അപരം

ഒരാള്‍
മറ്റൊരാളെ കാണുമ്പോള്‍
ഗോപുര വാതിലില്‍നിന്നു പോകരുത്
വാതില്‍ തുറന്ന് അകത്തു കയറണം
ഓരോ മുറിയും തുറന്നു നോക്കണം
ഓരോ ഇട നാഴികളിലൂടെയും നടന്നു പോകണം
പിരിയന്‍ ഗോവണികളിലൂടെ കയറിപ്പോകണം
പൊടി പിടിച്ചതും അടിച്ചു വാരിയതുമായ
മുറികള്‍ ഉണ്ടാകും
അതിപുരാതനമായ പലതും നിങ്ങള്‍ കാണും
പവിഴങ്ങളുടെ ശേഖരമുണ്ടാകും
മലിന ജലവും ദുര്‍ഗന്ധവും ഉണ്ടാകും
കൊതിപ്പിക്കുന്ന തീന്‍ മേശയുണ്ടാകും
ഓരോ മനുഷ്യനും
ഓരോ ഗോപുരങ്ങളാണ്
കയറി കയറിപ്പോകുമ്പോള്‍
തിരിച്ചു നടക്കാന്‍ കഴിയാതെ
നിങ്ങള്‍ മുന്‍പോട്ടു മാത്രം പോയ്ക്കൊണ്ടിരിക്കും
അപ്പോള്‍ നിങ്ങളുടെ വാതില്‍ തുറന്ന്
ആരോ
നിങ്ങളിലേക്ക്
നടന്നു വരുന്നുണ്ടാകും.
Comments

 1. കയറി കയറിപ്പോകുമ്പോള്‍
  തിരിച്ചു നടക്കാന്‍ കഴിയാതെ
  നിങ്ങള്‍ മുന്‍പോട്ടു മാത്രം പോയ്ക്കൊണ്ടിരിക്കും

  അകത്തു കയറാതെ....
  തുറന്നു നോക്കാതെ....

  ReplyDelete
 2. കയറിപ്പോകുമ്പോള്‍ തിരിച്ചുനടക്കാന്‍ കഴിയാത്ത യാത്ര..
  വായിക്കുമ്പോള്‍ മനോഹരം.ഓര്‍ക്കുമ്പോള്‍ ഭയാനകം.

  ReplyDelete
 3. കവിതയെപ്പറ്റി പറയാൻ ധൈര്യമില്ലാത്തതു കൊണ്ട്,
  ആശംസകൾമാത്രം അർപ്പിക്കുന്നു...

  ReplyDelete
 4. ആരെയും കടക്കാന്‍ അനുവദിക്കാത്ത ഗോപുരങ്ങളാണിന്നധികവും

  ReplyDelete
 5. ശരിയാണു ഭാനു.......

  ReplyDelete
 6. അതേ സമയം വേറെ ആരോ എന്നില്‍ നിന്ന് ഇറങ്ങി പോകുന്നുണ്ടാവുമോ ?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?