സ്നേഹം

മുറിവുകള്‍ ഉണക്കുന്ന
തൈലമാണ് സ്നേഹം
തളികയില്‍ ഇരിക്കുമ്പോള്‍
അതിനെ സ്നേഹം എന്നു വിളിക്കയില്ല.
മുറിവില്‍ പുരളുമ്പോള്‍,
നിന്റെ രക്തത്തിലേക്ക് നീറിപ്പടരുമ്പോള്‍,
നിന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുമ്പോള്‍..,
നിന്നിലത് ലഹരിയായി നിറയുമ്പോള്‍ ...
അപ്പോള്‍ മാത്രം
അത് സ്നേഹമെന്ന് വിളിക്കപ്പെടും.
നീ അതിനെ
ആവേശത്തോടെ വാരിപ്പുണരുമ്പോള്‍
പ്രണയത്തിന്റെ വെള്ളിനക്ഷത്രങ്ങള്‍
നിന്നിലൂടെ കടന്നു പോകും

Comments

 1. മുറിവുകള്‍ ഉണക്കുന്ന
  തൈലമാണ് സ്നേഹം
  തളികയില്‍ ഇരിക്കുമ്പോള്‍ ...
  അതിനെ എന്ത് വിളിക്കും ?

  ReplyDelete
 2. മുറിവുകള്‍ ഉണക്കുന്ന
  തൈലമാണ് സ്നേഹം
  good

  ReplyDelete
 3. തളികയില്‍ ഇരിക്കുമ്പോള്‍ പറയാത്ത സ്നേഹം പോലെ, ആര്‍ക്കും പ്രയോജനമില്ലാതെ... അല്ലേ..?

  ReplyDelete
 4. ഭാനു, ഡിസംബറിലെ മറ്റു കവിതകളാണ് എനിക്ക് കൂടുതലിഷ്ടം എന്ന് പറയട്ടെ?

  ReplyDelete
 5. ഉപയോഗശൂന്യമായതെന്തിനും പേരുപോലും നഷ്ടപ്പെടും.. സ്നേഹമായാലും ജീവിതമായാലും നിരര്‍ത്ഥകമാവും.

  ReplyDelete
 6. ഒരു സത്യം..അതും പരമം ആയത് ഭംഗിയായി പറഞ്ഞു...അഭിനന്ദനങ്ങള്‍..

  ReplyDelete
 7. ആവശ്യത്തിന് ഉതകുംപോള്‍ മാത്രമേ ഒരു വസ്തുവിന് വിലയുള്ളൂ പണമായാലും മുറിവില്‍ പുരട്ടുന്ന തൈലമായാലും. ഇവിടെയും, ആ ആശയം അതിങ്ങോട്ടു കവതയായി വന്നപ്പോളല്ലേ അതിന്റെ ഒരു.. :)

  ReplyDelete
 8. സ്നേഹത്തിന്റെ നാനാർത്ഥങ്ങൾ ഭംഗിയായി ഉപയോഗിച്ചു!

  ReplyDelete
 9. കൊള്ളാം .. പ്രണയത്തിന്റെ വെള്ളിനക്ഷത്രങ്ങള്‍ വെടിയുണ്ടകളാകരുത്.

  ReplyDelete
 10. സ്നേഹത്തിനു പറയാനാവാത്ത നിർവ്വചനങ്ങളിനിയും ബാക്കി...നന്നായിരിക്കുന്നു

  ReplyDelete
 11. മടിയേതുമില്ലാതെ.. "നല്കുമ്പോള്‍ മാത്രം" അല്ലേ..?

  ReplyDelete
 12. അതെ ഇതാണ് സ്നേഹം നല്ല വരികള്‍

  ReplyDelete
 13. വായനക്കും സ്നേഹത്തിനും എല്ലാവര്ക്കും നന്ദി.

  ReplyDelete
 14. എനിക്ക് വയ്യ ..സ്നേഹത്തെ ഒരികല്‍ കൂടി ഒരാള് കൂടി നിര്‍വചിരിക്കുന്നു

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?