മുലകള്‍ക്ക് ചരിത്രത്തിലുള്ള പങ്ക്

പ്രണയാഭ്യര്‍ത്ഥന നടത്തിയവളുടെ
മൂക്കും മുലയും മുറിച്ച്
ആര്യവംശത്തിന്റെ ഭ്രാതൃസ്നേഹം
വിളംബരം ചെയ്തിട്ടുണ്ട്.

മുല പറിച്ചെറിഞ്ഞു നഗരമെരിയിച്ചിട്ടുണ്ട്,
എന്നെ കൊന്നുകൊള്ളുവിന്‍
എന്‍ മുല 

കുഞ്ഞുങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നു
കേണപേക്ഷിച്ചിട്ടുണ്ടൊരുവള്‍.

മുലക്കരം ചോദിച്ചതിന്
മുലയരിഞ്ഞു കൊടുത്തിട്ടുമുണ്ടൊരുവള്‍.

മാറ് മറക്കുവാന്‍ പോരടിച്ചിട്ടുണ്ട്.

അമ്മതന്‍ മുലപ്പാല്‍ 
കുടിച്ച ധീരരുണ്ടായിട്ടുണ്ട്,
അമ്മക്കായി ജീവന്‍ ബലിയായിട്ടുണ്ട്.

ഫ്രഞ്ച് വിപ്ളവസ്വാതന്ത്ര്യത്തിന്‍ അമ്മ
നിറമാറ്‌ രണധീരര്‍ക്കായി തുറന്നുകൊടുത്ത്‌
പുതിയ ലോകത്തിന്റെ 
പതാക പറത്തിയിട്ടുണ്ട്.

എന്നിട്ടും മുലയെന്നു
പറയുമ്പോള്‍
തെറിയെന്നു ആക്രോശിക്കുന്നുണ്ട്
സദാചാര തമ്പുരാക്കന്മാര്‍.
 
 

Comments

 1. ഒരു വേള, ഹതാശരായ ചില കുഞ്ഞുങ്ങളെ ഓർത്തു പോയ് ഞാൻ..........
  ശുഭാശംസകൾ..............

  ReplyDelete
 2. ഭാനു എന്താണ് പറയുന്നു അത് വായനക്കാരില്‍ എത്തുന്നുണ്ട് പക്ഷെ കവിതയില്‍ ഭാനുവിന്റെ നിലവാരമുള്ള കവിത എന്ന് പറയാന്‍ സാധിക്കുമോ എന്ന് അറിയില്ല

  ReplyDelete
 3. അംഗീകരിക്കുന്നു. പ്രിയ സുഹൃത്തേ. തുറന്ന അഭിപ്രായത്തിനു നന്ദി.

  ReplyDelete
 4. സദാചാര തമ്പ്രാക്കന്മാര്‍ ....

  ReplyDelete
 5. മുലയാണു ഭൂമിയുടെ അച്ചുതണ്ട്
  മുലയാണ് ഭ്രമണപഥത്തിന്റെ ആക്സിസ്
  മുലയാണ് താരാപഥത്തിന്റെ നട്ടെല്ല്
  മുലയാണ് ബ്രഹ്മാണ്ഢത്തിന്റെ കഴുക്കോല്‍

  എന്നിട്ടാണ് സദാചാരത്തമ്പ്രാക്കന്മാര്...!!!

  ReplyDelete
 6. ഇത്തരം പ്രവണതകള്‍ mulayile നുള്ളണം...അതാണ്‌ ധീരത

  ReplyDelete
 7. നല്ലൊരു കവിതയെന്നു ആദ്യമേ പറഞ്ഞു വെക്കുന്നു.സദാചാരപ്പോലീസുസുകാരോട് ശക്തമായ വിയോജിപ്പുണ്ട്.സദാചാരക്കാരുടെ സദാ 'ചാരം'!!അപ്പോഴും ശ്ലീലാശ്ലീലതകളുടെ അതിര്‍വരമ്പുകള്‍ ഉരിഞ്ഞു പോകുന്നില്ല.പോയിക്കൂടാ.മനുഷ്യനും മൃഗവും വേറിട്ടു നില്‍ക്കുന്നു.ആശംസകള്‍ മാഷേ...

  ReplyDelete
 8. ആശംസകളുണ്ട് മാഷേ.. കൂടുതല്‍ ഒന്നും പറയാനില്ല.. അശ്ലീലം ആയാലോ അല്ലേ?? ആശംസകളോടെ..

  ReplyDelete
 9. എന്നിട്ടും മുലയെന്നു
  പറയുമ്പോള്‍
  തെറിയെന്നു ആക്രോശിക്കുന്നുണ്ട്
  സദാചാര തമ്പുരാക്കന്മാര്‍.

  ReplyDelete
 10. മുല കുടിച്ചു വളര്‍ന്ന പന്നികളൊക്കെ മുലയെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടുന്നതിന്റെ മനഃശ്ശാസ്ത്രം മനസ്സിലാവാറില്ല..

  ReplyDelete
 11. ആവശ്യം കഴിയുമ്പോള്‍ എന്തും അശ്ലീലമാകുന്നു.....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?