സദ്ഗതി


കൊഴിഞ്ഞു വീണ പൂക്കള്‍
പരിമളം പരത്തിക്കൊണ്ടിരിക്കും.
കൊഴിഞ്ഞുപോയ ഇലകള്‍
കരിയിലകളായി തീ നാമ്പുകളെ തേടും.
പുകഞ്ഞു പോയവ
എങ്ങും ആരേയും കാത്തു നില്‍ക്കയില്ല.
അറിവുകള്‍ വിതക്കപ്പെടില്ല.
കൊയ്തുപോകാന്‍ വന്ന കര്‍ഷകന്‍
കളകള്‍ക്ക് നടുവില്‍ അവയെ കണ്ടെത്തുന്നു.
മഴ ദാഹിക്കുന്നവര്‍ക്ക് വേണ്ടിയല്ല പെയ്തിറങ്ങുന്നത്
ദാഹിച്ചവര്‍ ഭൂമിതുരന്നു പോയിരിക്കും.
വേഴാമ്പലുകളുടെ വംശം ഒടുങ്ങിപ്പോകും.
തോടുകള്‍ വെട്ടി
പുഴയെ സമതലങ്ങളിലേക്ക് കൊണ്ട് പോയവര്‍
സദ്ഗതി വന്നു മരിച്ചു പോകുന്നു.
മനുഷ്യര്‍ എറുമ്പിന്‍ കൂടുകളാണ്.
ബൂട്ടുകള്‍
അടിയില്‍ ചതഞ്ഞുപോയവയെപറ്റി
ഖേദിക്കാറില്ല.
അറിവ് എന്ന് കരഞ്ഞവള്‍ക്ക്
ഇന്നലെ വെടിയുണ്ട നല്‍കി.
അപ്പം എന്ന് കൊതിച്ചവര്‍ക്ക്
ആണവനിലയങ്ങളും.

Comments

 1. ഭാനു അതി ശയിപ്പിക്കുന്നു

  ഓരോ വരിയും ഒന്നിന്നു മികച്ചു നില്‍ക്കുന്നു

  മഴ ദാഹിക്കുന്നവര്‍ക്ക് വേണ്ടിയല്ല പെയ്തിറങ്ങുന്നത്
  ദാഹിച്ചവര്‍ ഭൂമിതുരന്നു പോയിരിക്കും.

  കവിത തികച്ചും ആധുനികത മുറ്റി നില്ല്ക്കുന്നു

  കുറ്റം പറയാന്‍ ഒന്നും കാണുനില്ല

  ReplyDelete
 2. കുറുക്കിയ വരികള്‍ ...

  ReplyDelete
 3. കൊഴിഞ്ഞു വീണ പൂക്കള്‍
  പരിമളം പരത്തിക്കൊണ്ടിരിക്കും.

  ഇതൊഴികെ ബാക്കിയിതിൽ പറഞ്ഞതെല്ലാം അംഗീകരിക്കുന്നു, ആസ്വദിക്കുന്നു,നെടുവീർപ്പിടുന്നു.നല്ല എഴുത്ത്. ആശംസകൾ.

  ReplyDelete
  Replies
  1. പൂവ്- എന്ന കാഴ്ചമതി മനസ്സിൽ പരിമളം പകർത്താൻ
   എന്ന് കവി വിവക്ഷ...

   പരത്തട്ടെ- കൊഴിഞ്ഞ് വീണാലും സുഗന്ധം നഷ്ടമാകും വരെ...

   Delete
 4. സദ്ഗതി ...കവിത പുതിയ കാലത്തിന്റെ നേര്‍ക്കണ്ണാടി ആകുന്നു .

  ReplyDelete
 5. എന്നാലും പ്രതീക്ഷ കൈവിടാതെ....

  ReplyDelete
 6. പുകഞ്ഞു പോയവ
  എങ്ങും ആരേയും കാത്തു നില്‍ക്കയില്ല...

  ഒടുവില്‍ ഒരു രണ്ടുവരി കൂടി ആവാമായിരുന്നു എന്ന് തോന്നി. അപൂര്‍ണ്ണമായ അവസാനിപ്പിക്കല്‍ പോലെ.

  ReplyDelete
 7. സദ്‌ ഗതി...

  മലാലയും കൂടംകുളവും
  ഇനിയും ആവര്‍ത്തിക്കും...
  വേഴാമ്പലുകള്‍ അന്നും കാത്തിരിക്കും
  നന്മ മഴയെ..
  അഭിനന്ദനങ്ങള്‍ ഭാനു..

  ReplyDelete
 8. അസ്സലായിരിക്കുന്നു! അഭിനന്ദനങ്ങൾ ഭാനു.

  ReplyDelete
 9. കാച്ചി കുരുക്കിയ വരികള്‍..
  ഇന്നിന്‍റെ നേര്‍കാഴ്ച.
  നന്നായിട്ടുണ്ട്, ആശംസകള്‍.

  ReplyDelete
 10. ഒരു കവിതയില്‍ ഒരുപാട് കവിതകളുടെ കഥകള്‍ ..നല്ലനല്ല വാക്കുകളില്‍ ...ആശംസകള്‍

  ReplyDelete
 11. തീഷ്ണത തേടുന്ന ചിലവരികൾ..
  സാമൂഹികാമർഷം- നന്നായി.,

  ReplyDelete
 12. ഒറ്റവാക്കിൽ ‘അഭിനന്ദനങ്ങൾ..’

  ReplyDelete
 13. കൊയ്തുപോകാന്‍ വന്ന കര്‍ഷകന്‍
  കളകള്‍ക്ക് നടുവില്‍ അവയെ കണ്ടെത്തുന്നു.

  great

  ReplyDelete
 14. നല്ല തീക്ഷ്ണമായ കവിത. അഭിനന്ദങ്ങള്‍.

  ReplyDelete
 15. ഈ വരികള്‍ തീക്ഷ്ണം!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?