നീ അരികിലുള്ളപ്പോള്‍...

നീ അരികിലുള്ളപ്പോള്‍
ഞാന്‍ സ്വപ്‌നങ്ങള്‍ ഒന്നും കാണുകയില്ല.
എന്റെ എല്ലാ സ്വപ്നങ്ങളും
നീ ആയിരുന്നു.
സ്വപ്നത്തെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നവന്‍,
സ്വപ്നത്തെ തന്റെ ചുണ്ടുകള്‍കൊണ്ട്‌
ഉമ്മവെക്കുന്നവന്‍
ഉറക്കത്തിനിടയില്‍,
സ്പര്‍ശവും ഗന്ധവും സ്വരവുമില്ലാത്ത
പാഴ് കിനാവുകള്‍ എന്തിനു കാണണം.

നീ അരികിലുള്ളപ്പോള്‍
ഞാന്‍ ജീവിതത്തെ ഭയക്കുകയില്ല.
നിന്റെ കരവലയങ്ങളില്‍ എന്റെ ജീവിതം
ശാശ്വതമായിരിക്കുന്നു.

നീ അരികിലുള്ളപ്പോള്‍
ഞാന്‍ കവിതകള്‍ എഴുതുകയില്ല.
അപൂര്‍ണ്ണനായ ഒരു മനുഷ്യന്റെ
ഗതികെട്ട ജല്പനങ്ങള്‍ ആയിരുന്നു
എന്റെ കവിതകള്‍.

നിത്യ ശാന്തിയുടെ
കൊടുമുടിയില്‍ ഇരിക്കുന്നവന്
പൂജാപുഷ്പ്പങ്ങളും മന്ത്രങ്ങളും എന്തിന്?

Comments

 1. നീ അരികില്‍ ഉള്ളപ്പോള്‍ ... പ്രണയത്തെ ഓര്‍മ്മപെടുത്തുന്ന ഒരു നല്ല കവിത

  ReplyDelete
 2. ആ ശാശ്വതമായ നീ,യിലേക്കുള്ള യാത്രയില്‍ എവിടെ വച്ചും വഴി തെറ്റാതിരുന്നാല്‍ മതി.

  ReplyDelete
 3. നന്നായിട്ടുണ്ട് ....... ആശംസകള്‍......

  ReplyDelete
 4. ഇത് എന്റെ ശ്രദ്ധയില്‍ പെടുന്നത് ഇപ്പോള്‍ ...നന്നായി.അഭിനന്ദനങ്ങള്‍ !

  ReplyDelete
 5. നീ അരികിലുള്ളപ്പോള്‍
  ഞാന്‍ കവിതകള്‍ എഴുതുകയില്ല.
  അപൂര്‍ണ്ണനായ ഒരു മനുഷ്യന്റെ
  ഗതികെട്ട ജല്പനങ്ങള്‍ ആയിരുന്നു
  എന്റെ കവിതകള്‍.
  നിത്യ ശാന്തിയുടെ
  കൊടുമുടിയില്‍ ഇരിക്കുന്നവന്
  പൂജാപുഷ്പ്പങ്ങളും മന്ത്രങ്ങളും എന്തിന്?

  ReplyDelete
 6. നിത്യ ശാന്തിയുടെ
  കൊടുമുടിയില്‍ ഇരിക്കുന്നവന്
  പൂജാപുഷ്പ്പങ്ങളും മന്ത്രങ്ങളും എന്തിന്?

  pranayathil sambhavikkunnathu..

  ReplyDelete
 7. കവിത വായിച്ചു കേള്‍പ്പിച്ചും ആഹ്ലാദിച്ചു....

  ReplyDelete
 8. manoharam.tankalude pranaya kavithakal pinem pinem vayikkunnu.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?