അസംബന്ധം

തീ പിടിച്ച നഗരം
കഴുത്തറ്റ നഗരത്തോട്
കുശലം ചോദിക്കുന്നു.
വാക്ക് മറന്നു പോയ ജനക്കൂട്ടം
അടയാളങ്ങള്‍ക്കായി കാത്തിരിക്കുന്നു.
കരിയില പോലെ വഴിയരികില്‍
കവിതകള്‍ ചിതറിക്കിടക്കുന്നു.
ഓര്‍മ്മകള്‍ നഷ്ടമായ ഗ്രാമങ്ങള്‍ എന്തോ
തിരഞ്ഞുകൊണ്ട്‌ കുന്തിച്ചിരിക്കുന്നു.
മറന്നു വെച്ച വാളെടുക്കാന്‍
ടിപ്പുസുല്‍ത്താന്‍ കുതിരപ്പുറമേറി വരുന്നു.
മലകള്‍ കയറിക്കയറി പോവുകയാണ്
– പടുവൃദ്ധന്‍.
ധ്രുവങ്ങള്‍ക്കും അപ്പുറത്ത്,
പുഞ്ചിരികള്‍ പൂക്കുന്ന പാടങ്ങളുണ്ടെന്ന്
രാപ്പക്ഷികള്‍ ചിലച്ചു പോയത്രേ!

Comments

 1. കല്‍പ്പനകള്‍ വളരെ മനോഹരം

  ReplyDelete
 2. രാപ്പക്ഷികള്‍ അസംബന്ധം പറയുന്നു

  ധ്രുവങ്ങള്‍ക്കും അപ്പുറത്ത്,
  പുഞ്ചിരികള്‍ പൂത്തുലഞ്ഞ പാടങ്ങളുണ്ടെന്ന്
  രാപ്പക്ഷികള്‍ ചിലച്ചു പോയത്രേ!

  ReplyDelete
 3. നല്ല വരികള്‍! അസാധാരണമായ ഭാവന..

  ReplyDelete
 4. വരികള്‍ സുന്ദരമാണ്, പക്ഷെ കൂട്ടിവായിക്കാന്‍ പറ്റീല്ലാ :))) അപ്പോള്‍ എനിക്കും അസംബന്ധമായി തോന്നിയതില്‍ കുറ്റം പറയരുത്, എന്റെ തലയേ..യ്!!!

  ReplyDelete
 5. തിളക്കമുള്ള വരികൾ! ഓർമ്മകൾ ചാരം മൂടി കിടക്കുക മാത്രമാണു ഭാ നൂ, പുഞ്ചിരിപൂക്കുന്ന പാടങ്ങൾ, വരും വരും എന്ന പ്രതീക്ഷ!

  ReplyDelete
 6. വരികള്‍ സുന്ദരം. എങ്കിലും കൂട്ടി വായിക്കുമ്പോള്‍ വരികള്‍ക്ക് പൊതുവായി ഒന്നും കണ്ടെത്താനാവുന്നില്ല എന്ന് തോന്നി.

  ReplyDelete
 7. നരകജീവിതം.....
  കവിത നന്നായി

  ReplyDelete
 8. പുതഞ്ഞുകിടക്കുന്ന ഓര്‍മ്മകള്‍...പ്രതീക്ഷിക്കാം.
  ഇഷ്ടായി.

  ReplyDelete
 9. അസംബന്ധം....

  ReplyDelete
 10. അതിമനോഹരമായ വരികള്‍.., പക്ഷേ കവിയോളമെത്താന്‍ ഞാന്‍ പരാജയപ്പെട്ടു.

  ReplyDelete
 11. വരികളിൽ മിന്നലുണ്ട്......

  ReplyDelete
 12. നാഗരികതയില്‍ മാത്രമേ നന്മ നഷ്ട പെട്ടിട്ടു ഒള്ളൂ മലകള്‍ക്ക് അപ്പുറത്ത് നിഷ്കളങ്കതയുടെ ചിരി കാണുമായിരിക്കും

  ReplyDelete
 13. ചിതറിയ ചിന്തകള്‍...
  ഇത് ഇന്നത്തെ ഒരു ന്യൂസ്പേപ്പര്‍ വായിക്കുന്ന ആളുടെ മനസ്സിലെ ചിന്തകള്‍ അല്ലേ?
  (അല്ലേ...ന്ന്‍? അല്ലെങ്കില്‍ എനിക്കും കണക്ഷന്‍ കിട്ടിയില്ല. കവിയെ ഇതിനിടയില്‍ എവിടെയും കണ്ടില്ല. എന്താ ഉദ്ദേശിച്ചത് എന്ന് പറഞ്ഞുതരുമോ?)

  ReplyDelete
 14. വരികള്‍ ഇഷ്ടമായി.

  ReplyDelete
 15. പ്രിയരേ, ജീവിതത്തിനു തീ പിടിക്കുമ്പോഴും പ്രതീക്ഷകള്‍ അസംബന്ധമായി തീരുമോ എന്ന വേവലാതി എഴുതിയതാണ്.
  വായിച്ചു അഭിപ്റായം പറഞ്ഞ എന്റെ നല്ല സുഹൃത്തുക്കള്‍ക്ക് നന്ദിയും നമസ്ക്കാരവും.

  ReplyDelete
 16. അസംബന്ധമായാളും ഒരു പ്രതീക്ഷ..ജീവിതത്തിനു നേരെ കണ്ണാടി പിടിക്കുന്നു കവിത.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?