അമ്മയുടെ കത്ത്.

മോനെ, അപ്പൂട്ടാ 
ഇന്നലെ മ്മടെ ജാനകി പെറ്റൂട്ടാ.
നാല് കുറുമ്പന്‍ കുട്ട്യോള്.
ഇനി ഇപ്പൊ ആട്ടിന്‍ പാലിന്
എനിക്കെങ്ങട്ടും പോണ്ടല്ലോ.
ന്നാലും എഴുത്തശ്ശന്ടവിടെ
പാല് കൊടുക്കാതെ വയ്യ.
മീനാക്ഷി ഉണ്ടായിരുന്നെങ്കില്‍ 
അമ്മക്ക് ഒരു കഷ്ട്ടപ്പാടും ഇല്ലായിരുന്നു.
അവള്‍ക്കു ഞാന്‍ നീ അയച്ചു തന്ന സാരി കൊടുത്തു.
എന്തൊരു ശേലാണ് സാരിയില്‍ ന്റെ കുട്ടിയെ കാണാന്‍..
സജിനിയും ഇമ്മിണി ബല്യ 
കുട്ടി ആയോടാ അപ്പു.
എനിക്കെന്റെ കുട്ട്യോളെ കാണാതെ
കണ്ണു കഴക്കുന്നു.
ശാരദടെ കാലിന്റെ വേദന കുറവുണ്ടോടാ.
എന്താ ഇപ്പോഴത്തെ പെണ്കിടാങ്ങള്‍ക്ക്?
ഒന്ന് രണ്ട് പ്രസവിക്കുമ്പോഴേക്കും
വയ്യാതായി.
ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍
ന്റെ കുട്ടി കഷ്ട്ടപ്പെടണ്ടി വരില്ല്യായിരുന്നു.
ശാരദടെ പ്രായത്തില്‍ നിന്റെ അമ്മയുണ്ടല്ലോ അപ്പു
ദേ നിന്നേം എടുത്തോണ്ട് 
മാമേടെ വീട്ടീന്ന് 
പത്ത് ഇരുപത്തിനാല് കിലോമീറ്റെര്‍ 
ഒറ്റ നടത്താ.
ഓര്‍ക്കണ് ണ്ടോ എന്റെ കുട്ടി.
ന്റെ അപ്പു , 
മ്മടെ വീടൊക്കെ ചോര്‍ന്നൊലിക്ക്യാ.
ഇനിം എന്നെക്കൊണ്ട് കെട്ടിമേയാന്‍ വയ്യ.
മനുഷ്യന് കിടക്കാവുന്ന വീട് കെട്ടണം.
ന്റെ അപ്പൂ,
നിന്റെ വിശേഷം ഒന്നും ചോദിച്ചില്ല്യ അമ്മ.
തണുപ്പത്തുള്ള നടത്തം വേണ്ടാട്ട അപ്പൂ.
ചൂടുള്ള വെള്ളത്തില്‍ കുളിച്ചാല്‍ മതി.
കടുക് പാടത്ത് നടന്ന്
മ്മടെ കാഞ്ഞൂ പാടവും താമരക്കുളവും
സ്വപ്നം കാണണ്ടാ നീയ്യ്‌ .
അമ്മടെ കാര്യത്തില്‍ നീ വെഷമിക്കണ്ട ന്റെ കുട്ട്യേ...
ലക്ഷ്മികുട്ടി പട്ടത്ത്യാരും മീനാക്ഷിയും
ഉള്ളപ്പോ യ്ക്ക് ന്തിനാ പേടി?
എന്റെ കുട്ട്യോള്‍ക്ക്
അച്ചമ്മേടെ നിറയെ നിറയെ ഉമ്മാ 
എന്റെ അപ്പൂനും ശാരദക്കും
അമ്മേടെ ഉമ്മ.


Comments

 1. എന്റെ കുട്ട്യോള്‍ക്ക്
  അച്ചമ്മേടെ നിറയെ നിറയെ ഉമ്മാ
  എന്റെ അപ്പൂനും ശാരദക്കും
  അമ്മേടെ ഉമ്മ.
  :)

  ReplyDelete
 2. ഇത് ന്റെ കുട്ടികള്‍ക്കുള്ള സ്നേഹപൂര്‍വ്വം..

  ReplyDelete
 3. ഓര്‍മ്മപ്പെടുത്തലുകളോടെ അമ്മ

  ReplyDelete
 4. കനിവിലെ നിറവാണ് അമ്മ.ആശംസകള്‍

  ReplyDelete
 5. ഒട്ടും പരിഭവം ഇല്ലാതെ ഒരമ്മ.

  ReplyDelete
 6. ഭാനു ...........എന്നെ കരയിച്ചു ..

  ഭാനുവിന് ന്റെഉമ്മ .....

  ReplyDelete
 7. എല്ലാ അമ്മമാരും ഒരേ പോലാണ്...

  ReplyDelete
 8. ഒരു കാലഘട്ടത്തിന്റെ അടയാളപെടുത്തലാവുകയാണു കത്തുകളും..വരും തലമുരയില്‍ എത്രപേര്‍ക്കത് മനസ്സിലാവും...മനസ്സിലാവെണ്ടതിന്റെ ആവശ്യവും ഇല്ലല്ലോ..കാലം ഇങ്ങനെ കുത്തിച്ച് മലവെള്ളം പോലെ പായുമ്പൊള്‍ നാമെന്തിനു ഓര്‍മ്മയുടെ ചുഴികളില്‍ പെട്ട് ഉലയണം..അല്ലേ...എന്നാലും ഞാനും സൂക്ഷിച്ച് വെച്ചിട്ടുന്റ് എനിക്ക് അച്ഛന്‍ അയച്ച കുറച്ച് കത്തുകള്‍....  http://navaliberalkazhchakal.blogspot.in/

  സ്നേഹപൂര്‍വ്വം മുരളീധരന്‍

  ReplyDelete
 9. അതെ കത്തുകൾ ഇതുപോൽ ഇനി ഇത്തരം കവിതകളിലൂടെ ജീവിക്കട്ടേ...!

  ReplyDelete
 10. ee aattinpal vathathinu nannano ennu ammayodu onnu chothikkanam ,endammaykku kaluvedana..muttuvethana..muthukuvedana..purmvedana..pinne orokoottam vedanakal...

  ReplyDelete
 11. അമ്മമാര്‍ ഏതു ഭാഷയിലും ഇങ്ങനെ.....

  ReplyDelete
 12. അമ്മനനവുള്ള അക്ഷരങ്ങള്‍...നോവുന്നു..

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?