പൂജ്യന്‍

കണക്കില്‍ ഞാന്‍ മിടുക്കനായിരുന്നു.
അതുകൊണ്ട്
 കണക്കുകള്‍ ഞാന്‍ കൂട്ടിനോക്കിയില്ല.
എത്ര കൂട്ടിയാലും
 കണക്ക് പിഴക്കുന്ന കൂട്ടുകാരെ
 ഞാന്‍ കൌതുകത്തോടെ നോക്കി.
കണക്കു കൂട്ടി
അവര്‍ വിയര്ത്തുകൊണ്ടിരുന്നപ്പോള്‍
ഞാന്‍ മൈദാനത്ത് ഗോട്ടി കളിച്ചുകൊണ്ടിരുന്നു.
ഗോട്ടികളിയിലും ഞാന്‍ ഒന്നാമനായിരുന്നു.
കളിച്ചു കിട്ടിയ ഗോട്ടികള്‍
എണ്ണി നോക്കിയില്ല.
കണക്ക് പിഴച്ച കൂട്ടുകാര്‍
പടവുകള്‍


റി
മണിമാളികകളിലെ ശീതീകരിച്ച മുറികളില്‍
ഇരുന്നു വിയര്‍ത്തു.
അവര്‍ മാളികകളുടെ ചില്ലുവാതിലുകളിലൂടെ
ഭയപ്പാടോടെ
താഴെയുള്ള എന്നെ നോക്കി.
അപ്പോഴും
എന്റെ കണക്കു പുസ്തകത്തില്‍
കൂട്ടുകയും
കിഴിക്കുകയും
ഹരിക്കുകയും 
ചെയ്യാതെ
കണക്കുകള്‍ അനാഥരായി കിടന്നു.
കണക്കില്‍ ഞാന്‍ മിടുക്കനായിരുന്നു.


Comments

 1. ഇത് പൊട്ട കവിതയല്ല.സ്വയം മിടുക്കനാ എന്ന് കരുതി ജീവിതം കാലിനടിയില്‍ നിന്ന് ചോരുന്നു പോയത് അറിയാതെ പോകുന്നവര്‍

  ReplyDelete
 2. കണക്കുകള്‍ കൂട്ടി നോക്കാത്ത മിടുക്കന്‍.

  ReplyDelete
 3. കൂട്ടീം കിഴിച്ചും നോക്ക്യാല്‍ കണക്കെല്ലാം ശരി

  ReplyDelete
 4. ഇതിന്റെ ലേബലില്‍ 'പൊട്ടക്കവിത'എന്ന് കണ്ടപ്പോള്‍ അദ്ഭുതംകൂറി....ആഴമുള്ളൊരു കവിത. എത്ര ലളിതം.അര്‍ത്ഥതലങ്ങള്‍ അപാരമെന്നു പറയട്ടെ.അഭിനന്ദനങ്ങള്‍ !

  ReplyDelete
 5. കണക്കിന് കൊള്ളുന്നുണ്ട്,ഈ വാക്കുകള്‍ ..

  ReplyDelete
 6. പ്രിയ സുഹൃത്തെ,
  വളരെ നല്ല കവിത. കണക്കില്‍ ഞാനും മിടുക്കനായിരുന്നു.:)
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 7. എന്താ ഈ കണക്കെന്നു വച്ചാൽ?

  ReplyDelete
 8. enikk atra angott ishtamayilla ennu paranjukollatte

  ReplyDelete
 9. നല്ല കവിത എഴുതിയിട്ട് അതിനെ പൊട്ടക്കവിത എന്നു വിളിക്കുന്ന കവിയുടെ സ്വാതന്ത്ര്യത്തെ വായനക്കാരിയുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് എതിര്‍ക്കുന്നു.

  കവിത ഇഷ്ടമായി......

  ReplyDelete
 10. രൊക്കം പണത്തിന്‍റെ ബന്ധങ്ങളെ നന്നായി ശകാരിച്ചിട്ടുണ്ട്

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?