മിന്നലിനു പിളർക്കാനാകാത്തത്‌

എന്റെ ആത്മാവിലിരിക്കുന്ന
അവൾക്ക്
മഴ നനയണമായിരുന്നു.

മഴ
അവൾക്കു മാത്രം സ്വന്തമെന്ന്
അവൾ കിനാവുകണ്ടിരുന്നു.
അതുകൊണ്ട്‌
ഞാൻ മഴയിലൂടെ നടന്നു.

എന്റെ നെഞ്ചിലിരുന്ന്
അവൾ ആഹ്ലാദം കൊണ്ട്‌ ചൂളംവിളിച്ചു.
മഴയതു കേട്ടുകാണണം.

എന്നിൽ നിന്നും അവളെ സ്വതന്ത്രയാക്കാൻ
എന്നെ പിളർക്കാൻ
മിന്നലും മുഴക്കവുമായി
ഉളി മൂർച്ചയുള്ള ജലപാളികളായി
എന്റെ ശരീരത്തിൽ
മഴ
നിർദ്ദയം പതിച്ചു കൊണ്ടേയിരുന്നു.

അവസാനം
മിന്നലതു ചെയ്കതന്നെ ചെയ്തു.
എന്നെ നെടുകെ പിളർത്തി.

പക്ഷേ എന്റെ ആത്മാവിൽ അലിഞ്ഞതിനെ
എങ്ങനെ വേർപ്പെടുത്തുമെന്നറിയാതെ
മഴ
കള്ളക്കണ്ണീരായി
പെയ്തുകൊണ്ടേയിരുന്നു.

പ്രളയത്തിനും മൂടാനാകാത്ത
പാപക്കറയായി
എന്റെ ചോര
അലഞ്ഞു നടന്നു.

Comments

 1. ആത്മാവില്‍ അലിഞ്ഞതിനെ വേര്‍പ്പെടുത്താനാവാതെ ഇടിയും മിന്നല്‍പിണരുകളും.പിന്നെ പ്രളയത്തിലും ഒളിച്ചു പോവാത്ത പാപക്കറകള്‍....

  ReplyDelete
 2. നല്ല ഒഴുക്കുള്ള എഴുത്ത് .... മനോഹരം

  ReplyDelete
 3. മഴ
  കള്ളക്കണ്ണീരായി
  പെയ്തുകൊണ്ടേയിരുന്നു.

  ReplyDelete
 4. ഹോ..ആത്മാവില്‍ അലിഞ്ഞ് ചേര്‍ന്നതിനെ എങ്ങനെ വേര്‍പ്പെടുത്തും.

  ReplyDelete
 5. വരികള്‍ കൊള്ളാം

  ReplyDelete
 6. എത്ര ഭംഗിയായി പറഞ്ഞു! മനോഹരം..

  ReplyDelete
 7. മനോഹരം.. ആത്മാവിലലിയുന്ന വരികള്‍..

  ReplyDelete
 8. ഭംഗിയായി പറഞ്ഞു.....അഭിനന്ദനങ്ങള്‍

  ReplyDelete
 9. അഭിനന്ദനങ്ങള്‍.......

  ReplyDelete
 10. പക്ഷേ എന്റെ ആത്മാവിൽ അലിഞ്ഞതിനെ
  എങ്ങനെ വേർപ്പെടുത്തുമെന്നറിയാതെ
  മഴ
  കള്ളക്കണ്ണീരായി
  പെയ്തുകൊണ്ടേയിരുന്നു.

  Good.

  ReplyDelete
 11. ഭാനു ..വൈകിയതില്‍ കഷമിക്കൂ

  മഴയുടെ പാശ്ചാതലത്തില്‍ വളരെ മനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു..

  ഇതിലെ ഭാവത്തെ നിര്‍ണ്ണയിക്കാന്‍ ആവാതെ എന്നിലെ ശങ്കയോടെപ്പം നല്ല കവിത വായിച്ചതിന്റെ അമ്പരപ്പ് മറച്ചു വെക്കുന്നില്ല

  ReplyDelete
 12. പ്രളയത്തിനും മൂടാനാകാത്ത
  പാപക്കറയായി
  എന്റെ ചോര
  അലഞ്ഞു നടന്നു.

  ReplyDelete
 13. മിന്നലിനു ആത്മാവ് പിളര്‍ക്കാനാവും ല്ലേ...വേദന!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?