എല്ലാം അവളില്‍ നിന്നും ആണ് ഉണ്ടായത്.

ആരാണ് പറഞ്ഞത്?
എല്ലാം അവനില്‍ നിന്നും ഉണ്ടായെന്ന് ?
എല്ലാം അവളില്‍ നിന്നും ആണ് ഉണ്ടായത്.
കാരണം തേടി നിങ്ങള്‍ എവിടേയും
ഏതു ഇതിഹാസത്തിലും
ഏതൊരുവന്‍ എഴുതിയ
പുസ്തകത്തിലും തിരയേണ്ടതില്ല.
കാരണം
അവളുടെ വേദന പോലെ
സാക്ഷ്യം പറയാന്‍
എന്ത് തെളിവുണ്ട് നിന്റെ പക്കല്‍.

Comments

 1. നീ കൊടുത്തതിന്നും ഞാന്‍ സ്വീകരിച്ചതിന്നും സാക്ഷി പറയാന്‍ പോയാല്‍ ഒരു തെളിവ് പോലും ബാക്കി ഉണ്ടാവില്ല ..

  ഒരു നേര്‍ രേഖ വരച്ചു വെച്ചിരിക്കുന്നു കവി ...

  ReplyDelete
 2. ചതി ...

  പുരുഷനെ പേറ്റുനോവാലൊറ്റിയവനെ....

  തെളിവുണ്ടാക്കിയിട്ടു തിരിച്ചുവരാം

  .കവിത ഇഷ്ടമായി ഭാനു.

  ReplyDelete
 3. സകല കുഴപ്പങ്ങള്‍ക്കും കാരണം ഈ സാക്ഷ്യമില്ലായ്മയെന്ന്...

  കവിത ഇഷ്ടപ്പെട്ടു.
  വഴിമരങ്ങള്‍ ഇട്ട കമന്‍റും ഇഷ്ടമായി...

  ReplyDelete
 4. അവളുടെ വേദന പോലെ
  സാക്ഷ്യം പറയാന്‍
  എന്ത് തെളിവുണ്ട് നിന്റെ പക്കല്‍.

  ഒന്നുമില്ല...ഒന്നുമില്ല..ഒന്നുമേയില്ല...

  ശുഭാശംസകൾ....

  ReplyDelete
 5. അര്‍ദ്ധനാരീശ്വരന്‍

  ReplyDelete
 6. സത്യം. ആ വേദന പോലെ ഒരു സാക്ഷ്യം പറയാനില്ല.നന്നായി

  ReplyDelete
 7. അവനിൽ നിന്നാണെന്നാരാണു പറഞ്ഞത്...ആശംസകൾ.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?