നിറങ്ങൾക്കും ജീവിതത്തിനും ഇടയിലൊരു ഭ്രാന്തൻ


 ഭ്രാന്തന്റെ ചുവരിൽ
പൊള്ളോക്കിന്റെ നിറങ്ങൾ അലമുറയിടുന്നു.  
ആകാശങ്ങളിൽ തൂങ്ങിയാടുന്ന മേഘങ്ങള്ക്ക് 
അഹങ്കാരം കനക്കുന്നു. 
ഇരുമ്പ് ഗോവണികൾ
ആകാശം തേടി പറന്നു പോകുന്നു.  
ഭ്രാന്തൻ വെയിൽ നോക്കിയിരിക്കുന്നു.  
സൂര്യദേവന്റെ കുതിരകളുടെ 
കുളമ്പുകൾ അവൻ കാണുന്നു. 
തെരുവിലൂടെ 
പെണ്‍കുട്ടികളുടെ കരച്ചിൽ ഓടിപ്പോകുന്നു.  
അമ്മയുടെ കണ്ണുനീര് 
പുഴപോലെ വറ്റിപ്പോകുന്നു.
ജീവിതംപോലെ 
പടക്കങ്ങൾ പൊട്ടിച്ചിതറുന്നു. 
ഭ്രാന്തൻ ഏദൻ തോട്ടത്തിലൂടെ
ഏകനായി നടക്കുന്നു.
അവന്റെ വാരിയെല്ല്
തളിർത്ത്‌ പൂവിടുന്നില്ല.
ജ്ഞാനത്തിൻ മധുനുകരാതെ
അവൻ ദൈവത്തിന്റെ ഒപ്പമിരിക്കുന്നു.
നഗ്നനായ യോഗിയായി
അവൻ പുഞ്ചിരി പൊഴിക്കുന്നു. 
കാറും കോളും കൊണ്ടൊരു കടലിനെ
അവൻ തന്റെ വാരിയെല്ലിൽ പൊതിഞ്ഞു വെക്കുന്നു. 
കാളകൂടം കുടിച്ചു കുടിച്ചവൻ ഉന്മത്തനാവുന്നു.
ആകാശവും നക്ഷത്രങ്ങളും
അവന്റെ ജഡയിൽ ഒളിച്ചിരിക്കുന്നു.
ഭൂമിക്കു നോവാതെ
ഭ്രാന്തൻ നടക്കുന്നു.
അമ്മയുടെ ഹൃദയം പോലെ
അവന്റെ ഹൃദയത്തിൽ വാത്സല്യം നിറയുന്നു.
വെളുത്ത ക്യാൻവാസിൽ
ജാക്സണ്‍ പൊള്ളോക്ക് നിറങ്ങൾ കോരിയൊഴിക്കുന്നു.
വികൃതമായ ജീവിതം പോലെ
അവ്യക്തമായ ഭ്രാന്തന്റെ മനസ്സുപോലെ
നിറങ്ങൾ പരസ്പ്പരം പോരടിക്കുന്നു.
അഗ്നിബാധയേറ്റ ചിന്തകളുമായി
അവൻ നിന്നു കത്തുന്നു.

ജാക്സണ്‍ പൊള്ളോക്ക് : Abstract Expressionist Movement ലൂടെ ചിത്രകലയുടെ ചരിത്രത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അമേരിക്കൻ ചിത്രകാരൻ. 
 
ചിത്രം : ജാക്സണ്‍ പൊള്ളോക്കിന്റെ 'നീല' എന്ന ചിത്രം. കടപ്പാട് ഗൂഗിൾ.  Comments

 1. വായിച്ചു പൊള്ളുന്നു

  ReplyDelete
 2. "അഗ്നിബാധയേറ്റ ചിന്തകളുമായി

  അവൻ നിന്നു കത്തുന്നു"

  ReplyDelete
 3. ജ്ഞാനത്തിൻ മധുനുകരാതെ
  അവൻ ദൈവത്തിന്റെ ഒപ്പമിരിക്കുന്നു

  ReplyDelete
 4. കുറെയേറെ നല്ല വരികളുണ്ടല്ലോ ...

  എന്നാലും പൊള്ളല്‍ ബാക്കിയാകുന്നു.

  ReplyDelete
 5. കത്തുന്നവന്‍ മുതല്‍ക്കൂട്ടാണ് പിന്നെ.....

  ReplyDelete
 6. വികൃതമായ ജീവിതം പോലെ
  അവ്യക്തമായ ഭ്രാന്തന്റെ മനസ്സുപോലെ
  നിറങ്ങൾ പരസ്പ്പരം പോരടിക്കുന്നു.

  ReplyDelete
 7. ലോകത്ത്‌ നിഷ്കളങ്കന്‍ ഭ്രാന്തന്‍ മാത്രമാണ്, മറ്റെല്ലാവരും അഭിനയിക്കുക മാത്രമാണ്, അല്ലെ? ചൂട് തോന്നുമ്പോള്‍ ഭ്രാന്തന്‍ ഉടുത്തതെല്ലാം ഊരിയെറിയും, ബസ്സില്‍ സീറ്റ് കിട്ടാതായാല്‍ തറയില്‍ ഇരിക്കും, നാമൊക്കെ അത് ചെയ്താല്‍ നമ്മെയും ഭ്രാന്തന്‍ എന്ന് വിളിക്കും...

  ഏറ്റവും ഇഷ്ടമായ വരികള്‍ -
  "ജ്ഞാനത്തിൻ മധുനുകരാതെ
  അവൻ ദൈവത്തിന്റെ ഒപ്പമിരിക്കുന്നു"

  ReplyDelete
 8. മനസ്സ് പൊള്ളിപ്പിക്കുന്ന വരികൾ -സമകാലീക വിഷയങ്ങള നന്നായി പറഞ്ഞു ഭാനു .

  ReplyDelete
 9. ക്യാൻവാസിലവൻ ഹൃദയരക്തം കോരിയൊഴിക്കുന്നു....!!
  അവർ ഉറക്കെച്ചിരിക്കുന്നു.. ഹാ.. വർണ്ണവിസ്മയങ്ങൾ....!!

  ശുഭാശംസകൾ....

  ReplyDelete
 10. അമ്മയുടെ കണ്ണുനീര്‍ പുഴപോലെ വറ്റിപ്പോകുന്നു..
  ജീവിതംപോലെ പടക്കങ്ങൾ പൊട്ടിച്ചിതറുന്നു..
  എല്ലാം ഇന്നത്തെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍

  ReplyDelete
 11. പ്രിയ സുഹൃത്തെ,
  നല്ല വരികൾ ആണ്
  നന്നായി എഴുതി
  എല്ലാവർക്കും പൊള്ളിയ പോലെ എനിക്കും പൊള്ളി.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?