ഞാന്‍ നിനക്ക് തന്ന ഒരു വാക്ക്

പെരുമഴ ധാര ധാരയായി
പെയ്തിറങ്ങുന്ന
മഴയ്ക്കു ചുവട്ടില്‍
നഗ്നമായി കിടന്നുകൊണ്ടായിരിക്കും
എന്റെ മരണം.

മണ്ണും ജലവും
ഇണ ചേരുന്ന ആ ധന്യതയില്‍
എന്റെ രക്തവും മാംസവും അസ്ഥിയും
ആലിപ്പഴങ്ങള്‍ അലിയുംപോലെ
അലിഞ്ഞുപോകും.

എങ്കിലും
ഞാന്‍ നിനക്ക് തന്ന ഒരു വാക്ക്
മഴയില്‍ കുതിരാതെ
കാത്തു നില്‍ക്കും.

എത്ര മഴക്കാലം വന്നുപോയാലും
എത്ര വേനല്‍ കത്തി തീര്‍ന്നാലും
എന്റെ വാക്ക്
നിന്നെയും കാത്ത്
കനല്‍ക്കട്ടയായി കിടക്കും.

Comments

 1. എന്റെ വാക്ക്
  നിന്നേയും കാത്ത്
  കരിക്കട്ടയായി കിടക്കും.... :) :)

  ReplyDelete
 2. ആ കരിക്കട്ട ഒരു ഫോസിലായിത്തീര്‍ന്നിട്ട് പില്‍ക്കാലത്ത് കല്‍ക്കരിയായി പല യന്ത്രങ്ങളെ ചലിപ്പിക്കും

  ReplyDelete
 3. മഴയത്ത് കനല്‍ക്കട്ട അണയാതെ കാത്തോള്ളൂ

  ReplyDelete
 4. വാക്കുകളുടെ അപാരമായ സാദ്ധ്യതകള്‍

  ReplyDelete
 5. ഇതൊരായിരം വാക്കുത്പാദിപ്പിക്കുന്നു.!

  ReplyDelete
 6. കവിതയെ മഴ നനയിച്ചോ?ഏതുപെരുമഴയിലും എത്രകൊടും വേനലിലും കവിത തളരരുത്.....

  ReplyDelete
 7. mazhayil kuthirathe kaathu nilkum.manoharam

  ReplyDelete
 8. കനല്‍ക്കട്ട അല്ലേ?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?