യക്ഷി

കനത്തു പെയ്യും മഴയില്‍,
നനഞ്ഞു പനിച്ചു
വിറച്ചു നില്‍ക്കും
രാത്രി നഗരത്തിന്‍
അനാഥത്തെരുവില്‍,
പീടികത്തിണ്ണയില്‍,
ഉറക്കം വരാത്തവന്റെ
കീറപ്പായയില്‍-
യക്ഷി.

നൂറും വെറ്റിലയും ചോദിക്കാതെ
കണ്‍നിറയെ നിലാവും
കാരുണ്യവുമായി
അവന്റെ പായ് തലയ്ക്കിലിരിക്കുന്നു-
യക്ഷി.

ഉണ്ണീ
ഉറങ്ങൂ...
ഉറങ്ങൂ...
എന്നവള്‍ നെറുകയില്‍ തലോടി.

തേറ്റകളുള്ള പല്ലുകളോ
ചുവന്ന കണ്ണുകളോ
ഇല്ലാത്തവള്‍,
ചന്ദന ഗന്ധവും
മുലപ്പാലിന്‍ ചിരിയുമായി
പാലപ്പൂ പോലൊരു
പാതിരാ യക്ഷി.

Comments

 1. ഒരുപാട് യക്ഷിയെ വായിച്ചറിഞ്ഞു വെങ്കിലും അധ്യമായിട്ടാ പാലപ്പൂ പോലൊരു പാതിരാ യക്ഷി കഥ ...
  അവതരണത്തില്‍ നന്നായിരിക്കുന്നു ...പിന്നെ ബാക്കി ഒക്കെ സാധാരണ യക്ഷി കഥ

  ReplyDelete
 2. മനസ്സില്‍ തലോടുന്ന വരികള്‍

  ReplyDelete
 3. എവിടെയാ ഈ യക്ഷിയെ കണ്ടത്‌? ഒന്ന്‌ കാണാന്‍ മോഹം.

  ReplyDelete
 4. കീറപ്പായിലെ കട്ടത്തിണ്ണയനാഥത്തിൽ സാന്ത്വനമാകുന്ന പാലപ്പൂ യക്ഷിയെ കവി കണ്ടല്ലോ, അഭിനന്ദനം.

  ReplyDelete
 5. കഥകളിലൂടേയും ആളുകളിലൂടേയും പറഞ്ഞുകേട്ടിട്ടുള്ള യക്ഷി ക്രൂരയും, പ്രതികാരദാഹിയുമാണ്‌. കാരുണ്യവും സ്നേഹവുമുള്ള നല്ലവളായ യക്ഷിയെ ആദ്യമായാണ്‌ കാണുന്നത്. പാലപ്പൂ പോലുള്ള ഈ പാതിരാ യക്ഷിയെ കാണിച്ചു തന്നതിന്‌ നന്ദി.

  ReplyDelete
 6. 'മുലപ്പാലിന്റെ ചിരി'യുള്ള വരികള്‍ക്ക് ആശംസകള്‍

  ReplyDelete
 7. അമ്മയെപ്പോലെ ഒരു യക്ഷി. അതോ ദേവിയോ...?

  ReplyDelete
 8. ഉണ്ട് , അങ്ങനെ യക്ഷിയുണ്ട്.....യക്ഷി...അമ്മ...ദേവി
  പിന്നെ ചിലപ്പോൾ ചില നേരങ്ങളിൽ ഗന്ധർവനും....ഗന്ധർവൻ പാടിയുറക്കും...കത്തുന്ന തലയിൽ തടവും... നല്ലവൻ.

  ഓർമ്മകൾ തന്നതിനു നന്ദി , ഭാനു.

  ReplyDelete
 9. ഈ യക്ഷിയെ കാണുവാന്‍ കണ്ണുണ്ടായതിനു ഭാഗ്യവാന്‍ എന്നു പറയട്ടെ.

  ReplyDelete
 10. നനുത്ത സാന്ത്വനമായൊരു യക്ഷി.. ഇഷ്ടായി..

  ReplyDelete
 11. ഈ യക്ഷിയെ ഒത്തിരി ഇഷ്ടമായി..എല്ലാ യക്ഷികളും ഇങ്ങനെ ആയിരുന്നെങ്കില്‍.....ആശംസകളോടെ..

  ReplyDelete
 12. ചില യക്ഷികളുടെ നിയോഗങ്ങള്‍ .......

  പേരിന് സ്വഭാവവുമായി പൊതുവേ ബന്ധം കാണാറില്ലല്ലോ അല്ലെ?

  ReplyDelete
 13. നല്ല വരികള്‍ ആശംസകള്‍

  ReplyDelete
 14. ചില യക്ഷികൾ ഇങ്ങനേയും

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?