മിറിയം മക്കേബയെ സ്മരിക്കുമ്പോള്‍ഓ മമ്മാ ആഫ്രിക്കാ...
ജോഹന്നാസ്ബര്‍ഗിലെ തെരുവുകളില്‍
കറുത്തകുട്ടികളുടെ കൈകളില്‍ പിടിച്ചുകൊണ്ട്‌
നീ പാടുകയല്ല, അലറുകയാണ്‌
ഖൌലേസാ മമ്മാ ഖൌലേസാ...

വെടിയുണ്ടകളേക്കാളും വേഗമാര്‍ന്ന പാട്ടിനെ
നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും
തുറന്നു വിട്ടുകൊണ്ട്‌
വെളുത്തവന്‍റെ ഇരിപ്പിടത്തെ
നീ തീക്കനലാക്കി
അവന്‍റെ ബുള്‍ഡോസറുകളില്‍
അരിപ്പകള്‍ വീഴ്ത്തി
സ്വാതന്ത്യ്രവര്‍ഷിണിയായി നീ പാടി
മേഘവര്‍ഷിണിയായി നീ ആടി

നീ വെറുമൊരു ശബ്ദം
കാട്ടിലെ കാപ്പിരിചെണ്ട
എന്നുകരുതി അവര്‍ നിന്നെ നാടുകടത്തി

മതിലുകള്‍, ജയിലറകള്‍
ദേശങ്ങള്‍, അതിര്‍ത്തികള്‍
മറികടക്കും പാട്ടിന്‍റെ മാന്ത്രികത
അവര്‍ തിരിച്ചറിഞ്ഞില്ല

നീ പാടിയപ്പോള്‍ ഭൂഖണ്ഡങ്ങള്‍ ഞെരുങ്ങി
നിന്‍റെ ചുവടുതാളത്തില്‍
ആഫ്രിക്കന്‍ വനാന്തരങ്ങള്‍ പ്രകമ്പനം കൊണ്ടു
നരച്ച ആകാശം കാര്‍മേഘങ്ങളാല്‍ നിറഞ്ഞു
സിംഹങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റു
വ്യാഘ്രങ്ങള്‍
ഗോളങ്ങളില്‍ നിന്നും ഗോളങ്ങളിലേക്ക്‌
ക്വാണ്ടം ജംബ്‌ ചെയ്തു

പാട്ടും താളവും ഈശ്വരന്‍റെ വരദാനമായല്ല
സ്വാതന്ത്യ്രത്തിന്‍റെ ശ്വസനമായി
കാട്ടുചെണ്ടയുടെ മുഴക്കമായി
കരുണയും ആര്‍ദ്രതയുമായി നീ പാടി
പല ഭാഷകളില്‍ പലദേശങ്ങളില്‍
പല താളത്തില്‍ പല ഈണത്തില്‍
അതിര്‍ത്തികളില്ലാത്ത രാഗത്തില്‍
ഖൌലേസ മമ്മാ, ഖൌലേസാ...

Comments

  1. പാട്ടിനെ മുനയുള്ള ആയുധമാക്കി സ്വാതന്ത്ര്​യത്തിനു വേണ്ടി പോരാടിയ ആഫ്രിക്കയുടെ അമ്മയ്ക്ക്...

    ReplyDelete
  2. ഓ മമ്മാ ആഫ്രിക്കാ...
    ജോഹന്നാസ്ബര്‍ഗിലെ തെരുവുകളില്‍
    കറുത്തകുട്ടികളുടെ കൈകളില്‍ പിടിച്ചുകൊണ്ട്‌
    നീ പാടുമ്പോള്‍
    മതിലുകള്‍, ജയിലറകള്‍
    ദേശങ്ങള്‍, പ്രകമ്പനം കൊണ്ടു
    നരച്ച ആകാശം കാര്‍മേഘങ്ങളാല്‍ നിറഞ്ഞു
    സിംഹങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റു


    ഇതില്‍ കൂടുതല്‍ എന്ത് പറയാനാ .....എല്ലാം ഭാനു തന്നെ പറഞ്ഞു

    ReplyDelete
  3. "പാട്ടും താളവും ഈശ്വരന്റെ വരദാനമായല്ല
    സ്വാതന്ത്ര്യത്തിന്റെ ശ്വസനമായി
    കാട്ടുചെണ്ടയുടെ മുഴക്കമായി
    കരുണയും ആര്‍ദ്രതയുമായി നീ പാടി".
    അതേറ്റുപാടിയ ഭാനുവിന് ആശംസകള്‍.

    ReplyDelete
  4. ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെ ഒന്ന് കാണുന്നത് പരിജയ പെടുത്ത ല ലിന് നന്ദി

    ReplyDelete
  5. മതിലുകള്‍, ജയിലറകള്‍
    ദേശങ്ങള്‍, അതിര്‍ത്തികള്‍
    മറികടക്കും പാട്ടിന്‍റെ മാന്ത്രികത
    അവര്‍ തിരിച്ചറിഞ്ഞില്ല


    ഖൌലേസ മമ്മാ, ഖൌലേസാ... ഖൌലേസ മമ്മാ, ഖൌലേസാ...

    ReplyDelete
  6. ഭാഷകളുടെ അതിര്‍ത്തികളില്ലാത്ത രാഗം..
    ഖൌലേസ മമ്മാ, ഖൌലേസാ...
    വിത്യസ്തമായ ഒരു കവിത

    ReplyDelete
  7. ഈ പ്രതിരോധ ശബ്ദം ദിക്കുകള്‍ ഭേദിച്ച് മുഴങ്ങുന്നുണ്ട് ,,ഭാനു ,,
    നന്നായി എഴുതി ..

    ReplyDelete
  8. വ്യത്യസ്തം.. വ്യത്യസ്തം.

    ReplyDelete
  9. പുതിയ പരിചയ പ്പെടുതലിനു നന്ദി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  10. ഖൌലേസ മമ്മാ, ഖൌലേസാ...
    ഖൌലേസ മമ്മാ, ഖൌലേസാ...
    അഭിവാദ്യങ്ങൾ മമ്മാ, അഭിവാദ്യങ്ങൾ...

    ReplyDelete
  11. ഭാനൂ, ഈ കവിതയും ഗാനവും വലിയൊരനുഭൂതിയുണ്ടാക്കി.. എത്ര എത്ര പോരാട്ടങ്ങൾ, നാടുകടത്തലുകൾ ... അല്ലേ?

    ReplyDelete
  12. വെടിയുണ്ടകളേക്കാളും വേഗമാര്‍ന്ന പാട്ടിനെ
    നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും
    തുറന്നു വിട്ടുകൊണ്ട്‌......
    നീ പാടുകയല്ല, അലറുകയാണ്‌
    ഖൌലേസാ മമ്മാ ഖൌലേസാ...
    മിറിയം മക്കേബയുടെ ഗാനങ്ങള്‍ ഓര്‍മ്മിച്ചതിന് നന്ദി.

    ReplyDelete
  13. ഖൌലേസാ മമ്മാ ഖൌലേസാ..

    വ്യത്യസ്തമായ കവിത. നന്നായിട്ടുണ്ട്

    ReplyDelete
  14. ഓർമ്മപ്പെടുത്തലിനായിരം നന്ദി.

    ReplyDelete
  15. വ്യത്യസ്തമായ പ്രമേയം... ഓർമ്മപ്പെടുത്തലിന്റെ രീതി നന്നായി... കാലം മറവിയിലെറിയുന്ന ചില ശബ്ദങ്ങൾ അക്ഷരങ്ങളിലൂടെ പുനർജ്ജനിക്കട്ടെ

    ReplyDelete
  16. സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കെല്ലാം ഒരേ ശബ്ദവും താളവും.

    ഈ പരിചയപ്പെടുത്തലിനു
    ബഹുമാന്യ സുഹൃത്തെ നന്ദി.

    ReplyDelete
  17. ഖൌലേസ മമ്മാ എന്ന് വച്ചാല്‍ എന്താ?

    ReplyDelete
  18. @ priyag said...

    ഖൌലേസ മമ്മാ എന്നാല്‍- hurry mamma

    കവിതയ്ക്ക് മുന്‍പ് കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാല്‍ കൂടുതല്‍ മനസ്സിലാകും.

    ReplyDelete
  19. ഈ പരിചയപെടുത്തലിനു നന്ദി...

    ReplyDelete
  20. ഖൌലേസ മമ്മാ, ഖൌലേസാ...
    കാട്ടുചെണ്ടയുടെ മുഴക്കം..
    നല്ല അഭിവാദ്യം.

    ReplyDelete
  21. കറുപ്പ്‌ ഒരു നിറമല്ല തന്നെ. നല്ല കവിത. ഈ പരിചയപ്പെടുത്തലിന്‌ നന്ദി.

    ReplyDelete
  22. ഈ കവിത വായിക്കുന്നതു വരെ "മിറിയം മക്കേബ" എന്ന മഹത് വ്യക്തിത്വത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇങ്ങിനെയുള്ള മഹത് വ്യക്തികളെ കവിതയിലൂടെ പരിചയപ്പെടുത്തുന്നതിന്‌ അഭിനന്ദനങ്ങള്‍. നന്ദി ഭാനുവേട്ടാ.

    ReplyDelete
  23. ഈ ഓർമ്മപ്പെടുത്തലിന് ഒത്തിരി നന്ദി ഭാനു.

    ReplyDelete
  24. കൊള്ളാം. ഇഷ്ടായി. ഇനിയും പോരട്ടെ...

    ReplyDelete
  25. മതിലുകള്‍, ജയിലറകള്‍
    ദേശങ്ങള്‍, അതിര്‍ത്തികള്‍
    മറികടക്കും പാട്ടിന്‍റെ മാന്ത്രികത
    അവര്‍ തിരിച്ചറിഞ്ഞില്ല
    പ്രിയ ഭാനു കളരിക്കല്‍,
    ഈ വരികള്‍ക്ക് ഒരുപാട് നന്ദി.

    ReplyDelete
  26. പാട്ടും താളവും ഈശ്വരന്‍റെ വരദാനമായല്ല
    സ്വാതന്ത്യ്രത്തിന്‍റെ ശ്വസനമായി
    കാട്ടുചെണ്ടയുടെ മുഴക്കമായി
    കരുണയും ആര്‍ദ്രതയുമായി നീ പാടി

    അതുകൊണ്ടിപ്പോൾ നിന്നെ ലോകം മുഴുവൻ അറിഞ്ഞൂ...

    ReplyDelete
  27. We talk about John Lennon and Bob Morley but not Miriam Makeba.I feel ashamed that I havn't heard her so far. And I am grateful to you Bhanu for the introduction

    ReplyDelete
  28. വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി, സ്നേഹത്തോടെ...

    ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?