ചെറുതും വലുതുമായ വീടുകള്‍

ചെറിയ വീടുകളില്‍ ചെല്ലുമ്പോള്‍
വരൂ ഇരിക്കൂ എന്ന് കുശലം.
ഞങ്ങളുടെ ഈ കൂര
നിങ്ങളുടെ വരവില്‍
സന്തോഷം കൊണ്ട് വലുതായെന്നും 
ഞങ്ങളുടെ ഹൃദയം നിറഞ്ഞുകവിഞ്ഞെന്നും
തുള്ളിച്ചാടുന്നു.

വലിയ വീടുകള്‍
കണ്മിഴിക്കാന്‍ ഭാവമുള്ള
പ്രഭുകുമാരിയെപ്പോലെ 
നമസ്തേ പോലും പറയാന്‍
മറന്നു പോകുന്നു.
എന്റെ പരവതാനികള്‍
നിന്റെ പാദസ്പര്‍ശത്താല്‍
നിറം കെട്ടുപോയെന്നു പരിഭവപ്പെടുന്നു.

ചെറിയ വീടുകള്‍ക്ക്
അമ്മിഞ്ഞയുടെ ചൂടാണ്.
ചേമ്പിലക്കുടയുടെ തണുപ്പാണ്.
ചൂടുള്ള ചക്കരകാപ്പിയുടെ സ്നേഹമാണ്.
പുല്‍പ്പായ വിരിച്ചിട്ട സാന്ത്വനമാണ്.

വലിയ വീടുകളില്‍
മനസ്സുകള്‍ അടഞ്ഞുകിടക്കുന്നു.
ചിരിക്കാന്‍ മറന്നുപോയ ചുണ്ടുകള്‍
ചുമരുകളില്‍ കൊളുത്തിയിട്ട ചിത്രം പോലെ
പൊടി പിടിക്കുന്നു.
മനസ്സിലാകാത്ത ഭാഷകളില്‍ ഉരിയാടി
വിട പറയുന്നു.


Comments

 1. വീട് വലുതോ ചെറുതോ എന്നതല്ല കാര്യം. വീട്ടിലുളളവരുടെ സംസ്കാരമാണ്

  ReplyDelete
 2. എത്ര സത്യം!നല്ല ഭാവനയോടെ പറഞ്ഞു വച്ച വരികള്‍ ഹൃദ്യം,മനോഹരം.അതും എത്ര സരളമായി....മാഷേ അസൂയ തോന്നുന്നു.
  _______അഭിനന്ദനങ്ങള്‍ ,ഒരായിരം!!

  ReplyDelete
 3. ചെറിയ വീടുകളില്‍ ചെല്ലുമ്പോള്‍
  എവിടെയിരുത്തുമെന്നു ആഥിതേയന്‍
  വലിയ വീടുകള്‍ ചെല്ലുമ്പോള്‍
  എവിടെയെയിരിക്കണമെന്നു അഥിതി

  ReplyDelete
 4. മനസ്സെന്ന മഹാഭവനത്തിനുള്ളിലെ വൃത്തിയുടേയും വൃത്തികേടുകളുടേയും കാവ്യാത്മകമായ കാഴ്ച്ചകള്‍ .മനോഹരം ആശംസകള്‍

  ReplyDelete
 5. ചെറിയ വീടുകള്‍ക്ക്
  അമ്മിഞ്ഞയുടെ ചൂടാണ്.
  ചേമ്പിലക്കുടയുടെ തണുപ്പാണ്.
  ചൂടുള്ള ചക്കരകാപ്പിയുടെ സ്നേഹമാണ്.
  പുല്‍പ്പായ വിരിച്ചിട്ട സാന്ത്വനമാണ്.

  ReplyDelete
 6. veedu photogenic aayi thechu vacha chiriyode perumaarum

  ReplyDelete
 7. നിലകൾ എണ്ണുവതിൽ കഥയെന്ത്.? പൊരുളെന്ത്..?
  ഹൃദയലയം കാക്കും കുടിലേ മണിമാളിക..!!

  ശുഭാശംസകൾ....

  ReplyDelete
 8. പ്രിയപ്പെട്ട സുഹൃത്തെ,
  വീട് വലുതാകുമ്പോള്‍ ചെറുതാകുന്ന മനുഷ്യ മനസ്സുകള്‍
  വളരെ നന്നായി കവിത
  ആശംസകള്‍ നേരുന്നു
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 9. വാച്യാർത്ഥത്തിൽ തന്നെയെടുത്താലും മതി എന്നു തോന്നുന്നു. വലിയ വീടുകളുടേയും ചെറിയ വീടുകളുടേയും സമീപനത്തിൽ അത്രമാത്രം മാറ്റമുണ്ട്.ചെറിയ വീടുകള്‍ക്ക്
  അമ്മിഞ്ഞയുടെ ചൂടാണ്.
  ചേമ്പിലക്കുടയുടെ തണുപ്പാണ്.
  ചൂടുള്ള ചക്കരകാപ്പിയുടെ സ്നേഹമാണ്.
  പുല്‍പ്പായ വിരിച്ചിട്ട സാന്ത്വനമാണ്.... ഇഷ്ടമായി, എന്തെന്നാൽ, അനുഭവിച്ചിട്ടുള്ളതാണീ വരികൾ

  Sreenadhan S

  ReplyDelete
 10. bhaanu ezhuthiya varikalkk my dreams ezhuthiya commentum koodiyayappol poornamaayi.

  ishttamayi ee varikal...

  ReplyDelete
 11. എന്റെ കാലുകളിൽ ചെളിയാണു്
  അതു കൊണ്ടു് ഞാൻ ചെറിയ
  വീട്ടിലാണു് കേറിച്ചെന്നതു്
  അവരുപചാര പൂർവ്വം എന്നെ
  സ്വീകരിച്ചിരുത്തി ,ഞാൻ പോയപ്പോൾ
  അവർ എന്റെ കാലുകൾ പതിപ്പിച്ച
  ചെളി തുടച്ചു കളഞ്ഞു
  വലിയ വീടിന്റെ വാതിലോയെന്റെ
  നേരെ കൊട്ടിയച്ചു കളഞ്ഞു

  ReplyDelete
 12. ഭാവുകങ്ങൾ...നന്നായിട്ടുണ്ട്

  ReplyDelete
 13. ചേമ്പിലയുടെ തണുപ്പുള്ള കവിതകളുടെ ഈ വലിയ വീട്ടിലേക്ക് ആദ്യമായാണ്‌..ഇഷ്ടം പോലെ വായന ഇനിയും ബാക്കി കിടക്കുന്നു.വരാം നല്ല വായനക്കായ് താമസിയാതെ. അനുഭവിച്ചറിഞ്ഞതത്രയും മനോഹരം.!! ഭാവുകങ്ങൾ.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?