ശിഖരങ്ങള്‍ നഷ്ട്ടപ്പെടുമ്പോള്‍ ...


ഇരുട്ടിലായതുകൊണ്ടാണ്‌ - ഞാന്‍
വെളിച്ചം തേടിപ്പോയത്.
തണുത്ത് വിറച്ചിരുന്നതിനാല്‍
ചൂടുള്ള ഒരു കനല്‍ കൊത്തിയെടുത്തു.
എന്റെ കരളില്‍ ദാഹമുള്ള സിരകള്‍, 
കുടിനീര്‍ തേടിപ്പോയ വേരുകളെപ്പോലെ
ചുറ്റിപ്പിടിച്ചു. 

നദി 
താഴെ എന്റെ ശൂന്യതയിലേക്ക്
ഒഴുകി നിറഞ്ഞു.
മരണത്തിലേക്ക് 
പിടഞ്ഞു വീണവന്ന്
ആല്‍ക്കഹോളില്‍ ദ്രവിച്ചവന്ന് 
അമൃതായി 
നിശ്വാസങ്ങള്‍ കൂട്ട് വന്നു.

എന്റെ മരം വെട്ടിവീഴ്ത്തുന്നവര്‍  
എന്റെ തായ്ത്തടിയിലെ
നേരിന്റെ നീര്‍ കാണാതിരിക്കുമോ?

Comments

 1. പിന്നെ വരാവേ....
  അറിയാവുന്നവര്‍ ആരെങ്കിലും വന്ന് അഭിപ്രായം എഴുതുമ്പോള്‍ വായിക്കാന്‍.

  ReplyDelete
 2. ആല്‍ക്കഹോളില്‍ ദ്രവിച്ചവന്ന്
  അമൃതായി
  നിശ്വാസങ്ങള്‍ കൂട്ട് വന്നു.

  ReplyDelete
 3. നേരിന്റെയുറവകളിൽ വേരുകളാഴ്ത്തി നിൽക്കുന്നവന്‌ മുക്തിയുണ്ട്‌ തീർച്ച.

  ReplyDelete
 4. തടിയും തായ് വേരും പൂതലെടുത്തതിനു പഴിക്കേണ്ടതാരെയാണു?...
  മൃത്യോന്മുഖനാകെ നാരായണനാമം ജപിച്ച അജാമിളനെ ഓര്‍മ്മവരുന്നു...
  കളങ്കമില്ലാത്ത ആത്മാര്‍ത്ഥത പ്രതീക്ഷയുടെ നീരോട്ടങ്ങള്‍ക്ക് ഉറവകള്‍ തുറക്കട്ടെ..

  കവിത മനോഹരം

  ReplyDelete
 5. അജിയേട്ടാ, അത് കലക്കി!
  എന്റെം ചുമ്മാ സമയം കളഞ്ഞു!!

  ReplyDelete
 6. ശിഖരങ്ങളിലെത്തിപ്പെടാനാവാതെ ഈയുള്ളവനും അല്പം പരിഭ്രമമുണ്ട് എന്തെങ്കിലും മൊഴിയാന്‍ !sorry dear...

  ReplyDelete
 7. ‘എന്റെ മരം വെട്ടിവീഴ്ത്തുന്നവര്‍
  എന്റെ തായ്ത്തടിയിലെ
  നേരിന്റെ നീര്‍ കാണാതിരിക്കുമോ?‘

  അത് കണ്ടെങ്കിൽ അവരാമരം വെട്ടില്ലല്ലോ അല്ലേ

  ReplyDelete
 8. വെള്ളമടി കുറയ്ക്കണേ ഭാനുജി ,ചുമ്മാതല്ല ..ഈയിടെയായി കാണ്മാനെ ഇല്ല .

  ReplyDelete
 9. ബാനു

  താഴെ എന്റെ ശൂന്യതയിലേക്ക്
  ഒഴുകി നിറഞ്ഞു.
  മരണത്തിലേക്ക്
  പിടഞ്ഞു വീണവന്ന് (വീണവന്ന് ഇത് മനസിലായില്ല )
  ആല്‍ക്കഹോളില്‍ ദ്രവിച്ചവന്ന്
  അമൃതായി
  നിശ്വാസങ്ങള്‍ കൂട്ട് വന്നു.

  ReplyDelete
 10. എന്റെ മരം വെട്ടിവീഴ്ത്തുന്നവര്‍
  എന്റെ തായ്ത്തടിയിലെ
  നേരിന്റെ നീര്‍ കാണാതിരിക്കുമോ?...

  ReplyDelete
 11. കണ്ടിട്ടും പിന്നെയും പിന്നെയും.......സത്യം അതാണ് ചൂണ്ടിക്കാണിക്കുന്നത്.

  ReplyDelete
 12. മദ്യം വിഷമം ഉണ്ടാക്കും...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?