മരുഭൂമിയിലെ തൊഴിലാളികള്‍

മരുഭൂമിയില്‍
ആകാശക്കുടക്കീഴില്‍
രാജപാതകള്‍ ഒരുക്കുന്നവന്റെ ഉള്ളില്‍
കത്തിയുരുകുന്നുണ്ടൊരു രൌദ്രസൂര്യന്‍.
വേനലിന്‍
സൂര്യതേജസ്സിനെ ഉരുക്കുമവന്‍.. 

മരുഭൂമിയില്‍ 
മഹാസൌധങ്ങള്‍ 
പണിത് കയറുന്നവന്റെ ഉള്ളില്‍
ഉഴറി ഉലയുന്നുണ്ടൊരു
ഉഗ്രവാതം.
ചിറകുകളില്ലാതെ ഗോപുരങ്ങള്‍ക്ക് മുകളില്‍ 
ഉളിപായിക്കുന്ന തച്ചനാണവന്‍..

ലേബര്‍ ക്യാമ്പിലെ  രാത്രി ഉറക്കത്തില്‍ 
അവന്റെ നെടുനിശ്വാസം 
ചുഴലിക്കാറ്റായ് മണല്‍സമുദ്രത്തെ 
അടിച്ചു പറത്തുന്നു.

പ്രഭാതത്തില്‍
പൊടിക്കാറ്റില്‍ മുങ്ങിയ നഗരങ്ങള്‍
വഴിയറിയാതെ തപ്പിത്തടയുന്നു.

Comments

 1. ശക്തമായ വാക്കുകളില്‍ പ്രവാസത്തിന്‍റെ നോവ് സുവ്യക്തം.

  ReplyDelete
 2. നല്ല കവിത ഭാനു ..എന്നാലും "പണിയെടുക്കുന്നവന്റെ"എന്നത് എന്തോ ഒരു ഇത് .....

  കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോനുന്നു പിന്നെ

  അവസാന വരികള്‍ .....

  ReplyDelete
 3. താങ്കള്‍ മികച്ച കവിതകള്‍ തുടരുന്നു.... ഇനിയും പോരട്ടെ

  ReplyDelete
 4. എന്റെ പ്രിയ സുഹൃത്ത് ഡ്രീംസിന്റെ നിര്‍ദ്ദേശ പ്രകാരം കവിത മാറ്റി എഴുതി. എന്റെ നല്ല സുഹൃത്തിന് നന്ദി.

  ReplyDelete
 5. എന്നാലും ഈ മരുഭൂമി ഞങ്ങള്‍ക്കിഷ്ടമാണ്. എത്ര കുടുംബങ്ങളില്‍ തീ പുകയുന്നു ഇതിനാല്‍..!!എത്രയെത്ര വയറുകള്‍ നിറയുന്നു ഇതിനാല്‍. അനേകസ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ മരുപ്രദേശമേ, നിനക്ക് എന്റെ പ്രണാമം. കവിയ്ക്ക് നമസ്കാരം

  ReplyDelete
 6. ശക്തമായ വരികൾ..
  ആശംസകൾ...

  ReplyDelete
 7. ലേബര്‍ ക്യാമ്പിലെ രാത്രി ഉറക്കത്തില്‍
  അവന്റെ നെടുനിശ്വാസം
  ചുഴലിക്കാറ്റായ് മണല്‍സമുദ്രത്തെ
  അടിച്ചു പറത്തുന്നു.

  ReplyDelete
 8. വേവുന്ന വരികളാണല്ലോ....

  ReplyDelete
 9. ഇഷ്ടമായി ആശംസകള്‍

  ReplyDelete
 10. പ്രവാസിയുടെ ഉഗ്രതാപം പൊള്ളിച്ചു...

  ReplyDelete
 11. അപ്പോള്‍ മരുഭൂമിയിലെ മണല്‍ക്കാറ്റിന് കാരണം പ്രവാസിയുടെ നിശ്വാസങ്ങള്‍ ആണല്ലേ....
  നല്ല ചിന്ത.
  ഒന്നുകൂടി വരികള്‍ ചെത്തി കൂര്‍പ്പിക്കാമായിരുന്നു എന്ന് തോന്നി. ആശയം നല്ലതെങ്കിലും അവതരണത്തില്‍ താങ്കളുടെ മറ്റുകവിതകളുടെ അത്ര...

  ReplyDelete
 12. ചിറകുകളില്ലാതെ ഗോപുരങ്ങള്‍ക്ക് മുകളില്‍
  ഉളിപായിക്കുന്ന തച്ചനാണവന്‍..! ഇത് മനോഹരമായി. ചിലയിടങ്ങളിൽ അൽപ്പം വാചാലത വന്നെങ്കിലും.

  ReplyDelete
 13. മരുഭൂമിയില്‍ പണിയെടുക്കുന്നവരുടെ ശരീരം
  മനുഷ്യമാംസം കൊണ്ടല്ല നിര്‍മ്മിച്ചിരിക്കുന്നത്.
  സൂര്യ കിരണങ്ങളും മണലും കുഴച്ച
  ദ്രവം കൊണ്ട് പല അച്ചുകളില്‍ വാര്‍ത്തെടുത്ത
  സ്വയം ചലനശേഷിയുള്ള യന്ത്രങ്ങള്‍ ആണവര്‍.
  ചുട്ടു പഴുക്കുന്ന ഉച്ച വേനലില്‍
  തളരാതെ പണിയെടുക്കുമ്പോള്‍
  ഉരുകിപ്പോകുന്നത് സൂര്യനേത്രം മാത്രമാണ്.
  ആകാശങ്ങളില്‍ ഉമ്മവെക്കുന്ന
  ഗോപുരങ്ങളില്‍
  രക്ഷാ വള്ളികള്‍ ഇല്ലാതെ അവര്‍ പണിയെടുക്കുന്നത്
  കണ്ടിട്ടില്ലേ?
  ഉള്ളുലക്കുന്ന ഉഗ്രവാതം
  ഉടലില്‍ പേറുന്നുണ്ടവര്‍.
  രാത്രിയിലെ ഇത്തിരി വിശ്രമ വേളയില്‍
  അവര്‍ മനുഷ്യരാവുന്നു.
  അവരുടെ ശരീരം
  മാംസവും എല്ലും ഹൃദയവുമായി രൂപാന്തരപ്പെടുന്നു.
  അപ്പോള്‍ നെടുവീര്‍പ്പുകള്‍ അയച്ച്, കണ്ണീരുകള്‍ ഇറ്റിച്ച്
  പുഞ്ചിരിക്കുന്നു.
  അപ്പോള്‍ അവരുടെ നെടുവീര്‍പ്പുകള്‍ ചുഴലി ബാധിച്ച കാറ്റായി
  അവരുടെ കിടപ്പാടം വിട്ടു
  മരുഭൂമികളില്‍ ആഞ്ഞു വീശുന്നു.
  മണല്ക്കാടിനെ അത് ഊതിപ്പറത്തുന്നു.
  പ്രഭാതത്തില്‍ നഗരങ്ങള്‍ പൊടിക്കാറ്റില്‍ തപ്പിത്തടയുന്നു.

  ReplyDelete
 14. പ്രവാസത്തിന്റെ നോവ് വരികളില്‍ പ്രതിഫലിക്കുന്നു.
  നന്നായിട്ടുണ്ട് ,ആശംസകള്‍ !

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?