ആകാശമേ...


പാല്‍ മുലകള്‍ വറ്റിപ്പോയ 
ആകാശമേ 
നീ നിസംഗയാകുമ്പോള്‍ 
ഞാനിങ്ങനെ 
മരുഭൂമിയാവുകയല്ലാതെ മറ്റെന്ത് ?
എന്നിലേക്ക്‌ ചൊരിയാന്‍ 
നിന്നില്‍ കണ്ണീര്‍ക്കണം പോലുമില്ലെന്നാല്‍ 
മൃതിയാവുക തന്നെ.
ആകാശമേ 
എന്നാണ് നീ നിന്റെ 
കാരുണ്യമില്ലാത്ത തുറുകണ്ണുകള്‍ അടക്കുക,
എന്നാണ് നീ ഒന്ന് വിയര്‍ത്ത് തണുക്കുക, 
നിന്നില്‍ നിന്നും എന്നിലേക്ക്‌ 
നിന്റെ സ്വേദങ്ങള്‍ ഒഴുക്കുക?
എന്റെ മണല്‍ തിരകളില്‍ 
ഒളിച്ച ഉദ്യാനങ്ങളെ 
മുത്തം വെച്ച് 
നീ എന്നാണ് ഉണര്‍ത്തുക.


 

Comments

 1. നീ നിസംഗയാകുമ്പോള് ഞാനിങ്ങനെ മരുഭൂമിയാകുകയല്ലാതെ മറ്റെന്ത്...കവിത വളരെ നന്ദായി ...ആശംസകള്

  ReplyDelete
 2. ഭൂമി വരളുന്നു...ദാഹാര്‍ത്തയായ് കേഴുന്നു...ആകാശം കനിയട്ടെ...

  നല്ല വരികള്‍ ...ആശംസകള്‍..

  ReplyDelete
 3. പുതുമഴയായ്.....

  നല്ലത്....

  ശുഭാശംസകൾ......

  ReplyDelete
 4. മനോഹരമാണിതു.. ശരിക്കും മനസ്സിനെ ഹരിക്കുന്നതു... സന്തോഷം ഭാനു.

  ReplyDelete
 5. പുഴവറ്റി.മഴവറ്റി.മിഴിനീര്‍കണങ്ങളും വറ്റിയ ലോകമേ കേഴുക...ആകാശ കനിവിനായി വിതുമ്പാം.നല്ല വരികള്‍ ...

  ReplyDelete
 6. പുഴവറ്റി.മഴവറ്റി.മുലപ്പാലിലും ഇപ്പോള്‍ വിഷമാണ്.വിതുമ്പാം-കനിയുക ആകാശമേ!നിന്റെ കാരുണ്യത്തിന്റെ നിറപ്പെയ്തു കാണാന്‍ കൊതിയായി...നല്ല വരികള്‍.ആശംസകള്‍ മാഷേ.

  ReplyDelete
 7. ആദ്യം ആകാശം വിതുമ്പി, നിഷേധിച്ചുകൊണ്ട് നമ്മളഹങ്കരിച്ചു, ഇപ്പോ നമ്മള്‍ കേഴുന്നു, ആകാശം നിസംഗയാവുന്നു.. നല്ല വരികള്‍

  ReplyDelete
 8. നല്ല കവിത. ഒരിക്കൽ ആകാശം കനിവു ചുരത്തുമെന്നും മണൽ ക്കാടുകളിൽ പൂക്കൾ ആർത്തുണരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

  ReplyDelete
 9. ഭൂമിയുമലകളുമാകശവും, മൃതിക്കുമുന്പൊരു സാമാഗമം പ്രവചിക്കപ്പെട്ടതാണ്‌ ഭാനു, ....
  മണല്‌തിരകളിലൊളിച്ച ഉദ്യാനങ്ങളെയുണര്‌ത്താന്‌ അതിനു കഴിയട്ടെ...

  കവിത ഇഷ്ടമായി..

  ReplyDelete
 10. Replies
  1. മനുഷ്യനെ ഒരു പാഠം പഠിപ്പിക്കാനാകും പ്രകൃതിയുടെ ഈ വികൃതിയും...!!
   നന്നായിരിക്കുന്നു കവിത.
   ആശംസകൾ...

   Delete
 11. ആകാശമേ
  താഴെയൊരു വേഴാമ്പല്‍

  ReplyDelete
 12. മനോഹരമായിരിക്കുന്നു ഈ വരികള്‍

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?