ഞാന്‍ നരകത്തിലേക്ക് പോകുന്നു

ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു.
സ്വര്‍ഗ്ഗത്തില്‍ എന്തിന് പോകുന്നു?
സ്വര്‍ഗ്ഗത്തില്‍ പൂ നുള്ളാന്‍ പോകുന്നു.

ഞാന്‍ നരകത്തിലേക്ക് പോകുന്നു
നരകത്തില്‍ എന്തിന് പോകുന്നു?
നരകത്തില്‍ തീകായാന്‍ പോകുന്നു.

സ്വര്‍ഗ്ഗത്തിലെ പൂക്കള്‍ 
നരകത്തിലെ തീക്കു നല്‍കും.
അഗ്നി പുഷ്പങ്ങളുടെ 
ഉദ്യാനമായി നരകം മഞ്ഞച്ചു നില്‍ക്കും.

ഭൂമിയില്‍ മരിച്ചുപോയവരുടെ മണമാണ് 
നരകത്തിലെ തീ പൂക്കള്‍ക്ക്. 
നരകത്തിന്റെ ചൂട് 
സ്വര്‍ഗ്ഗത്തില്‍ വ്യാപിക്കുന്നു.

ഭൂമി ഘനീഭവിച്ചു ഘനീഭവിച്ചു
ഒരു തണുത്ത മിഠായി ആയി.


Comments

 1. സ്വർഗ്ഗവും നരകവും എന്നൊക്കെ പറഞ്ഞാൽ ഏതാണ്ട് ഇൻഡ്യയും പാക്കിസ്ഥാനും പോലെയോ അതിനുമപ്പുറമോ ആണ് കാര്യങ്ങളുടെ കിടപ്പ്.. അവിടന്ന് പൂ പറിച്ച് ഇങ്ങോട്ടിടാനൊ, ഇവിടന്ന് അവിടെ പോയി തീകായാനോ ഒന്നും നടപ്പുള്ള കാര്യമല്ല.
  ഇതൊക്കെ നമ്മുടെ ഭൂമിയിൽ നടപ്പാവോന്ന് നോക്കിയിട്ട് പോയാൽ പോരെ മാഷെ..!!
  ആശംസകൾ...

  ReplyDelete
 2. മനോഹരമായി എഴുതി.

  ReplyDelete
 3. നന്നായിട്ടുണ്ട് കവിത

  ReplyDelete
 4. പ്രിയ സുഹൃത്തെ,

  കവിത വളരെ ഇഷ്ടമായ് . നന്നായി എഴുതി. ആശംസകള്‍.

  സ്നേഹത്തോടെ,

  ഗിരീഷ്‌

  ReplyDelete
 5. ഭൂമി ഘനീഭവിച്ചു ഘനീഭവിച്ചു
  ഒരു തണുത്ത മിഠായി ആയി.

  ബാനു ഇതില്‍ കൂടുതല്‍ എന്ത് പറയാനാ

  ReplyDelete
 6. വീകെ കമന്റ്‌ ഇഷ്ടമായി.
  ഭൂമിയിലാണ് ഇതൊക്കെ നടപ്പാവുക.

  ReplyDelete
 7. സ്വര്‍ഗത്തില്‍ പൂക്കള്‍ നാട്ടവര്‍ നരകത്തില്‍ അതു നിഷേധിച്ചു
  നരകിക്കുന്നവര്‍ക്കൊപ്പം ദൈവമില്ലെങ്കില്‍ കവി ഉണ്ടാകും
  അതാണ്‌ കവിതയുടെ അഗ്നിപുഷ്പം

  ReplyDelete
 8. "..ഭൂമിയില്‍ മരിച്ചുപോയവരുടെ മണമാണ്
  നരകത്തിലെ തീ പൂക്കള്‍ക്ക്.."

  സ്വര്‍ഗത്തിലും നരഗത്തിലും,
  ഉല്ലാസയാത്രക്കുപോകുമ്പോള്‍ ,
  പൂനുള്ളി തീകായുമ്പോള്‍,
  ഒരിക്കലെങ്കിലും നിനച്ചാല്‍ നന്ന്,
  ഒടുക്കം ഇവിടേക്കുവരേണ്ടവരെന്ന്..!

  നല്ല എഴുത്തിന് ആശംസകള്‍ നേരുന്നു.
  സസ്നേഹം..പുലരി

  ReplyDelete
 9. ഇതെനിക്ക് പിടി കിട്ടിയില്ല.

  ReplyDelete
 10. നമുക്കു നാമേ പണിവതു.....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?