പതാകയുടെ ദുഃഖം
ബാല്‍ഠാക്കറെ മരിച്ച്
അവന്റെ ശവമടക്ക് കഴിഞ്ഞപ്പോള്‍
പതാക ദുഖിതയായി.
കഴുകിയാലും
കഴുകിയാലും
തീരാത്ത പാപക്കറയില്‍
മനം നൊന്ത് പതാക
കുന്തിച്ചിരുന്നു.
അവനേയും പുതപ്പിക്കാന്‍
 "ഞാന്‍"
പതാക സ്വയം ശപിച്ചു.

Comments

 1. ഒരു മെട്രോ നഗരമായ മുംബയിലെ നഗരവാസികളെ ദളിതര്‍, മുസ്ലീങ്ങള്‍, ഉത്തരേന്ത്യന്‍, ബീഹാറി, ദക്ഷിണേന്ത്യന്‍, കമ്മ്യൂണിസ്റ്റ് എന്നീ പേരുകളില്‍ വേട്ടയാടി മുറിപ്പെടുത്തിയ ദേശദ്രോഹിയായ വര്‍ണ്ണവെറിയനായ ബാല്‍ഠാക്കറെയുടെ ശവത്തെ രാജ്യസ്നേഹത്തിന്റെ അഭിമാനമായ ത്രിവര്‍ണ്ണ പതാക പുതപ്പിച്ചതില്‍ അത്യുഗ്രമായി പ്രതിഷേധിക്കുന്നു.

  ReplyDelete
 2. പതാക ഒരു സംസ്കാരത്തിന്റെ പ്രതീകമാണ് അഭിമാനമാണ് ..അത് ചില താല്‍പ്പരര്‍ കളങ്കപ്പെടുത്തി എന്ന് കരുതി പതാകയുടെ മഹത്ത്യം ഒട്ടും കുറയുന്നില്ല

  ReplyDelete
 3. സൂക്ഷിച്ചും കണ്ടുമൊക്കെ വേണം കേട്ടോ?
  ഒരുവേള അറസ്റ്റ് ചെയ്യപ്പെടാം

  ReplyDelete
 4. കരളു പിളർക്കും കാലമെന്നല്ലേ....

  ReplyDelete
 5. ആക്ഷേപഹാസ്യം ..

  ReplyDelete
 6. ലജ്ജിക്കേണ്ടത് പതാകയല്ല നമ്മളാണ്

  ReplyDelete
 7. ഭാനുവേ.....
  ഇതും പൊട്ടക്കവിതയല്ല....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?