്
ശ്രീകോവിലിനുള്ളില്‍ 
ഓംകാരങ്ങളുടെ നടുവില്‍
നറുനെയ്യിന്റേയും ചന്ദനത്തിന്റേയും 
സുഗന്ധങ്ങള്‍ക്കിടയില്‍
മടുപ്പിന്റെ  നമ്രശിരസ്സുമായി
വാഴുന്ന ദേവിയോട്   
ഞാന്‍ ചോദിച്ചു -
പെണ്ണേ പോരുന്നോ എന്റെ കുടിയില്‍?
വറുത്ത പോത്തിറച്ചിയും
നല്ല പുളിച്ച പനംകള്ളും ഉണ്ട്.
കേട്ടപാടെ കേള്‍ക്കാത്തപാടെ 
തെളിഞ്ഞ മുഖവുമായി
ശ്രീപോതി
എണ്ണ മെഴുക്കുള്ള ശിലാവിഗ്രഹം വെടിഞ്ഞ്
പട്ടുചേല ഊരിയെറിഞ്ഞു
പൂക്കുല പോലെ
കൂടെ പോന്നു.
ചാണകം മെഴുകിയ പുരത്തറയില്‍ 
കള്ള് മണക്കുന്ന മെയ്യുകള്‍
കെട്ടിമറിയുമ്പോള്‍
ചെക്കാ 
ഇനി നിന്റെ വിരലുകള്‍
കരിങ്കല്ലുകളെ സ്പര്ശിക്കല്ലേ
എന്നവള്‍ കുറുമ്പ് ചൊല്ലി.

Comments

 1. അഹല്യയുടെ ജീവിതത്തില്‍ സത്യമായും സംഭവിച്ചത്.

  ReplyDelete
 2. കവിത ഇഷ്ടായി...പക്ഷെ തലക്കെട്ട് യോജിക്കുന്നുണ്ടോന്നു സംശയം ..!

  ReplyDelete
 3. കവിത അവസാനം എനിക്കെന്തോ ഹ്രുദ്യമായി തോന്നിയില്ല.
  കവിതയില്‍ എവിടെയാണ് അഹല്യ...  /

  ReplyDelete
 4. ഒരു ചേഞ്ച്‌ ആര്‍ക്കാ ഇഷ്ടമല്ലാത്തത്

  ReplyDelete
 5. ഇത് കവിയുടെ ഭാവന മാത്രമല്ലേ? അപ്പോള്‍ "സത്യമായും" എന്ന് കൊടുക്കേണ്ട ആവശ്യമുണ്ടാര്ന്നോ? രാമനും അഹല്യയും എന്ന സങ്കല്‍പം ഒഴിവാക്കി പോതുവായിട്ടയിരുന്നു എങ്കില്‍ കവിത കുറച്ചുകൂടെ സുന്ദരമായേനെ....അവിടെ സത്യത്തിന്റെ പേരില്‍ ആണയിടെണ്ട ആവശ്യവുമില്ല...ഒരു എളിയ അഭിപ്രായം ആണുട്ടോ..പക്ഷെ ആശയം മനോഹരമായിരിക്കുന്നു..

  ReplyDelete
 6. പ്രിയരേ, ശിലയായ അഹല്യക്ക്‌ രാമ സ്പര്‍ശം കൊണ്ടു മോക്ഷം ലഭിച്ചു എന്നല്ലേ. ഞാനതിനെ നമ്മുടെ കാലത്തിലേക്ക് കൊണ്ടു വന്നതാണ്. അപ്പോള്‍ ഇവിടെ മോഹങ്ങള്‍ മരവിച്ച സാധാരണ സ്ത്രീ ആണ്. രാമന്‍ ഇന്ദ്രിയങ്ങളെ കാമിക്കുന്ന പുരുഷനും. വായനയില്‍ ഈ അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കാന്‍ കഴിയാത്തത് എന്റെ കുറ്റം തന്നെ. വായനക്കും ഈ സൌഹൃദത്തിനും നന്ദി.

  ReplyDelete
 7. ..നിറഞ്ഞ 'പൂക്കുല പോലെ' ചിന്തിയ്ക്കാനും പ്രവര്‍ത്തിയ്ക്കാനും കഴിയുക എന്നത്‌ മൂടിക്കിടക്കുന്ന വിത്തായി എല്ലാ മനസ്സിലും കാണും. അതിന്‌ മുളയ്ക്കാന്‍, തഴയ്ക്കാന്‍ കളമൊരുങ്ങുമ്പോള്‍.. അവിടെ ജീവിതം സംഭവിയ്ക്കുന്നു.

  ReplyDelete
 8. അങ്ങനെയാണ് അര്‍ത്ഥമെങ്കില്‍ നന്നായിരിക്കുന്നു. പെട്ടെന്നുള്ള വായനയില്‍ അത് കിട്ടിയില്ലട്ടോ..ഇതുപോലെ വ്യത്യസ്ഥതയുള്ള ആശയങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു ഭാനുവേട്ടാ....

  ReplyDelete
 9. ആശയവും വരികളും കൊളളാം

  ReplyDelete
 10. നല്ല സ്റ്റയിലൻ ഒരു സാധനം, ഈ ചന്ദനലേപസുഗന്ധമൊക്കെ അഹല്യക്ക് മടുത്തിട്ടുണ്ടാകും. പച്ചജീവിതത്തെ പെണ്ണ് അറിയട്ടെ. ആ കുറുമ്പു പറച്ചിലും നന്നായി.

  ReplyDelete
 11. "ചാണകം മെഴുകിയ പുരത്തറയില്‍
  കള്ള് മണക്കുന്ന മെയ്യുകള്‍
  കെട്ടിമറിയുമ്പോള്‍
  ചെക്കാ
  ഇനി നിന്റെ വിരലുകള്‍
  കരിങ്കല്ലുകളെ സ്പര്ശിക്കല്ലേ
  എന്നവള്‍ കുറുമ്പ് ചൊല്ലി"

  ഈ വരികളില്‍ ആണ്‌ ഈ കവിതയുടെ മുഴുവന്‍ അര്‍ത്ഥവും അടങ്ങിയിരിക്കുന്നത് എന്നു തോന്നുന്നു. ഓരോ ശിലയിലും ഒരു ശില്‍‌പ്പമുണ്ട്. ഭാവനയുള്ള ഒരു ശില്‍‌പ്പിക്കു മാത്രമേ ശിലയില്‍ നിന്നും ശില്‍‌പ്പത്തെ വേര്‍തിരിച്ചെടുക്കാന്‍ കഴിയൂ. ഇവിടെ ശില്‍‌പ്പി ചെയ്തതും അതു തന്നെയല്ലേ? വ്യത്യസ്തമായ ആശയം. ഒത്തിരിയിഷ്ടമായി. ചന്ദ്രകാന്തത്തിന്റെ കമന്റും ഇഷ്ടമായി.

  ReplyDelete
 12. കൂടെ വന്നിട്ടുമുണ്ടാവും എന്നിട്ട് പറഞ്ഞിട്ടുമുണ്ടാവും കുറുമ്പ്....

  ReplyDelete
 13. ഇന്നലകളെ വര്‍ത്തമാനത്തിലേക്ക് പുനരാഖ്യാനം ചെയ്യുമ്പോള്‍..!!!
  ആ കുറുമ്പ് സ്നേഹാധിക്യം കൊണ്ടാവണം.
  {അഹല്യക്ക് ഇങ്ങനെയെങ്കിലും മോക്ഷം കിട്ടിയാല്‍ മതി}

  ReplyDelete
 14. ശില്പങ്ങള്‍ സംസാരിക്കുന്നു അല്ലെ ഭാനു

  ReplyDelete
 15. മോക്ഷം കൊടുത്തവനെ തന്നെ പ്രാപിക്കാനായിട്ടും നഷ്ടപ്പെടലിന്റെ ശങ്ക, എത്ര ഉയരത്തിലായാലും പെണ്മനസ്സല്ലേ ?

  ReplyDelete
 16. @kalavallabhan ആ ആശങ്ക പെണ്മനസ്സിന്റെ ആയിട്ടല്ല..സ്നേഹത്തിന്റെ ആണ് സുഹൃത്തേ...ഈ ആശങ്കയില്‍ മുന്‍പില്‍ പുരുഷന്മാര്‍ തന്നെയാണ്....

  ReplyDelete
 17. "vyathyasthamaaya, sundaramaaya kaazhchayaanu ee kavitha.
  vaayichu kazhiyumpol oru punchiri sammaanikkunnu. abhinandanangal."

  ReplyDelete
 18. അഹല്യയെന്ന പച്ചയായ സ്ത്രീയുടെ ആവിഷ്കരണം...കൊള്ളാം

  ReplyDelete
 19. വായനക്കും സ്നേഹത്തിനും സ്നേഹത്തോടെ...

  ReplyDelete
 20. കുറച്ച്കാലമായി ബ്ലോഗിലൂടെ കണ്ണോടിച്ചിട്ട്. കണ്ണില്‍ പെട്ടത് ഇതാണ്. എന്തായാലും എല്ലാര്‍ക്കും നല്ലൊരു ഷോക് ട്രീറ്റ്മെന്റ് കൊടുത്തത് നന്നായി. ഗംഭീര ചിത്രം.

  ReplyDelete
 21. എന്നാലും അഹല്ല്യക്ക് ജന്മ മോക്ഷം കിട്ടിയല്ലോ..!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?