എന്റെ കവിത

എന്റെ കവിത 
കെട്ട് പൊട്ടിച്ച ആട്ടിന്‍ കിടാവിനെപ്പോലെ 
തുള്ളിച്ചാടി നടക്കുകയും 
തൈമാവിന്നിലയും മുളകിന്‍ ചെടിയും 
തിന്നു തീര്‍ക്കുകയും ചെയ്യുന്നു.
തൊട്ടാവാടിയുടെ മുള്ളു  കുരുങ്ങി
അലറിക്കരയുന്നു.

എന്റെ കവിത 
രാത്രി വിരിഞ്ഞ പാരിജാതം പോലെ 
പുലരിയുടെ  മുറ്റത്ത് 
കൊഴിഞ്ഞുകിടക്കുന്നു.

പുഴവെള്ളം പോലെ 
കാല്‍ നനച്ചു മൌനമായി ഒഴുകിപ്പോകുന്നു.
വറ്റിവരണ്ട മണല്‍ക്കാടായി ദാഹിക്കുന്നു.

ചിലനേരങ്ങളില്‍ 
തലകുമ്പിട്ട് മത്സരത്തില്‍ തോറ്റവനെപ്പോലെ
എന്റെ കൂടെപ്പോരുന്നു.

വഴിയില്‍ മുയലായി വന്ന് 
കിണറ്റിലെ സിംഹത്തെ കാട്ടി തരുന്നു.

ഹൃദയം പൊതിഞ്ഞുവെച്ച
അത്തിമരം ചൂണ്ടിക്കാട്ടി 
പോഴനായ എന്നെ കളിയാക്കി 
വാനരനായി 
മരമുകളിലേക്ക് കയറിപ്പോകുന്നു. Comments

 1. ചിലനേരങ്ങളില്‍
  തലകുമ്പിട്ട് മത്സരത്തില്‍ തോറ്റവനെപ്പോലെ
  എന്റെ കൂടെപ്പോരുന്നു.
  ...വീണ്ടുമൊരങ്കത്തിന് കൂടെയുണ്ടാകുമല്ലൊ..അതുമതി.
  ആശംസകള്‍

  ReplyDelete
 2. ഓഹോ ഭാനുവിന്റെ കവിത കൊണ്ട് ഭാനുവിനെ തന്നെ ചൂണ്ടി കാണിക്കുന്നു......

  കവിത തന്നെ ജീവിതഗാനം ആവട്ടെ ....

  ReplyDelete
 3. പാരിജാതം ഒരു രാത്രി മുഴുവന്‍ നറുമണം ഉതിര്‍ത്തിരുന്നുവല്ലോ,പിന്നെന്ത്..!!

  ReplyDelete
 4. എന്റെ കവിത
  രാത്രി വിരിഞ്ഞ പാരിജാതം പോലെ
  പുലരിയുടെ മുറ്റത്ത്
  കൊഴിഞ്ഞുകിടക്കുന്നു.

  ഈ വരികള്‍ മനസ്സില്‍ ഉടക്കിയിരിക്കുന്നു.. മനോഹരം.

  ReplyDelete
 5. എന്റെ കവിത
  രാത്രി വിരിഞ്ഞ പാരിജാതം പോലെ
  പുലരിയുടെ മുറ്റത്ത്
  കൊഴിഞ്ഞുകിടക്കുന്നു.

  പുഴവെള്ളം പോലെ
  കാല്‍ നനച്ചു മൌനമായി ഒഴുകിപ്പോകുന്നു.
  വറ്റിവരണ്ട മണല്‍ക്കാടായി ദാഹിക്കുന്നു.

  ചിലനേരങ്ങളില്‍
  തലകുമ്പിട്ട് മത്സരത്തില്‍ തോറ്റവനെപ്പോലെ
  എന്റെ കൂടെപ്പോരുന്നു.
  ഒരുപാട് ഇഷ്ടായി ..ഭാവുകങ്ങള്‍ .

  ReplyDelete
 6. ചില നേരങ്ങളില്‍ അങ്ങിനെയാണ്.

  ReplyDelete
 7. കവിത ആളു കൊള്ളാമല്ലോ..

  ReplyDelete
 8. ഗുണഗണങ്ങൾ മാത്രമുള്ള കവിത..അല്ലേ ഭായ്

  ReplyDelete
 9. കവിതയ്ക്കൊരു കുളിര്‍മ.......

  എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
  www.vinerahman.blogspot.com

  ReplyDelete
 10. എന്നിട്ടും കവിത...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?