അമ്മ

അടുപ്പില്‍ കത്തിയതും
കലത്തില്‍ വെന്തതും
ഉണ്ണികള്‍ക്ക്
അപ്പമായി വിളമ്പിയതും
കഥയും കവിതയുമായി ഉറങ്ങിയതും
അവളാണ്.
ഉണ്ണികളുടെ കണ്ണുകളില്‍ വിരിഞ്ഞ
സ്വപ്‌നങ്ങള്‍ കൊണ്ടാണവള്‍
മാല കോര്‍ത്തത്.
ഉണ്ണിക്കാലടികളില്‍ നോക്കിയാണവള്‍
കാലഗണന നടത്തിയത്.
പുകയാതെ അവള്‍ നിന്നു കത്തുമ്പോള്‍
പുര നിറയെ വെളിച്ചം.

Comments

 1. അതെ അമ്മ ഇങ്ങനൊക്കയാണ്......

  ReplyDelete
 2. ഒടുവില്‍ ഉണ്ണിക്കാലിടറിയപ്പോള്‍
  ഒഴുകിയ കണ്ണീരും അവളായിരുന്നു...

  എല്ലാ അമ്മമാര്‍ക്കും വേണ്ടി...

  ReplyDelete
 3. വെളിച്ചമേ നയിച്ചാലും............
  നല്ല വരികള്‍

  ReplyDelete
 4. അതേ അവളാണ് ആത്മജോതി സാക്ഷാല്‍
  മഹാമായ ജഗദീശ്വരി പരാശക്തിയാം
  എല്ലാത്തിനും ആദിമദ്ധ്യാന്തകാരണ
  സ്വരൂപിണിയായ അമ്മ

  നല്ല ലളിതമായ വരികളിലുടെ വരച്ച ചിത്രം ഈ കവിത

  ReplyDelete
 5. ഇതൊക്കെ തന്നെ ആണ് അമ്മ!
  മനോഹരമായ കവിത.

  ReplyDelete
 6. പുകയാതെ കത്തുന്ന അമ്മവെളിച്ചം..
  കവിതയിലെ വാക്കുകള്‍ ആ വെളിച്ചം പ്രതിഫലിപ്പിച്ചു

  ReplyDelete
 7. അവസാന രണ്ടു വരികൾക്ക്......നമസ്ക്കാരം.

  ReplyDelete
 8. "പുകയാതെ അവള്‍ പുറമേ നിന്നു കത്തുമ്പോള്‍
  അകം നിറയെ വെളിച്ചം "!!

  ഈ വരി മാറ്റി നിര്‍ത്തിയാല്‍ ബാക്കി ഉള്ളത് കുറച്ചു കൂടി നന്നാക്കാമായിരുന്നു
  ഭാനുവില്‍ നിന്ന് കൂടുതല്‍ പ്രീതീക്ഷിക്കുന്നത് കൊണ്ടാവാം

  ReplyDelete
 9. 'പുകയാതെ അവള്‍ നിന്നു കത്തുമ്പോള്‍ പുരയാകെ വെളിച്ചം'
  അമ്മയെപ്പറ്റി പറയാന്‍ ഒരു പ്രപഞ്ചം മതിയാകുമോ ?

  ReplyDelete
 10. പുകയാതെ അവള്‍ നിന്നു കത്തുമ്പോള്‍
  പുര നിറയെ വെളിച്ചം.

  ReplyDelete
 11. നല്ല കവിത ...........

  ReplyDelete
 12. ശരിയാണ്. അമ്മയെന്നു പറഞ്ഞാലിതൊക്കെയാണ്

  ReplyDelete
 13. എനിക്കിഷ്ടപ്പെട്ടു,ആശംസകൾ...

  ReplyDelete
 14. കൊള്ളാം അമ്മയെ നോക്കി കണ്ടത് നന്നായവതരിപ്പിച്ചു.എങ്കിലും കൂടുതൽ തിരിച്ചറിവുകൾ ആകാമായിരുന്നു....

  ReplyDelete
 15. കഥയും കവിതയുമായി ഉറങ്ങിയതും എന്നുള്ളത് ഉറക്കിയതും എന്നല്ലേ കൂടുതല്‍ ചേര്‍ച്ച

  ReplyDelete
 16. നിന്നു കത്തുകയും പ്രകാശം പരത്തുകയും ചെയ്യുന്ന പെണ്ണിന്റെ ചിത്രം!ഈ വെട്ടത്തിലല്ലേ നാമൊക്കെ അത്താഴം കഴിക്കുന്നത്? നന്നായി.

  ReplyDelete
 17. അതെ, ആ നല്ല വെളിച്ചത്തിലല്ലേ നമ്മള്‍ തിളങ്ങുന്നത്.

  ReplyDelete
 18. വല്ലാതെ ഇഷ്ടപ്പെട്ട കുഞ്ഞു വരികള്‍...അമ്മ..അതെ അമ്മ തന്നെ...

  ReplyDelete
 19. ഒരുപാട് എഴുതിയ ആശയം എങ്കിലും പുതുമയോടെ ഈ കവിത അവതരിപ്പിച്ചു. അല്ലെങ്കിലും അമ്മയുടെ പുതുമ ഒരിക്കലും നഷ്ട്ടപെടില്ലല്ലോ ? അഭിനന്ദനങ്ങള്‍.

  ReplyDelete
 20. അമ്മയ്ക്കായ്..!! മനോഹരം, അമ്മയെന്ന പോലെ.

  ReplyDelete
 21. അമ്മ മനസ്സിന് സ്നേഹാദരം.!

  ReplyDelete
 22. ഉള്ളിലുള്ള ആ വെളിച്ചം.... നല്ല കവിത.

  ReplyDelete
 23. കത്താതെ അവള്‍ പുകയുമ്പോള്‍ വീട്ടില്‍ എന്താണു നിറയുക...?

  ഈ കവിത നോവിച്ചു.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?