***നരകസുഖം.


നൂറു കണക്കിന് നൂലുകള്‍ വലിച്ചു കെട്ടിയ
ദ്രുത വീണപോലെ ഞാന്‍.
(എപ്പോഴും 
എന്റെ വിഷയം ഞാന്‍ തന്നെ)
ശിരസ്സിനും കാല്‍ വിരലുകള്‍ക്കും
ഇടയിലൂടെ വൈദ്യുത നൂലുകളായി ...

എവിടെയോ 
ദാഹവും വിശപ്പുമായി
ശ്വാസം നിലച്ച നിലവിളിയുമായി
എന്റെ ആത്മാവ് എരിയുന്നു.
(ആത്മാവ് - ശുദ്ധ അസംബന്ധം.)
ജീവന്റെ നൂലുകള്‍ 
വരിഞ്ഞുകെട്ടിയ മാംസപിണ്ഡം.

(ഞാന്‍ തന്നെയാണ് 
എന്റെ ആദ്യത്തെയും അവസാനത്തെയും പ്രബന്ധം.)

ഓരോ നൂലിലും
ഓരോരോ വിഷസര്‍പ്പങ്ങള്‍,
കാര്‍ന്നു തിന്നും എലികള്‍,
പാറ്റകളും എട്ടു കാലികളും.
പരാന്ന ഭോജികളുടെ ഒരു കാഴ്ചശാല.
വേദനകള്‍ വലിച്ചുകെട്ടിയ 
നരക ശരീരം.

പിടഞ്ഞുപോകുന്ന വേദനയുടെ
സുഷുമ്നയില്‍
സുഖത്തിന്റെ ഒരു ചെത്തിപ്പൂ വിരിയുന്നുണ്ട്.
വേദനയുടെ സുഖത്തില്‍
നരകം എനിക്ക് സുഖിക്കുന്നു.

*** എം ആര്‍ അനിലന്റെ നരകപൂര്‍ണ്ണത എന്ന കവിത വായിച്ചപ്പോള്‍ മനസ്സില്‍ വന്നത്.  

Comments

 1. നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
 2. സ്വയം വിഷയത്തില്‍ വിഷമിക്കുന്നവര്‍ നമ്മള്‍

  ReplyDelete
 3. സ്വര്‍ഗ്ഗം സുഖവും നരകം വേദനയുമെന്ന് ഈ വരികളിലും മനസ്സിലാകുന്നുണ്ട്

  ReplyDelete
 4. നന്നായി എഴുതിയിരിക്കുന്നു ...
  ആശംസകള്‍
  നിധീഷ് കൃഷ്ണന്‍

  ReplyDelete
 5. ഞാന്‍ തന്നെയാണ്
  എന്റെ ആദ്യത്തെയും അവസാനത്തെയും പ്രബന്ധം. വേദനയുടെ സുഖത്തില്‍
  നരകം എനിക്ക് സുഖിക്കുന്നു ..നല്ല വരികൾ..

  ReplyDelete
 6. ആത്മാവ് - ശുദ്ധ അസംബന്ധം.)
  ജീവന്റെ നൂലുകള്‍
  വരിഞ്ഞുകെട്ടിയ മാംസപിണ്ഡം.

  ReplyDelete
 7. ഇത് അത്ര പിടി കിട്ടിയില്ല. ഒന്നും കൂടി വായിച്ചു നോക്കാം.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?