കൊടുങ്കാറ്റ് ഉണ്ടായത് എങ്ങനെ ?


ഒരില 
മറ്റൊരിലയോട്
മറ്റൊരില 
അടുത്തൊരിലയോട് 
അടുത്തൊരില 
വേറൊരിലയോട് 
വേറൊരില
പിന്നൊരിലയോട് 
പിന്നൊരില 
ശേഷമൊരിലയോട് 
ശേഷമൊരില
ഒരുപച്ചയിലയോട് 
പച്ചയില 
മഞ്ഞയിലയോട് 
മഞ്ഞയില 
ഒരു കുഞ്ഞിലയോട് 
കുഞ്ഞില
തളിരിലയോട് 
ചോദ്യങ്ങള്‍ 
ചോദിച്ചു 
ചോദിച്ച് 
മരമൊന്നാകെ 
ആടിയുലഞ്ഞ്  
അ മരം 
ഇ മരത്തോട് 
ഇ മരം 
ഉ മരത്തോട് 
ഉ മരം 
എ മരത്തോട് 
എ മരം 
ഒ മരത്തോട് 
ചോദ്യങ്ങള്‍ 
ചോദിച്ചു 
ചോദിച്ച് 
മരങ്ങളാകെ 
ആടിയുലഞ്ഞ് 
ചെറു കാറ്റായി 
ചെറുകാറ്റുകള്‍ കൈകോര്‍ത്തൊരു 
കൊടുങ്കാറ്റുണ്ടായി.


Comments

 1. ആ മരം ഈ മരത്തോട് സൌകര്യം പറയുമ്പോള്‍ ഇളം കാറ്റാവുന്നു ...
  കഷോപിക്കുമ്പോള്‍ കൊടും കാറ്റാവുന്നു ..

  നല്ല വീക്ഷണം ഭാനു ...


  ഈ കവിത വായിക്കുന്ന ആരിലും ഒരു മന്തഹാസം പ്രതീക്ഷിക്കാം

  ReplyDelete
 2. തുടക്കം ഇഷ്ടായി, മൊത്തത്തില് ഇഷ്ടായില്ല!

  ReplyDelete
 3. എന്റെ തലക്കും കാറ്റു പിടിച്ചോന്നൊരു സംശയം..!!

  ReplyDelete
 4. ഇലയില്‍ നിന്നും മലയിലേക്ക്,തന്മാത്രയില്‍ നിന്നും അണ്ഡകടാഹങ്ങളിലേക്ക് .....അല്ലേ?നന്നായി.അഭിനന്ദനങ്ങള്‍!

  ReplyDelete
 5. കവിതയിലെ പുതിയ പുതിയ പരീക്ഷണങ്ങള് കൊളളാം....

  ReplyDelete
 6. ഇങ്ങനെയും എഴുതാം അല്ലെ?

  ഒ മരം ഔ മരത്തോട് ചോദിച്ചപ്പോഴെങ്കിലും
  മറുപടി 'അം' എന്നായിരുന്നെങ്കില്‍...
  ഈ കൊടുങ്കാറ്റ് ഉണ്ടാവില്ലായിരുന്നു...

  ReplyDelete
 7. ഹായ്‌....,ഒരു കുളിര്‍ക്കാറ്റ്‌ ...

  ReplyDelete
 8. ആദ്യവരികളാണേറെ ഇഷ്ടായത്. അവസാനമായപ്പൊ അയും ഇയും ഉവും എല്ലാം കൂടെ ഒരു കൊടുങ്കാറ്റായി എന്നിലും..

  ReplyDelete
 9. കവിത ഒരു ജനതയുടെ കിനാവാകുന്നു.

  ReplyDelete
 10. ആഹാ! കൊള്ളാമല്ലോ.

  ReplyDelete
 11. WoWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWW..................................I liked it very much................

  ReplyDelete
 12. ഈ പൊട്ടക്കവിത ഇഷ്ടമായി .

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?