ഗ്രാമത്തെ നഗരങ്ങളിലേ​ക്ക് പരിഭാഷപ്പെ​ടുത്തുമ്പോ​ള്‍

 പുലരുന്നതിനു മുന്‍പ്
അമ്മയുണരുന്നു.
ഇരുട്ടില്‍ വിളക്ക് കത്തിച്ചു വെക്കുന്നു.
വിളക്കില്‍ നിന്നും
അടുപ്പിലേക്കൊരു ദീപം കൊരുക്കുന്നു
ഞങ്ങള്‍ക്കായി ഒരു ദിനം വേവിച്ചെടുക്കുന്നു.
 
പുലരുന്നതിനു മുന്‍പ്
അച്ഛനുണരുന്നു.
പുഴയെ വയലിലേക്ക് വെട്ടിയൊഴുക്കുന്നു.
ഞങ്ങള്‍ ഉണരുമ്പോള്‍
പാടം വിളഞ്ഞു നില്‍ക്കുന്നു.
 
ഗ്രാമമുപേക്ഷിച്ചു
ഞങ്ങള്‍ നഗരത്തില്‍ ചെന്ന്
രാപാര്‍ക്കുന്നു.
അവിടെ ഇരുളുകയോ
വെളുക്കുകയോ ചെയ്യുന്നില്ല.
ഉണരുകയോ ഉറങ്ങുകയോ
ചെയ്യുന്നില്ല.
 
പുഴ
പൈപ്പില്‍
നിന്നും ചോരയായി ഇറ്റുന്നുണ്ട്.
വെന്തു ചീഞ്ഞ ഓര്‍മ്മകള്‍
അടക്കം ചെയ്യാന്‍ വയ്യാത്തതിന്റെ
അവസാനിക്കാത്ത
ചര്‍ച്ചകളാണ് എങ്ങും.

Comments

 1. ഈ 'പരിഭാഷ'ആശയസമ്പുഷ്ടതയുടെ നിറഗരിമയില്‍ നഷ്ടപ്രതാപത്തിന്‍റെ നാട്ടു നന്മകളെ എത്ര സരളസുഭഗവശ്യമനോഹരമായി പറഞ്ഞു വെച്ചു പ്രിയ കവി...!!ഉണരട്ടെ ഉറക്കത്തിന്റെ 'നഗര-വിനാശ വികസന'കുളം തോണ്ടികള്‍.... ..!!!
  തുടിക്കുന്നെന്‍ മനവും ഇതുപോലൊരു കവിതയെന്നിലും ഉണര്‍ന്നെങ്കില്‍ !ഇതള്‍ വിരിച്ചെങ്കില്‍! !!വളരെ സന്തോഷം.ഇതിനു നന്ദി പറഞ്ഞാല്‍ ഒന്നുമാവില്ല.നന്ദി മൊഴികല്‍ക്കുമപ്പുറം!!!

  ReplyDelete
 2. ഗ്രാമഭംഗിയെ കുറിച്ച് ഒന്ന് രണ്ടു വരികളില്‍ പറഞ്ഞു വെച്ചിരിക്കുന്നു

  പുഴ പൈപ്പില്‍ നിന്നും ചോരയായി ഇറ്റുന്നുണ്ട്.

  ഈ ഒരു വരികളില്‍ നഗരത്തിന്റെ ഭീകരയെ മുഴുവന്‍ പറഞ്ഞിട്ടുണ്ട്

  ReplyDelete
 3. പരിഭാഷപ്പെടുത്തുമ്പോഴും വെന്തു ചീഞ്ഞ ഓര്‍മ്മകള്‍ അടക്കം ചെയ്യാന്‍ വയ്യാത്തതിന്റെ അവസാനിക്കാത്ത ചര്‍ച്ചകള്‍ എങ്ങും നീളുകയാണ്....

  ReplyDelete
 4. മാറ്റത്തെ അതീവ ഹൃദ്യമായി പകര്‍ത്തിയ ശക്തമായ വരികള്‍ .ആശംസകള്‍

  ReplyDelete
 5. അടുക്കും ചിട്ടയുമുള്ള ഗ്രാമവിശുദ്ധിയിൽ നിന്നും ഫാസ്റ്റ് ഫുഡ്ഡിന്റെ ലോകത്തേക്ക് ഒരു പറിച്ചു നടൽ...!
  എന്നിട്ട് അവിടെയിരുന്ന് ആ ഗ്രാമ വിശുദ്ധിയേ ഓർത്ത് നെടുവീർപ്പിടൽ..!!
  ആശംസകൾ...

  ReplyDelete
 6. ശക്തമായ വരികള്‍., ഇഷ്ടപ്പെട്ടു ഏതാനും വരികളില്‍ പറഞ്ഞുവെച്ച ഗ്രാമീണ-നാഗരിക സംസ്കാരം.

  ReplyDelete
 7. പുഴ
  പൈപ്പില്‍
  നിന്നും ചോരയായി ഇറ്റുന്നുണ്ട്.
  വെന്തു ചീഞ്ഞ ഓര്‍മ്മകള്‍
  അടക്കം ചെയ്യാന്‍ വയ്യാത്തതിന്റെ
  അവസാനിക്കാത്ത
  ചര്‍ച്ചകളാണ് എങ്ങും.
  വളരെ നന്നായി കവിത .
  വരികള്‍ക്ക് നല്ല വശ്യത
  നാട്ടിന്‍പുറത്തെ നന്മകള്‍ അറിയാതെ പോകുന്ന ഇന്നത്തെ തലമുറയ്ക്കായി

  ReplyDelete
 8. ഭാനു ,കവിത ഇഷ്ടമായി .പരിഭാഷപ്പെടാനവശേഷിക്കാതെ പട്ടുപൊകുന്നതിനു മുന്‍പ് കവിതയിലേക്ക് വെട്ടിയൊഴുക്കിയൊരു ഗതകാലവും,ചോര വാരുന്ന അതിന്റെ പരിഭാഷപ്പെടലും.. വേദന തരുന്നു.

  ReplyDelete
 9. കുറഞ്ഞ വരികളില്‍ വലിയ കാഴ്ച.. നല്ല കവിത.

  വിട്ടു പോയ കവിതകളെല്ലാം വായിച്ചു, ഭാനു. ഖേദം..അപ്പപ്പോള്‍ വന്നു വായിക്കാനാവുന്നില്ലല്ലോ എന്നോര്‍ത്ത്..

  ReplyDelete
 10. ഇരുട്ടില്‍ വിളക്ക് കത്തിച്ചു വെക്കുന്നു.
  വിളക്കില്‍ നിന്നും
  അടുപ്പിലേക്കൊരു ദീപം കൊരുക്കുന്നു
  ഞങ്ങള്‍ക്കായി ഒരു ദിനം വേവിച്ചെടുക്കുന്നു.

  ReplyDelete
 11. അയ്യോ! വെട്ടിയൊരുക്കി ഫ്രെയിമിലാക്കിയ ഗ്രാമത്തെ ഓർക്കാൻ തന്നെ വയ്യ.എന്നാലും ഒലിച്ചൊലിച്ചു പോകുന്ന നാടൻ നന്മയ്ക്കും മമതയ്ക്കും നഗരം മാത്രമല്ല ഉത്തരവാദി. കവിത പതിവുപോലെ നന്നായി.വ്യത്യസ്തമായ വിഷയം.

  ReplyDelete
 12. പൈപ്പില്‍ നിന്നും ചോരയായിറ്റുന്ന പുഴ.......

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?