ദൈവം


നീലാകാശം പോലെയാണ് ദൈവം
നിറഞ്ഞു കവിഞ്ഞ് നിര്‍വികാരം.
കേള്‍ക്കാത്ത വലിയൊരു കാത്
കാണാത്ത വലിയൊരു കണ്ണ്
പ്രതിധ്വനിക്കാത്ത ഒരു സ്വരം.
ദൈവം എവിടെയും ഉണ്ട്.
എന്റേയും നിന്റെയും ഇടയില്‍ അദൃശ്യനായി...
നിങ്ങളെക്കാള്‍ ദരിദ്രന്‍
നിങ്ങളെക്കാള്‍ കഴിവുകെട്ടവന്‍. 
ചതിക്കപ്പെട്ടു വലിച്ചെറിയപ്പെട്ട
തെരുവ് പെണ്ണിനേക്കാള്‍ ദുര്‍ബല.

Comments

 1. ദൈവം എവിടെയും ഉണ്ട്.
  എന്റേയും നിന്റെയും ഇടയില്‍ അദൃശ്യനായി:)sathyam

  ReplyDelete
 2. അപ്പൊ ഒന്നിനും കയിയാത്ത ഒരുത്തനാണോ ദൈവം

  ReplyDelete
 3. നീലാകാശം പോലെയാണ് ദൈവം
  നിറഞ്ഞു കവിഞ്ഞ് നിര്‍വികാരം.

  അല്ലെങ്കില്‍ പിന്നെ ഇങ്ങിനെ ഒക്കെ നടക്കുമോ അല്ലെ.....

  ReplyDelete
 4. പ്രതിഷേധം ...
  സുഹൃത്തെ നമ്മളിലുണ്ട് ദൈവം ..പ്രതികരിക്കുന്ന ദൈവം ..
  പുറത്തു കൊണ്ടുവരണം എന്ന് മാത്രം.
  ആശംസകള്‍

  ReplyDelete
 5. ചതിക്കപ്പെട്ടു വലിച്ചെറിയപ്പെട്ട
  തെരുവ് പെണ്ണിനേക്കാള്‍ ദുര്‍ബല. (നുമ്മടെ നേതാവ് പറഞ്ഞപോലെ...)

  ReplyDelete
 6. സത്യമാണ്.. ഭാനു വിപ്ലവത്തില്‍ നിന്നും ദൈവത്തിലേക്ക് ചുവടുമാറിയോ:)

  ReplyDelete
 7. ദൈവം എവിടെയും ഉണ്ട്..എന്നെഴുതിയത് നേരാണെങ്കില്‍ അതിനുമുകളിലുള്ള മനോഹരമായ വരികള്‍ നുണയാണ്.

  ReplyDelete
 8. ചതിക്കപ്പെട്ടു വലിച്ചെറിയപ്പെട്ട
  തെരുവ് പെണ്ണിനേക്കാള്‍ ദുര്‍ബല

  വെറുതെ ഒരു വിവാദമൊന്നും ഉണ്ടാക്കണ്ട ഭാനു..!

  ReplyDelete
 9. അന്ധനും ബധിരനും നിസ്സഹായനും ചതിക്കപ്പെട്ടവനുമായ ദൈവം ഇന്നത്തെ ധാർമിക മൂല്യങ്ങളുടെ ദുരവസ്ഥയിലേക്കാണോ കൈചൂണ്ടുന്നത്?

  ReplyDelete
 10. നരകത്തിന്റെ കാവാടത്തില്‍ വെച്ച് ദൈവത്തെ കണ്ടു മുട്ടിയാല്‍ അവിടെ വെച്ച് മുഷ്ട്ടിചുരുട്ടി യുന്തം ചെയ്യുമെന്നു ആരോ പറഞ്ഞത് ഈ തരുണത്തില്‍ ഓര്‍ത്തു പോകുന്നു .

  "ദൈവം എവിടെയും ഉണ്ട്.
  എന്റേയും നിന്റെയും ഇടയില്‍ അദൃശ്യനായി.." അങ്ങനെ അല്ല ഭാനു
  ദൈവം എവിടെയും ഉണ്ട്.
  എന്നിലും നിന്നിലും ഉണ്ട്,അദൃശ്യനായി..

  എന്നിലെയും നിന്നിലെയും നന്മയാണ് ദൈവം

  ReplyDelete
 11. എന്നിലെയും നിന്നിലെയും നന്മയാണ് ദൈവം

  ReplyDelete
 12. തത്വമസി
  ഞാനാണ്
  കാതു കേള്‍ക്കത്തവന്‍
  കണ്ണ് പൊട്ടന്‍
  ദരിദ്രന്‍ ദുര്‍ബലന്‍...ഞാനാണ് , ഞാന്‍ ഉള്‍പെട്ട ഈ സമൂഹമാണ്‌ ,വികാരമില്ലാത്തവര്‍...

  ReplyDelete
 13. എന്റെ ദൈവം എനിക്കുളിലാണ്, എങ്കില്‍..?
  .
  .
  .
  എന്റെ ദൈവേന്നൊന്നും വിളിക്കാന്‍ പറ്റൂല്ലാ, അത്രേള്ളു!!ഹ്ഹ്ഹ്ഹി


  നന്നായി, പ്രതിഷേധാക്ഷരങ്ങള്‍

  ReplyDelete
 14. നല്ല കവിത,ഭാനു.
  ദൈവത്തിനെ ഇങ്ങിനെയും വ്യാഖ്യാനിക്കാമല്ലോ എന്നും ഓര്‍ത്തുപോയി.എനിക്ക് ദൈവം മറ്റൊരു സങ്കല്‍പ്പമാണ്.

  ReplyDelete
 15. അങ്ങനെയാവാം ഭാനൂ. എന്നാലും ചിലപ്പോൾ വാക്കായി, നോക്കായി,തലോടലായി, വെള്ളമായി, ഭക്ഷണമായി, മരുന്നായി....ഒരു കഷണം തുണിയായി അങ്ങനെ എന്തൊക്കെയോ ആയി മുൻപിൽ വന്നിട്ടുണ്ട്.
  അത് ദൈവമായിരുന്നു എന്ന് മാത്രമേ വിചാരിയ്ക്കാൻ പറ്റിയിട്ടുള്ളൂ. കാരണം മനുഷ്യർ നിശ്ചയിച്ച ചട്ടക്കൂടുകളിൽ അപ്പോഴിവയ്ക്കൊന്നും ഒരു സ്ഥാനവുമുണ്ടായിരുന്നില്ല.....അവയെ എല്ലാം മനുഷ്യൻ തന്നെ അകലങ്ങളിലേയ്ക്ക് ഒരിയ്ക്കലും ഒരിയ്ക്കലും കൈയെത്തിപ്പിടിയ്ക്കാനാവാത്തിടത്തേയ്ക്ക് നീക്കിക്കൊണ്ടു പോവുകയായിരുന്നു.

  ReplyDelete
 16. ആ ലാസ്റ്റ് ലൈൻസ് ഒരുപാടിഷ്ടായി

  ReplyDelete
 17. എന്റേയും നിന്റെയും ഇടയില്‍ അദൃശ്യനായി...
  നിങ്ങളെക്കാള്‍ ദരിദ്രന്‍.

  കൊള്ളാമല്ലോ....!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?