കുര്‍ളയിലെ ശവങ്ങള്‍

ജോലി കഴിഞ്ഞര്‍ദ്ധരാത്രിയില്‍
കുര്‍ള സ്റ്റേഷനില്‍
പാളം മുറിച്ചു കടക്കവേ
എന്നുമോരോ ശവങ്ങള്‍
അംഗങ്ങള്‍ മുറിഞ്ഞവ
ചതഞ്ഞവ ചോരതെറിച്ചവ
ആണാകാം പെണ്ണാകാം
ആരുമായാലെന്താ ശവങ്ങളല്ലേ

വീട്ടിലെത്തി കുളിച്ചുണങ്ങും വരെ
ഓരോ ശവവും എന്‍റെ ചുമലേറി
ഓരോ കഥ പറയും
കഥകളില്‍ കദനങ്ങള്‍ കനവുകള്‍
പ്രേമം, കാമം, കുശുമ്പ്‌, കുന്നായ്മ...

ഗതികെട്ട്‌ ഒരിക്കല്‍ ഞാനൊരു ശവത്തോടാരാഞ്ഞു-
എന്റിഷ്ടാ, നീയ്യെന്താ വേതാളമോ?
ശവം കുടുകുടാ ചിരിച്ചു
പിന്നെ
എന്‍റെ തോളില്‍ നിന്നിറങ്ങി
തലകുമ്പിട്ട്‌ ഇരുട്ടിലേക്കിറങ്ങിപ്പോയി

ഇപ്പോഴും
ആ ശവച്ചിരി എന്‍റെ കാതിലിരിക്കുന്നു
ആ ശവഗന്ധം ശ്വാസത്തിലിരിക്കുന്നു
ആ ശവച്ചോര ചുമലിലൂടൊഴുകുന്നു
ഇപ്പോഴും എപ്പോഴും...

Comments

 1. തീര്‍ച്ചയായും ഓരോ ആത്മഹത്യയിലും ഓരോ നീണ്ട കഥകളുണ്ടാവും
  പ്രേമത്തിന്റെ കാമത്തിന്റെ കുശുബിന്റെ ..ഒരുപാടു ചോദ്യങ്ങള്‍ ബാക്കിയാക്കി
  വേതാളം പോലെ ...
  നന്നായി സുഹൃത്തേ ..ആശംസകള്‍
  നന്ദി

  ReplyDelete
 2. ശവങ്ങളല്ലേ,ശവങ്ങള്‍

  വീട്ടിലെത്തി കുളിച്ചുണങ്ങും വരെ ...

  ReplyDelete
 3. ആരുമായാലെന്താ, ശവങ്ങലല്ലേ.
  ശവങ്ങള്‍ക്കും ക്ഷമ നശിച്ചു.

  ReplyDelete
 4. നല്ല വരികള്‍ .ഒരു ശവവാഹകന്‍റെ ജീവിതാനുഭവങ്ങള്‍ മുന്നില്‍ തെളിഞ്ഞു വരുന്നു..

  ReplyDelete
 5. അതെ, ശവങ്ങള്‍ക്ക് ആണും പെണ്ണുമില്ല എന്നാണ്, പക്ഷെ എന്നാലും....
  അപ്പോള്‍ ആ വേതാളത്തിനു ശേഷം പിന്നീട് ഒന്നും വന്നില്ലേ?
  എന്തൊക്കെ ആയാലും ജീവിച്ചിരിക്കുന്നവരേക്കാള്‍ മരിച്ചവര്‍ക്ക് കൂടുതല്‍ പറയാനുണ്ടാവും.

  വീട്ടിലെത്തി കുളിച്ചുണങ്ങും വരെ ...
  ഉറങ്ങുംവരെ എന്നാണോ ഉദ്ദേശിച്ചത്?

  ReplyDelete
  Replies
  1. കുളിച്ചു ഉണങ്ങും വരെ എന്നുതന്നെ. അത് വരെ ആ ആത്മാവ് എന്നെ പൊതിഞ്ഞതുപോലെ തോന്നും.

   Delete
 6. ഓരോ മനുഷ്യ ജീവിതങ്ങളും കഥകള്‍ ആണ്
  ഓരോ ജീവിതം അവാസനിക്കുംപോയും ഓരോ കഥ തുടങ്ങുക ആയി എല്ലാം കഴിഞ്ഞ കഥ

  ReplyDelete
 7. കുര്‍ള എന്നും ഒരു ശവ കോട്ടയില്‍ പോയത്
  പോലെയുള്ള ഒരു പ്രതീതി ജനിപ്പിക്കും

  റെയില്‍ പാളം മുറിച്ചു കടക്കവേ
  ഒരുപാട് ശവങ്ങള്‍ നമ്മളെ പൊതിയും
  വര്‍ഷങ്ങളുടെ കഥകള്‍ കുറച്ചുസമയം കൊണ്ട് പറഞ്ഞു
  വീടുവരെ പിന്തുടരും


  വീട്ടിലെത്തി കുളിച്ചുണങ്ങും വരെ
  ഓരോ ശവത്തിന്റെയും നാറ്റം
  ഞാനും മരിച്ചു പോയോ എന്ന് തോനിപ്പിക്കും....

  ReplyDelete
 8. ശരിയാണല്ലോ.....

  ReplyDelete
 9. വേതാളം കഥ ചൊല്ലിച്ചൊല്ലി....

  ReplyDelete
 10. റെയില്‍പാളങ്ങളില്‍ ,റോഡില്‍ ,നടപ്പാതകളില്‍ ....ശവങ്ങളുടെ പ്രേതഗര്‍ജ്ജനം !അധികവും ഇരകളുടെതാവാം.അനാഥരുടേതാവാം...നമ്മുടെ ജീവിതങ്ങളെ കീറിമുറിക്കുന്ന വിലാപങ്ങള്‍...

  ReplyDelete
 11. ഞാനിതു കോണ്ടാ അധികമോന്നും പുറത്ത് പൊകാത്തത്.എന്തിനാ..നമ്മൾ ആയിട്ടു..
  നല്ല പോസ്റ്റ്..
  ഭാവുകങ്ങൽ...നേരുന്നു..
  ....പൈമ....

  ReplyDelete
 12. ശവഗന്ധം മൂക്കിലടിക്കുന്നു,ജീവിതത്തിന്റെ ഹതാശമായ മുഖം കവിതയിൽ പൊങ്ങിവരുന്നു. നല്ല കവിത.

  ReplyDelete
 13. നന്നായി എഴുതി ആശംസകള്‍

  ReplyDelete
 14. വായിച്ചു ഞടുങ്ങി......

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?