മരുന്നും മുറിവും.

ഞാന്‍
നിങ്ങള്‍ക്കെല്ലാം വേദന തരുന്നു.
ഇപ്പോള്‍ വേദനയാണ് ഞാന്‍ -
അല്ലെങ്കില്‍ ആഴത്തില്‍ പറ്റിപ്പോയ
ഒരു മുറിവ്.
തോരാത്ത മഴയില്‍
ചോര്‍ന്നൊലിക്കുന്ന ചോര.
കാരണം
ഞാനെന്നെ എന്നില്‍ കണ്ടെത്തിയിരിക്കുന്നു

ഇന്നലെ വരെ
ഞാന്‍
മുറിവില്‍ പുരളുന്ന
മരുന്നായിരുന്നു.
അരകല്ലില്‍
അരഞ്ഞ്
അരഞ്ഞ്
ദ്രവരൂപമായ ലേപനം.

Comments

 1. മുറിവില്‍ പുരളുന്ന മരുന്നായിരുന്നൂടെ..??

  ReplyDelete
 2. കവിതയും നല്ല ഒരൗഷധമാണ് വേദനകള്‍ക്ക്...!

  ReplyDelete
 3. മനോഹരം.
  ശമനം തന്നെ വേദനയാകും, രക്ഷകന്‍ ശിക്ഷകനാവുമ്പോള്‍ .
  ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ ..

  ReplyDelete
 4. വേദന ലഹരിയാണോ?

  ReplyDelete
 5. പ്രിയപ്പെട്ട സുഹൃത്തെ, കവിത നന്നായി. മരുന്നുകള്‍ ഇനിയും അരയട്ടെ. മുറിവുകള്‍ ഉണങ്ങട്ടെ

  ReplyDelete
 6. മരുന്ന് മുറിവാകുമ്പോള്‍

  ReplyDelete
 7. കൊള്ളാം ഭാനു ,,,സ്വയം തിരിച്ചറിയുന്നത്‌ മഹാ ഭാഗ്യം അല്ലെ

  ഇപ്പോള്‍ മാത്രം ആണ് വേദനയെങ്കിലും പിന്നെ മാറ്റം പ്രതീക്ഷിക്കാമോ ?

  ReplyDelete
 8. marunnila ninnu vedanayilekkulla dooram.

  ReplyDelete
 9. ഈ വരികളും എനിക്ക് പിടി തരാതെ പോയിക്കളഞ്ഞു... പിന്നെ വന്നു നോക്കാം...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?