ചില കവികള്‍

ചില കവിതകള്‍ വായിക്കുമ്പോള്‍
എത്ര നിസ്സാരമായതിനെ 
എത്ര അര്‍ത്ഥപൂര്‍ണ്ണമാക്കിയിരിക്കുന്നുവെന്ന് 
അതിശയം കൊള്ളും.
ചില കവികളുടെ കാലടികളില്‍ നിന്നും
കവിത വിരിഞ്ഞുവരുന്നു.
ചെരുപ്പിനടിയില്‍ ചതഞ്ഞുപോയ
പുല്‍ക്കൊടിയെ പറ്റി
കവിതയെഴുതുന്നവനെ
കവി എന്ന് ഞാന്‍ വിളിക്കും.
മുക്കൂറ്റിപൂവ്വില്‍ നിന്നും
നക്ഷത്രങ്ങളിലേക്ക് കാലെടുത്തു വെച്ച്
മധുരമായി
ഇല്ല ഞാന്‍ ഒന്നും ചെയ്തില്ലെന്ന്
മൊഴിയുന്നവനാണ് അവന്‍.
അവന്‍ നടന്നു പോകുമ്പോള്‍
ഒരു പറ്റം കുയിലുകള്‍
അവന്റെ ഇടം ചുമലില്‍ ഇരുന്നു കൂവുന്നു.
അവന്റെ നിഴല്‍
ഒരു പറ്റം കാക്കകളുടെ കൂട്ടമായി
ഭൂമിയെ കൊത്തിയെടുക്കുന്നു.
പട്ടും വളയും വാങ്ങാതെ
നാവുകൊണ്ട് നാവില്‍ കവിത കോറിയിട്ട്
നശ്വരരായി
സമയത്തില്‍ നഷ്ട്ടമായവര്‌.

Comments

 1. എന്താണ് എഴുതേണ്ടത് എന്ന് അറിയില്ല ഭാനു ,
  എന്നാലും
  അവസാനം ആ നഷ്ട്ട ബോധം കൂടി ചേര്‍ത്ത് വെച്ചിരിക്കുന്നു അല്ലെ ?

  ReplyDelete
 2. ശരിയാണു ഭാനു.........

  ReplyDelete
 3. പ്രിയപ്പെട്ട സുഹൃത്തെ,
  കവികളെ കുറിച്ചുള്ള കവിത ഏറെ ഹൃദ്യമായി.
  ആശംസകള്‍ !
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 4. അക്ഷരങ്ങള്‍ക്ക് ചിറക് നല്‍കി ...
  മനസുകളില് നിന്ന് മനസുകളിലേക്ക് ...
  കാലദേശങ്ങളില്ലാതെ യാത്ര ചെയ്യുന്നവര്‍ ,,,,കാവ്യ സഞ്ചാരികള്‍ ...

  എന്ത് പറയാനാണ്!!


  ഭാനു മനോഹരം ..

  ReplyDelete
 5. അവന്‍ നടന്നു പോകുമ്പോള്‍
  ഒരു പറ്റം കുയിലുകള്‍
  അവന്റെ ഇടം ചുമലില്‍ ഇരുന്നു കൂവുന്നു.

  ReplyDelete
 6. ഒന്നും സംഭവിക്കാത്തതുപോലെ, ഒരുപാടു പറഞ്ഞു ഒന്നും പറഞ്ഞില്ല ഞാന്‍, ഭൂമിയില്ലായിരുന്നു ഞാന്‍ എന്ന നാട്യത്തില്‍ മറഞ്ഞു പോകുന്ന മഴവില്ലു പോലെ..

  ReplyDelete
 7. നാവുകൊണ്ട് നാവില്‍ കവിത കോറിയിട്ട്
  നശ്വരരായി സമയത്തില്‍ നഷ്ട്ടമായവർ..

  ReplyDelete
 8. ഭാനുവിന്റെ കവിതപ്പുസ്തകത്തില്‍ എനിയ്ക്ക് വല്ലതും മനസ്സിലാകുന്ന താളുകള്‍ വളരെ കുറവാണ്.

  ഇതങ്ങനെയല്ല, നല്ലോണം മനസ്സിലായി, നല്ലോണം ഇഷ്ടമായി

  ReplyDelete
  Replies
  1. കവികള്‍ അങ്ങനെയാണ് സര്‍

   Delete
 9. കവി എന്ന് ഞാന്‍ വിളിക്കും. :-)

  ReplyDelete
 10. പട്ടും വളയും വാങ്ങാതെ
  നാവുകൊണ്ട് നാവില്‍ കവിത കോറിയിട്ട്
  നശ്വരരായി
  സമയത്തില്‍ നഷ്ട്ടമായവര്‌....

  ശരിയാണ്..

  ReplyDelete
 11. നന്നായിരിക്കുന്നു.
  അതെ, വല്ലഭനു പുല്ലും ആയുധം.
  Invite you to my blog:
  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  ReplyDelete
 12. ചില കവിതകള്‍ വായിച്ചാല്‍ കവിത എന്താണെന്നു മനസ്സിലാകും

  ReplyDelete
 13. ചെരുപ്പിൽ ചതഞ്ഞുപോയ പുൽക്കൊടികളെ പാട്ടിൽ കുടിയിരുത്തിയവർ തന്നെയാണു യഥാർത്ഥകവികൾ, സംശയമില്ല.ഈ സാഹോദര്യത്തിന്റെ തിരിച്ചറിവാണ് ഈ കവിത എന്നു തോന്നുന്നു.

  ReplyDelete
 14. കവിയുടെ ഈ വാക്കുകള്‍ ഉള്ളിലെ സൂര്യനെ പ്രകാശിപ്പിക്കുന്നു

  ReplyDelete
  Replies
  1. pls visit my blog.www.anikkuparayanullathu.blogspot.com

   Delete
 15. കവികൾ കാലത്തിനു മുമ്പേ നടക്കുന്നു, അവന്റെ അംഗവസ്ത്രത്തിന്റെ അരികു താങ്ങിപ്പിടിച്ച് സമയം പിൻപറ്റുന്നു. അതുകൊണ്ടു തന്നെ കൊണ്ടാടപ്പെടുന്ന പലതും കവിതയല്ല, പലരും കവിയുമല്ല !!

  ഇത്രയുമെഴുതിപ്പിച്ച ഭാനുവിന്‌ നന്ദി !! കവിത നന്നായി.

  ReplyDelete
 16. മുക്കൂറ്റിപൂവ്വില്‍ നിന്നും
  നക്ഷത്രങ്ങളിലേക്ക് കാലെടുത്തു വെച്ച്
  മധുരമായി
  ഇല്ല ഞാന്‍ ഒന്നും ചെയ്തില്ലെന്ന്
  മൊഴിയുന്നവനാണ് അവന്‍.

  ReplyDelete
 17. ആദ്യമായിട്ടാണെന്ന് തോന്നുന്നു ഞാനിവിടെ. ... ഒരു റാന്‍റം വായനയില്‍ വായിച്ച കവിതകളെല്ലാം ഇഷ്ടമായെന്ന് പറഞ്ഞു പോകുന്നു......:)

  ReplyDelete
 18. മനോഹരമെന്നതിലേറെ അര്‍ത്ഥഗര്ഭം.......വായിക്കാന്‍ വൈകിയതില്‍ ഖേദമുണ്ട്.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?