ചേനക്കാര്യം


കാലുകള്‍ കൊണ്ട്‌ ഭൂമിയില്‍
അടയാളങ്ങള്‍ ചാര്‍ത്തി നടക്കുന്ന
കൊമ്പനെ അറിയില്ലേ
തന്‍റെ ഭാരം കൊണ്ട്‌
ഭൂമിയമ്മക്കു നോവുമോ
എന്നാണതിന്‍റെ തിടുക്കം.
വലുതിന്‍റെ നാട്യങ്ങളില്ലാത്തവന്‍
കുഴിയാനയുടെ കുസൃതിപോലുമില്ലാത്ത
പാവത്താന്‍.
മേനിപോലെ
എന്‍റെ മനസ്സും വലുത്‌

കൊമ്പുകള്‍
വെറും അലങ്കാരം
ചുമരില്‍ തൂക്കിയിട്ട
ഐശ്വര്യത്തിന്‍റെ ഉടവാള്‍.

മസ്തകങ്ങള്‍
സഹ്യന്‍റെ കൊടുമുടികള്‍
‍ക്ഷമയുടെ പര്‍വ്വതങ്ങള്‍.

തുമ്പിക്കൈ
നിന്‍റെ ആജ്ഞകള്‍ക്ക്‌
ഉയര്‍ത്തുവാനും താഴ്ത്തുവാനും
ശ്വാസത്തിന്‍റെ ദീര്‍ഘദൂരം.

ചെവിക്കുടകള്‍
നിനക്ക്‌ വന്‍വിശറി
എനിക്ക്‌ അസഹ്യ കേള്‍വിയെമറക്കാന്‍
വൃഥാവ്യായാമം.

കുന്നുപോലുള്ള ശരീരത്തില്‍
കയറുകയും ഇറങ്ങുകയുമാവാം
അനാവശ്യ സ്പര്‍ശനങ്ങള്‍
എനിക്കു ചൊറിയുമെങ്കിലും

എന്‍റെ കണ്ണിലേക്കു മാത്രംനോക്കരുത്‌.
അവിടെ കാനനഭംഗി കാണാം
പച്ചയുടെ ഇരുട്ട്‌.
എന്‍റെ ഉത്സവക്കാഴ്ച്ച
നിനക്ക്‌ ദുസ്വപ്നം.
അരുവികളുടെ കുത്തൊഴുക്ക്‌
ഈര്‍പ്പമുള്ള കാടിന്‍റെ സ്ത്രൈണത
കരിമ്പിന്‍റെയും ഈറ്റയുടെയും രുചി
പെണ്ണാനയുടെ ഗന്ധം
പുല്‍മേടുകളുടെ ഇറക്കം
കുന്നിന്‍ പുറങ്ങളുടെ കയറ്റം
പിഴുതെറിഞ്ഞ കാനന വന്യത
ഇടിമുഴക്കങ്ങള്‍, പേമാരികള്‍

എന്‍റെ കണ്ണില്‍ നിന്നും
ഊര്‍ന്നിറങ്ങുന്ന
മിഴിനീര്‍ ‍തുടക്കാന്‍ മുതിരേണ്ട
അതില്‍ സഹ്യന്‍റെ ഉപ്പുണ്ട്‌
പൊള്ളിയേക്കും.

കാതടപ്പിക്കുന്ന നിന്‍റെ സംഗീതോത്സവം
പന്തങ്ങളുടെ തീവ്രത
എനിക്കസഹ്യം തന്നെ.
എന്‍റെ മസ്തകം പിളര്‍ന്ന്
ക്ഷമ കെട്ടുപോകുന്നുവെങ്കില്‍
വിചാരണ നിന്നില്‍ നിന്നും തുടങ്ങുക
നിന്‍റെ സ്വാര്‍ത്ഥതയില്‍ നിന്നും.

Comments

 1. വിചാരണ നിന്നില്‍ നിന്നും തുടങ്ങുക..

  ഉള്ളുപൊട്ടിയൊഴുകുന്ന ശബ്ദം അറിയുന്നു, കവിതയില്‍.

  ReplyDelete
 2. സഹ്യന്റെ മകനേ...നിന്റെ ദുരിതം

  ReplyDelete
 3. ആത്മവിമര്‍ശനം ആനക്കാര്യമോ ചേനക്കാര്യമോ?

  ReplyDelete
 4. ദുരിതങ്ങളുടെയെല്ലാം ചൂണ്ടുവിരല്‍ നിന്‍റെ സ്വാര്‍ത്ഥതയിലേക്കാണ്‍.., അവസാനം ഈ പാപമൊക്കെ നാം എവിടെകൊണ്ട് പോയൊഴുക്കും...

  ReplyDelete
 5. എന്‍റെ കണ്ണില്‍ നിന്നും
  ഊര്‍ന്നിറങ്ങുന്ന
  മിഴിനീര്‍ ‍തുടക്കാന്‍ മുതിരേണ്ട
  അതില്‍ സഹ്യന്‍റെ ഉപ്പുണ്ട്‌
  പൊള്ളിയേക്കും.

  ReplyDelete
 6. വിചാരണ നിന്നില്‍ നിന്നും തുടങ്ങുക
  നിന്‍റെ സ്വാര്‍ത്ഥതയില്‍ നിന്നും

  ReplyDelete
 7. ഞാന്‍ ആദ്യം കരുതി എന്നെ കുറിച്ചാണ് കവിത എന്ന്
  ആന ഒരു പാവം ജീവി അവരെ സ്നേഹിക്കുന്ന നാമോ ക്രൂരന്മാര്‍

  ReplyDelete
 8. bhanuetta nannayirikkunnu...aanaye enikk valare istamanu....aanakavitha istamaayitto

  ReplyDelete
 9. എന്‍റെ കണ്ണിലേക്കു മാത്രംനോക്കരുത്‌........,.....അതില്‍ ഒരു മുന്നറിയിപ്പുമുണ്ട് ; ഭയം കൊണ്ടല്ലനിന്നോടുള്ള സ്നേഹം കൊണ്ടാണ് എല്ലാം അനുസരിക്കുന്നതെന്ന്, ...
  ആന്തരാര്‍ത്ഥങ്ങളും വരികളും എല്ലാം മനോഹരമായി.

  ReplyDelete
 10. കവിത നന്നായിട്ടുണ്ട്,ഭാനു.
  'ശ്വാസത്തിന്റെ ദീര്‍ഘ ദൂരം' എന്ന പ്രയോഗം എനിക്കിഷ്ടപ്പെട്ടു.

  ReplyDelete
 11. ആനകാര്യം നന്നായ്...ആശംസകൾ...

  ReplyDelete
 12. ആന ക്കവിത ഉഷാറായി....

  ReplyDelete
 13. ആഴമുള്ള കവിത

  ReplyDelete
 14. ഈ ചേനക്കാര്യത്തിനിടക്കുള്ള ആനക്കാര്യം ഇഷ്ട്ടായി..!
  അതെ, വിചാരണചെയ്യപ്പെടേണ്ടത് മനുഷ്യൻ തന്നെയാണ്..!

  ആശംസകളോടേ..പുലരി

  ReplyDelete
 15. മസ്തകങ്ങള്‍
  സഹ്യന്‍റെ കൊടുമുടികള്‍
  ‍ക്ഷമയുടെ പര്‍വ്വതങ്ങള്‍.

  ReplyDelete
 16. ഒരു വിചാരണക്ക് പ്രേരിപ്പിക്കുന്ന കവിത. ഇഷ്ടമായി. തുടക്കത്തില് കവിയും പിന്നെ ആനയും സംസാരിക്കും പോലെ തോന്നി.

  ReplyDelete
 17. നിന്റെ സ്വാര്‍ത്ഥതയില്‍ നിന്നും വിചാരണ ചെയ്യുക... ഉള്ളിലെരിയുന്ന കനല്‍ , കവിതയിലൂടെ...

  ReplyDelete
 18. ആനക്കാരന്‍ ...!!! :)

  ReplyDelete
 19. കാതടപ്പിക്കുന്ന നിന്‍റെ സംഗീതോത്സവം
  പന്തങ്ങളുടെ തീവ്രത
  എനിക്കസഹ്യം തന്നെ.
  എന്‍റെ മസ്തകം പിളര്‍ന്ന്
  ക്ഷമ കെട്ടുപോകുന്നുവെങ്കില്‍
  വിചാരണ നിന്നില്‍ നിന്നും തുടങ്ങുക
  നിന്‍റെ സ്വാര്‍ത്ഥതയില്‍ നിന്നും.

  ReplyDelete
 20. ചേന കാര്യത്തിലൂടെ ആന കാര്യം ,,  മിഴിനീര്‍ ‍തുടക്കാന്‍ മുതിരേണ്ട
  അതില്‍ സഹ്യന്‍റെ ഉപ്പുണ്ട്‌
  പൊള്ളിയേക്കും.

  ശരിക്കും പൊള്ളി പോവും ,,,അല്ലെങ്കിലും ഉള്ളില്‍ എവിടെയോ പോളുന്നുണ്ട്

  ReplyDelete
 21. ഞാൻ ഇവിടെ വന്നിരുന്നൂ,,,വായിച്ചൂ ഇഷ്ടപ്പെട്ടൂ...അഭിപ്രായം 'ഇരിപ്പിടത്തിൽ' ഇട്ടിട്ടുണ്ട് ഭവുകങ്ങൾ

  ReplyDelete
 22. ഞാൻ എന്നെ വിചാരണ ചെയ്താൽ പിന്നെ ബാക്കിയെന്തുള്ളൂ ആനക്കാര്യമാവാൻ........

  ഇഷ്ടമായി.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?