ഞാന്‍ രണ്ട് ചുണ്ടുകളുടെ ഉമ്മ


നീ അരികില്‍ വരുമ്പോള്‍ 
ഞാന്‍ രണ്ട് ചുണ്ടുകളുടെ ഉമ്മകള്‍.
ഞാന്‍ നിന്നെ ഉമ്മവെച്ചുകൊണ്ടിരിക്കുന്നു. 
നീ ചിരിക്കുമ്പോള്‍, 
കവിളിണകളിലെ പവിഴങ്ങളായി എന്റെ ഉമ്മകള്‍. 
നീ കരയുമ്പോള്‍, 
കൈലേസായി എന്റെ ഉമ്മ ആശ്വസിപ്പിക്കുന്നു.
നിന്റെ നിശ്വാസത്തെ, 
ഞാന്‍ ഉമ്മകൊണ്ട് തണുപ്പിക്കുന്നു.
നിന്റെ നെഞ്ചിടിപ്പിന്റെ വേഗത്തെ, 
എന്റെ ഉമ്മകള്‍ നിയന്ത്രിക്കുന്നു.
നിന്റെ ആകാംക്ഷകളെ, 
എന്റെ ഉമ്മയുടെ അതിരില്‍ ഞാന്‍ തളച്ചിടുന്നു.
നിന്റെ ഉടല്‍ വിയര്‍പ്പിനെ,  
ഞാന്‍ ഉമ്മകള്‍ കൊണ്ട് തുടച്ചു നീക്കുന്നു.
നിന്റെ ഉഷ്ണത്തിനുമേല്‍,
ഞാനൊരു ഉമ്മവിശറിയായി വീശുന്നു.
മഴയില്‍ നീ നില്‍ക്കുമ്പോള്‍, 
ഉമ്മകളുടെ കുടയില്‍ നിന്നെ ഞാന്‍ കരുതി വെക്കുന്നു.
നിനക്ക് വിശക്കുമ്പോള്‍,
ഉമ്മകള്‍  തിന്നാന്‍ തരുന്നു.
നിനക്കണിഞ്ഞൊരുങ്ങുവാന്‍,
ഉമ്മകള്‍ കോര്‍ത്ത സുഗന്ധമാല. 
നിന്റെ സിന്ധൂരത്തില്‍,
ഉമ്മകൊണ്ടൊരു തൊടു കുറി.
നിന്റെ പാദങ്ങളില്‍, 
ഉമ്മകളുടെ പാദസര കിലുക്കം.
നിനക്ക് ഉടുക്കുവാന്‍,
ഉമ്മകള്‍ തുന്നി ചേര്‍ത്ത പട്ടുചേല.
നീ മുറുക്കിചുവപ്പിച്ചത് 
എന്റെ ഉമ്മകള്‍.
ഉറക്കം വരാത്ത നിന്റെ രാത്രികള്‍ക്ക്, 
എന്റെ ഉമ്മകളുടെ ഉറക്ക് പാട്ട്.
നിന്റെ സ്വപ്നങ്ങളില്‍,
എന്റെ ഉമ്മകളുടെ നറുതേന്‍.
മഞ്ഞുകാലത്ത് തണുപ്പ് വീഴാന്‍ തുടങ്ങുമ്പോള്‍, 
ഉടലാകെ ഉമ്മവെച്ചുകൊണ്ട് ഞാന്‍ നിനക്ക് ചൂട് പകരുന്നു.

"രക്തമുറക്കുന്ന തണു തണുത്ത ശൈത്യകാലക്കാറ്റേ, 
എന്റെ ചുണ്ടുകളുടെ ചൂടില്‍ 
നിന്നെ ഞാന്‍ ഉഷ്ണവാതമായി
പരിവര്‍ത്തനം ചെയ്യും.
എന്റെ പ്രണയിനിയെ ചൂട് പിടിപ്പിക്കുന്ന 
തീ ചുണ്ടുകളാണ്... "

Comments

 1. ചുംബനം ഒരു കലയാണ്‌... .ശരീരത്തിന്റെ താളവും മനസ്സിന്റെ വേഗതയും വികാരങ്ങളുടെ അതിപ്രസരവും മുഖത്തേക്ക് സമന്വയിക്കുന്ന ഒരു കല.

  ReplyDelete
 2. ഒരു ഉമ്മയ്ക്ക്‌ ഇത്രയൊക്കെ ചെയ്യാന്‍ കഴിയുമോ? നല്ല ഭാവന

  ReplyDelete
 3. പ്രദീപിന്റെ അഭിപ്രായത്തിനു കീഴെ ഒരു കയ്യൊപ്പ്.

  ReplyDelete
 4. പ്രണയം വാര്‍ന്നൊഴുകുന്ന..പ്രണയിനിയെ ഉമ്മകള്‍ കൊണ്ട് പൊതിയുന്ന ഈ കവിത എനിക്ക് ഒരുപാട് ഇഷ്ടമായി. ഉമ്മകളെ കുറിച്ച് ആരും അങ്ങിനെ എഴുതി കാണാറില്ല. എങ്ങിനെയാണ്‌ ഇങ്ങിനെ എഴുതുവാന്‍ കഴിയുന്നത്?

  കവിയോട് എനിക്ക് അസൂയ തോന്നുന്നു..

  ReplyDelete
 5. തീ ചുണ്ടുകള്‍ ..അതിന്റെ മാസ്മരികതകള്‍ ...നന്നായിരിക്കുന്നു വരികള്‍

  ReplyDelete
 6. "രക്തമുറക്കുന്ന തണു തണുത്ത ശൈത്യകാലക്കാറ്റേ,
  എന്റെ ചുണ്ടുകളുടെ ചൂടില്‍
  നിന്നെ ഞാന്‍ ഉഷ്ണവാതമായി
  പരിവര്‍ത്തനം ചെയ്യും.
  എന്റെ പ്രണയിനിയെ ചൂട് പിടിപ്പിക്കുന്ന
  തീ ചുണ്ടുകളാണ്... """ ഈ വരികളില്‍ ഭാനുവിന്റെ കൈയോപ്പ് ഉണ്ട്
  ഇത് ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി ഉള്ളത
  ഉമ്മ എന്നെ വാക്കിന്റെ ഉമ്മക്കളായി പോകുന്നു
  അത് കൊണ്ട് തന്നെ ഉമ്മകള്‍ എത്ര കിട്ട്ടിയാലും മതി വരില്ല എങ്കിലും ഉമ്മകള്‍ എന്ന വാക്ക് വലാതെ ആവര്‍ത്തിച്ചു ഉമ്മകള്‍ എന്ന വാക്ക് കൊണ്ട് കവിതയെ മൂടുന്നു

  ReplyDelete
 7. ഈയിടെ ഉമ്മ കവിതകള്‍ കൂടുതലായി കാണുന്നു... എന്താ എല്ലാര്‍ക്കും പെട്ടെന്നു.. ?

  ReplyDelete
 8. ഹൗ! തോല്പ്പിച്ചു കളഞ്ഞല്ലോ, ഉമ്മകള്‍ കൊണ്ടു പ്രണയത്തിനിട്ടൊരീ ചുടുമാല കൊണ്ട്.
  അഭിനന്ദനങ്ങള്‍, ഭാനു.
  (സ്മിതയ്ക്കു കണ്‍ഫ്യൂഷനായി..)

  ReplyDelete
 9. ചുബന കലയെ ചുംബിച്ച ചുംബന പോസ്റ്റില്‍ ഈ ശുംബന്‍ ഒരു ചുംബനത്തില്‍ ചാലിച്ച ഉമ്മ തരുന്നു

  ReplyDelete
 10. പ്രണയനിര്‍ഭരമായി ഈ ഉമ്മക്കവിത.

  ReplyDelete
 11. ഉമ്മകൊരുത്തൊരു മാല്യം പോലെ ... പാട്ടിൽ പറഞ്ഞപോലെ ചുംബിച്ചു ചുംബിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും.

  ReplyDelete
 12. ഉമ്മ കൊണ്ട് മൂടാനും മറയ്ക്കാനും ഒരു ശ്രമം .....
  ആവര്‍ത്തനമാണോ ഇഷാമാകാതിരിക്കാന്‍ കാരണമെന്ന്
  ഞാന്‍ സ്വയം ചോദിക്കുന്നു.

  ReplyDelete
 13. പ്രിയരേ, പലര്‍ക്കും ഇഷ്ടമായില്ലെന്നു അറിയിച്ചു, ഈ തുറന്ന അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി

  ReplyDelete
 14. മിന്നലു'കളെ കണ്ടിട്ടില്ലേ .. ?
  "ഇടയ്ക്കിടെ മേഘങ്ങള്‍ തന്നുടെ ചുണ്ടുകള്‍ അമര്‍ത്തി ചുംബിക്കുമ്പോള്‍ ആകാശം പ്രകാശിക്കുന്നതാണ്".!

  ReplyDelete
 15. ഉമ്മകൾക്കെന്താകൊമ്പുണ്ടോ...
  വിഡ്ഡിത്തങ്ങൾക്കൊണ്ടു മാലകോർത്താൽ മാലയാവുമോ?
  കവിതകൾ കവിതയായിരിക്കണം.

  ReplyDelete
  Replies
  1. ആത്മ രതിയുടെ ആത്മരോഷം അംഗീകരിക്കുന്നു. :)

   Delete
 16. എനിക്കിഷ്ടപ്പെട്ടു ഭാനു, ഒരു ഉമ്മ പോലും ഒരിയ്ക്കലും കിട്ടാത്തവരുണ്ട് ഈ ഭുമിയിൽ......അവരെത്ര കൊതിയ്ക്കുന്നുണ്ടാവും ഒരു ഉമ്മ കിട്ടാൻ......
  ഉമ്മയെപ്പറ്റി എഴുതിയത് നന്നായി, അഭിനന്ദനങ്ങൾ.

  ReplyDelete
 17. ഉമ്മ കവിത..ഇഷ്ടപ്പെട്ടു.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?