നഷ്ട്ടം.


ദേശം വിട്ടു 
പറന്നു പോകുന്ന കിളികള്‍
കിതപ്പാറ്റാന്‍ പറന്നിരുന്ന 
വന്മരത്തെ
യാത്രക്കിടയില്‍ 
മറന്നു പോകുന്നു.
മരം 
കിളിയുപേക്ഷിച്ച തൂവലിനേയും
മൃദുസ്പര്‍ശത്തെയും 
ഓര്ത്തുവെക്കുന്നു.
പറന്നുപോകുന്ന പറവകളോട്, 
മേഘങ്ങളോട്,
അസ്തമിച്ചുപോകുന്ന ദിനങ്ങളോട്
മരം 
കിളിയെക്കുറിച്ചു ചോദിച്ച്
ആകാശം നോക്കി നെടുവീര്‍പ്പിടുന്നു. 
ശിഖരങ്ങളും 
തായ്ത്തടിയും നഷ്ട്ടപ്പെട്ട
കുറ്റിമരമായി 
മരണത്തിന്റെ 
ചിതല്‍ തീറ്റയായി 
സ്വയം നഷ്ട്ടപ്പെടുമ്പോഴും
വേരുകള്‍ ഭൂമി തുളച്ച്
തുളച്ച് 
കിളിയുടെ ഓര്‍മ്മകളെ തേടുകയാണ്.
വേദനയുടെ മുറിപ്പാടില്‍
നിന്റെ മുനയുള്ള ചുണ്ടുകള്‍ കൊത്തുമ്പോള്‍
നീറുന്ന ഒരുനിമിഷത്തിന്റെ 
നീറ്റലിനായി ജീവിതം നീളുകയാണ്. 

Comments

 1. മരം എല്ലാ കല്ലേറും ഏല്‍ക്കുന്നു..
  മരം എല്ലാ ഓര്‍മ്മകളും തേടുന്നു..
  ജീവിതം നീളുകയാണ്..

  ReplyDelete
 2. ശരിക്കും അങ്ങനെ തന്നെ.

  ReplyDelete
 3. ഈ കവിതയില്‍ നിന്ന് വായിച്ചെടുക്കാന്‍ വരികള്‍ ഇഷ്ടം പോലെ ആണ്

  ReplyDelete
 4. ഈ കവിതയില്‍ നിന്ന് വായിച്ചെടുക്കാന്‍ വരികള്‍ ഇഷ്ടം പോലെ ആണ്

  ReplyDelete
 5. ദേശാടനക്കിളി

  ReplyDelete
 6. നീറുന്ന ഒരു നിമിഷത്തിന്റെ നീറ്റലിനായി നീളുന്ന ജീവിതം...

  കവിത നെഞ്ചിലെ നീറ്റലായ നിമിഷം...

  ReplyDelete
 7. നഷ്ടം സ്വന്തമാകുമ്പോഴും മറ്റുള്ളവരുടെ റോളുകള്‍ ആണ് അതളക്കാന്‍ സഹായിക്കുന്നത് അല്ലേ?

  ReplyDelete
 8. ഇത്ര തീവ്രമായി കിളികളെ തേടുന്നുവോ വന്മരങ്ങള്‍?

  ReplyDelete
 9. കിളികൾ മരത്തേയും മരം കിളികലേയും തേട്ടുന്നൂ, തേങ്ങുന്നു!

  ReplyDelete
 10. ഇരുവരും തേടുന്നു, എന്നിട്ട് ഇരുവരും തേങ്ങുന്നു...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?