ഈ പൂച്ചെണ്ട് എടുത്തുമാറ്റുക.


ഓ... മിശിഹാ... 
നിന്നിലേക്ക്‌ മിഴികള് ഉയര്‍ത്തുമ്പോള്‍ 
ഉയിര്‍ത്തെഴുന്നേല്ക്കുവാന്‍ 
കൊതിച്ചു പോകുന്നു.
പക്ഷേ എന്റെ വിധി – 
പല തവണ എന്നെ കൊന്നുകൊണ്ടിരിക്കുന്നു.
അറവു യന്ത്രത്തിനകത്ത് പെട്ടുപോയ
ബലി മൃഗം പോലെ
ചെറുകഷ്ണങ്ങളായി നുറുങ്ങിപ്പോകുന്നു.
പലതവണ മരിച്ചവരുടെ പരേതാത്മാക്കള്‍
എനിക്ക് ചുറ്റും നൃത്തമാടുന്നു.
എന്റെ മാംസം രുചിക്കുന്നവന്റെ കാല്‍ക്കല്‍ 
കൊതിയോടെ
വീട്ടു നായയെപ്പോലെ കാവലിരിക്കുന്നു.
ചാട്ടവാറടികള്‍ ഏറ്റു തളര്‍ന്നുവീഴുമ്പോഴും
കരയാനാവാതെ
ഭൂമിയോളം കുനിഞ്ഞു പോകുന്നു.
ഭൂമി നിറയെ എന്റെ കല്ലറകള്‍.
പുഴുവരിക്കുന്ന എന്റെ വെളുത്ത ചോര.
കാല്‍ വഴുതാതെ ഉണ്ണികളേ...
നടന്നു പോവുക...
അശുദ്ധമാക്കാതെ
ഈ പൂച്ചെണ്ട്  എടുത്തുമാറ്റുക. 

Comments

 1. കാല്‍ വഴുതാതെ ഉണ്ണികളേ...
  നടന്നു പോവുക...
  അശുദ്ധമാക്കാതെ
  ഈ പൂച്ചെണ്ട് എടുത്തുമാറ്റുക.

  ReplyDelete
 2. ഭാനു ഈ കവിത വായിച്ചു അന്തിചൂ പോയിരിക്കുന്നു ..വായിക്കും തോറും കൂടുതല്‍ ആഴയത്തില്‍ വായിക്കേണ്ടിയിരിക്കുന്നു,അരാഷിതാവസ്ഥയില്‍ നിന്ന് കര കയറാന്‍ കൊതിക്കുന്നു ..
  ഭൂമിയോളം കുനിഞ്ഞു പോകുന്നു.
  ഭൂമി നിറയെ എന്റെ കല്ലറകള്‍.
  പുഴുവരിക്കുന്ന എന്റെ വെളുത്ത ചോര.
  കാല്‍ വഴുതാതെ ഉണ്ണികളേ...
  ഈ വരികളില്‍ ഉടക്കി വീണ്ടും വീണ്ടും വായിക്കുന്നു

  ReplyDelete
 3. നന്നായിരിക്കുന്നു.
  ആശംസകൾ...

  ReplyDelete
 4. ഭാനു വിസ്മയിപ്പിക്കുന്നു

  ReplyDelete
 5. ഭൂമി നിറയെ എന്റെ കല്ലറകള്‍.
  ശരിയാണ്. കാല്‍ വഴുതാതെ മുന്നേറുക. ഇല്ലെങ്കില്‍ കല്ലറകള്‍ പെരുകും എന്നല്ലാതെ.

  ReplyDelete
 6. ഭൂമിയോളം കുനിഞ്ഞവര്‍ക്കു പറയാനുള്ളത്..

  ReplyDelete
 7. ഓരോ ചിന്തയും അനുഭവത്തിന്‍റെ നേര്‍ചിത്രങ്ങളിലേക്ക് ആവാഹിക്കുന്ന വരികളാക്കി മാറ്റുന്ന താങ്കളുടെ ഭാവനകള്‍ മനോഹരം.ആശംസകള്‍

  ReplyDelete
 8. മനോഹരമായിരിക്കുന്നു.......

  ReplyDelete
 9. നന്നായിരിക്കുന്നു.

  ReplyDelete
 10. അശുദ്ധമാക്കാതെ
  ഈ പൂച്ചെണ്ട് എടുത്തുമാറ്റുക ... മനോഹരമായിരിക്കുന്നു.

  ReplyDelete
 11. സൂപ്പെര്‍ ആയിട്ടുണ്ട് ആശംസകള്‍

  ReplyDelete
 12. വായിച്ചു നന്നായി എന്റെ ബ്ലോഗ് http://etipsweb.blogspot.in/

  ReplyDelete
 13. വീട്ടു നായയെപ്പോലെ കാവലിരിക്കുന്നു.
  ചാട്ടവാറടികള്‍ ഏറ്റു തളര്‍ന്നുവീഴുമ്പോഴും
  കരയാനാവാതെ
  ഭൂമിയോളം കുനിഞ്ഞു പോകുന്നു.
  ആശംസകൾ.വരികളിൽ അടർത്തിമാറ്റാനാവാത്ത ഗംഭീരത.

  ReplyDelete
 14. വരികളുടെ ആഴം വിസ്മയിപ്പിക്കുന്നു.. പുതിയ പോസ്റ്റ് കണ്ട് ഇവിടെ വരുമ്പോള്‍ വല്ലാത്തൊരു തിടുക്കമാണ്‍, പുതിയതെന്തെങ്കിലും ഉണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയുടെ തിടുക്കം.

  ReplyDelete
 15. വരികളുടെ ആഴം വിസ്മയിപ്പിക്കുന്നു..

  ReplyDelete
 16. അറവു യന്ത്രത്തിലാരും
  ബലി മൃഗത്തെ കയറ്റാറില്ല...
  (ഉപമാകളുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുമല്ലോ...)

  ReplyDelete
 17. അര്‍ത്ഥമുള്ള വരികള്‍. വീണ്ടും വരട്ടെ.. നല്ല കവിതകള്‍.

  ReplyDelete
 18. അടിച്ചമര്‍ത്തപ്പെടുന്നവന്റെ രോദനം...

  @ അബു : അറവുയന്ത്രത്തിനകത്ത് 'പെട്ടുപോയ' ബലിമൃഗം എന്നല്ലേ എഴുതിയത്? വരികള്‍ ഉള്‍ക്കൊള്ളാതെ വെറുതെ....

  ReplyDelete
 19. വായനക്കും സമാന മനസ്ക്കതക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?