പാലാഴി മഥനം

നീ സ്നേഹത്തിന്‍റെ പാലാഴിയായിരിക്കെ
ഞാന്‍ മഹാമേരുവായിരിക്കുന്നു.
നിന്നെ ഞാന്‍ കടയുമ്പോള്‍
സൂര്യചന്ദ്രന്മാരും
നക്ഷത്രങ്ങളും ഭൂമിയും
മഹാലക്ഷ്മിയും ശ്രീ പാര്‍വ്വതിയും
വിഷ്ണുവും ശിവനും
കോടി കോടി ദേവതമാരും
ദേവന്മാരും
ബ്രഹ്മവും പരബ്രഹ്മവും
ഉണ്ടായി വരുന്നു.
നിന്നില്‍ നിറയെ ചെന്താമരകള്‍
വിരിയുന്ന അപൂര്‍വ്വ നിമിഷത്തില്‍
ഞാന്‍ നിന്നില്‍ മുങ്ങി അപ്രത്യക്ഷനാവുന്നു.

Comments

 1. ഒരു നിമിഷം തരൂ
  നിന്നില്‍ അലിയാന്‍...........
  അതെ, ആ അനര്‍ഘനിമിഷത്തിന്റെ അനുഭൂതി അവാച്യമാണ്. ഈ കാവ്യാനുഭൂതി വഴി. ഭാവുകങ്ങള്‍.
  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  ReplyDelete
 2. കാളകൂടത്തിന്റെ സ്മരണ ഇടക്ക് വന്നുപോയെങ്കിലും കവിത ട്രാജഡിയാവാതെ അവസാനിച്ചതില്‍ പെരുത്ത് സന്തോഷം ,ഭാനു ..

  "നിന്നില്‍ നിറഞ്ഞ് വിരിയുന്ന ചെന്താമരകള്‌" ....മനോഹരം

  ReplyDelete
 3. ethra bhamgiyaayi paranjirikkunnu....

  ReplyDelete
 4. പ്രിയപ്പെട്ട സുഹൃത്തെ,
  കവിത നന്നായിട്ടുണ്ട്
  നന്നായി എഴുതി
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 5. പാലാഴിയെങ്കിലും കാളകൂടത്തിന്റെയും സ്രോതസ്സ്
  ഒന്ന് കടഞ്ഞാല്‍ മാത്രം മതി

  ReplyDelete
 6. പൊരുത്തക്കേട്‌ തോന്നുന്നല്ലോ...
  1)പാലാഴി മഥനമല്ലേ...
  അപ്പോള്‍, കടയാന്‍ ഉപയോഗിച്ച മത്ത്‌ (മന്ഥം) ആയത്‌ മന്ദരപര്‍വതമാണു.(മന്ദരാചലം). മഹാമേരു അല്ല. പാലാഴി മഥനത്തിനായി മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ അനന്തന്‍ എന്ന സര്‍പ്പമാണു മന്ദരപര്‍വ്വതത്തെ പിഴുതുകൊണ്ടുവന്നത്‌.
  മഹാമേരു , ഹിമവാന്റെ സ്വര്‍ണവര്‍ണമായ ഒരു കൊടുമുടി ആണു.ശിവന്റെ വാസസ്ഥാനവും....
  2)പാലാഴി മഥനത്തില്‍, കടയുന്നത്‌ പര്‍വതമല്ല. പര്‍വ്വതം അവിടെ ഉപകരണമാണു....(ഞാന്‍ മഹാമേരു-നിന്നെ ഞാന്‍ കടയുമ്പോള്‍)
  ദേവന്മാരും അസുരന്മാരും ഒത്തൊരുമിച്ചാണു പാലാഴി കടയുന്നത്.

  ReplyDelete
  Replies
  1. അശോകന്‍ മാഷെ, എന്റെ കവിത ഐതിഹ്യത്തിന്റെ പുനരാവര്‌ത്തനം അല്ല. ഐതിഹ്യം എന്നെ സംബന്ധി ച്ചിടത്തോളം ഒരു ബിംബം മാത്രമാണ്. ജീവിതാനുഭവത്തിലൂടെ വായിക്കുമ്പോഴേ പാലാഴി മഥനം ആസ്വദിക്കാന്‍ ആവൂ.
   അല്ലെങ്കില്‍ അത് പാമ്പും കടലും പര്‌വ്വതവുമായി പോകും.

   Delete
  2. കലക്കി...!
   അരിയെത്ര...പയറഞ്ഞാഴി..!!

   Delete
 7. അതെ എല്ലാം കടഞ്ഞ് സത്യത്തെ അറിയുമ്പോൾ
  ശരിയായ ബോധത്തിൽ ലയിച്ചുചേരുന്നുവല്ലോ

  ReplyDelete

 8. ഉണ്ടായി വരുന്നു.
  നിന്നില്‍ നിറയെ ചെന്താമരകള്‍
  വിരിയുന്ന അപൂര്‍വ്വ നിമിഷത്തില്‍
  ഞാന്‍ നിന്നില്‍ മുങ്ങി അപ്രത്യക്ഷനാവുന്നു...
  അതല്ലയോ....പരബ്രഹ്മം..!

  ReplyDelete
 9. നിൻ സ്നേഹത്തിൻ പാലാഴികടയുന്ന മഹാമേരു ഞാൻ, അതിൽ നിന്നിതാ പൊന്തുന്നു സമസ്തസൌന്ദര്യങ്ങൾ. മൌലികതയുടെ തിളക്കമുണ്ടീ കവിതയ്ക്ക്.

  ReplyDelete
 10. പ്രണയത്തെ,ജീവിതത്തെ, ലോകത്തെ ഇത്ര ഭംഗിയായി പറയാന്‍ സാദിക്കുമോ ?

  ReplyDelete
 11. സ്നേഹത്തിന്നാഴം കണ്ടൂ ഞാൻ....  ശുഭാശംസകൾ.....

  ReplyDelete
 12. കടയേണ്ട മുഴുകിയാൽ പോരേ....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?