ശൈത്യകാലം.


പെയ്തു 
പെയ്തു
നിറഞ്ഞതെല്ലാം
മുതുകില്‍ ഘനീഭവിക്കുന്ന
ശൈത്യകാലം.
എല്ലാം എന്നിലേക്ക്‌ അടര്‍ത്തി 
ഇലകളില്ലാത്ത മരം പോലെ 
കാലമേ നീ...
ശൈത്യത്തിന്റെ അടരുകള്‍ 
മൂടി
മൂടി
ഞാനൊരു ഹിമ ശൈലം.
ഉറഞ്ഞുപോയ രക്തത്തില്‍ 
സ്വപ്നങ്ങളെ കാത്തുവെച്ചൊരു
ചിരഞ്ജീവിയാണ്‌ ഞാന്‍.

Comments

  1. എന്റെ സ്നേഹികള്‍ക്ക് പുതുവത്സര ആശംസകളോടെ...

    ReplyDelete
  2. ജിവിതം ശൈത്യത്തിലാവുമ്പോൾ ചിലതെല്ലാം ഖനീഭവിച്ചതായ് തോന്നും ഇനി വേനലിൽ അതൊല്ലാം ഉരികിതുടങ്ങും .
    പുതുവത്സരാശംസകൾ.

    ReplyDelete
  3. പെയ്തു മൂടുമെന്കിലും ചിരന്ജീവിയായിരിക്കാന്‍ കഴിയട്ടെ...
    പുതുവത്സരാശംസകള്‍.

    ReplyDelete
  4. വസന്തകാലത്തെ സ്വപ്നം കണ്ട് തണുത്തുറഞ്ഞ് കിടക്കുന്ന ഭൂമി. ജീവിതത്തില്‍ എന്ന പോലെ പ്രകൃതിയിലും മഞ്ഞും, പൂക്കളും, വെയിലും, മഴയും, കുളിരും എല്ലാം മാറി മാറി വരും. "കാലത്തെ" വളരെ മനോഹരമായി കവിതയിലൂടെ വരച്ചു കാണിച്ചിരിക്കുന്നു. ഭാനുവേട്ടന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ കവിത! വളരെ ഇഷ്ടമായി.

    ReplyDelete
  5. സ്വപ്നങ്ങൾ തളിർ ചൂടുന്ന വസന്തം സിരകളെ ചൂടു പിടിപ്പിച്ച് ചോര കുത്തിയൊഴുകുമെന്നു തന്നെ കരുതാം.

    ReplyDelete
  6. ഉറഞ്ഞു പോയ രക്തത്തില്‍ സ്വപ്നങ്ങളെ കാത്തു വച്ച ചിരന്ജീവിയാണ് ഞാന്‍..
    എനിക്കീ വരികള്‍ അഗാധമായി ഇഷ്ടപ്പെട്ടു..

    ReplyDelete
  7. വല്മീകത്തില്‍ നിന്ന് ഒരു കവി ഉണ്ടായത് പോലെ , ഇതാ ഒരു കവി ശൈത്യത്തിലുറഞ്ഞു ചിരന്ജീവിയാകുന്നു. സ്വപ്നം നെഞ്ചില്‍ കൊണ്ട് നടക്കുന്നവന്റെ സിരകളില്‍ ഒരിക്കലും തണുപ്പ് ഉറയുകയില്ല . ഭാവുകങ്ങള്‍ ഭാനു...

    ReplyDelete
  8. ചിരഞ്ജീവി ഭവ:
    നന്മ നിറഞ്ഞ നവവത്സരാശാംസകള്‍.....

    ReplyDelete
  9. കവിത നന്നായി. വായിച്ചപ്പോള്‍ ശൈത്യത്തിന്റെ അടരുകള്‍ മൂടുന്നത് അനുഭവിച്ചു. അഭിനന്ദനങ്ങള്‍.

    ReplyDelete
  10. എന്നിരുന്നാലും
    ഉറഞ്ഞുപോയ രക്തത്തില്‍
    സ്വപ്നങ്ങളെ കരുതിവെച്ചൊരു
    ചിരഞ്ജീവിയാവണം എനിക്ക് ...me too same

    :)

    ReplyDelete
  11. മനസ്സിലേക്കടര്‍ന്ന് വീണവരികള്‍.....

    ReplyDelete
  12. മഞ്ഞുപോലലിയുന്ന വരികള്‍

    ReplyDelete
  13. അവസാന മൂന്നുവരികൾക്ക് എന്തു പറയണമെന്നറിയാതെ......
    അഭിനന്ദനങ്ങൾ.

    ReplyDelete
  14. അവസാനവരികളിലെ പഞ്ച് മനോഹരം!

    ReplyDelete
  15. ഉറഞ്ഞുപോയ രക്തത്തിൽ സ്വപ്നങ്ങളെ കാത്തു വച്ചൊരു ചിരംഞ്ജീവിയാകാൻ കൊതി..:)

    ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?