ദൈവം അവനെ അനുസരിച്ചു

ദൈവത്തിന്റെ തലയ്ക്കു കിഴുക്കി
ഭ്രാന്തന്‍ ചിരിക്കുന്നു.
ഭ്രാന്തന്‍ മണ്ണുരുളകൊണ്ട് ഭൂമിയെ സൃഷ്ടിക്കുന്നു.
ദൈവത്തിന്റെ കാതില്‍ പിടിക്കുന്നു.
അവന്‍ ആജ്ഞാപിക്കുന്നു.
 
സകലതിന്റെയും സ്രഷ്ട്ടാവേ
നീ എന്നെ അനുസരിക്കുക.
ഇക്കാലമത്രയും
നീ പാപികളെ സൃഷ്ട്ടിച്ചു.
നീ അവരോട് നിന്നെ ആരാധിക്കാന്‍
ആജ്ഞാപിച്ചു.
അവര്‍ നിന്റെ പേരില്‍ പരസ്പരം കൊന്നു.
ഇനി നീ വിശുദ്ധരെ
സൃഷ്ട്ടിക്കുക.
അവര്‍ എന്നെ ആരാധിച്ചുകൊള്ളും,
നിന്റെ ഇരിപ്പിടം കൈക്കലാക്കും.
ഭൂമിയില്‍
ദൈവത്തിന്റെ ചെകുത്താന്‍ കളി
അവസാനിപ്പിക്കാന്‍ സമയമായി.
ഞാന്‍ സ്വര്‍ഗ്ഗത്തെ ഭൂമിയിലും
ഭൂമിയെ സ്വര്‍ഗ്ഗത്തിലും വെച്ചു മാറുന്നു.
നിന്റെ അടിമകളെ
നീ തന്നെ എടുത്തു കൊള്‍ക.
ഭ്രാന്തന്‍ മണ്ണുരുളകള്‍ പ്രപഞ്ചത്തില്‍ നിരത്തി വെച്ചു.
ദൈവം അവനെ അനുസരിച്ചു.Comments

 1. സ്വര്‍ഗ്ഗത്തെ ഭൂമിയിലും ഭൂമിയെ സ്വര്‍ഗ്ഗത്തിലും വെച്ചുമാറുന്നവന്‍ ..
  ഓ..തലക്ക് പിരാന്ത് പിടിക്കുന്നു!

  ReplyDelete
 2. ഭ്രാന്തന്‍ മാത്രം ചിരിക്കുന്നു.അല്ലെങ്കില്‍ ചിരിക്കുന്നവര്‍ക്ക് ഭ്രാന്താണ്

  ReplyDelete
 3. ഇതാ ഞാന്‍ ഓടുന്നു

  ReplyDelete
 4. വാസ്തവം തന്നെ..
  ദൈവത്തിന് വലിയ കാര്യമൊന്നുമില്ല ഇക്കാലത്ത്..
  വരുന്നവനും പോകുന്നവനുമൊക്കെ ചെകുത്താന്മാരാണ്...!!
  ആശംസകൾ...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?