ദുഃഖവെള്ളി

ഇന്നലെ അത്താഴത്തിനു ദൈവവും ഉണ്ടായിരുന്നു.
അവന്റെ പോക്കറ്റുകൾക്ക് ഒറ്റുകാശിന്റെ ഭാരം.
ഇന്ന് ദുഃഖവെള്ളി.
എന്റെ ശവമഞ്ചം ഞാൻ തന്നെ ചുമക്കുന്നു
ആണിപ്പഴുതുകൾ കൃത്യം.
മുൾകിരീടവും പഴയതുപോലെ.
ക്രൂശിതമരണം തന്നെ എന്ന് എഫ് ഐ ആർ എഴുതാൻ
മറ്റെന്ത് തെളിവു വേണം

ഓഫ് -
മരണം ഒന്നും അവസാനിപ്പിച്ചു കളയുന്നില്ല.
നിങ്ങൾ ഒരു ഹിന്ദുവാണെങ്കിൽ
അൽപ്പം വിറക് കൂടെ എരിഞ്ഞു പോയെന്നിരിക്കും .
അന്തരീക്ഷത്തിൽ കുറച്ചുകൂടെ കാർബണ്‍ഡൈഓക്സൈഡ്.
മറ്റൊന്നും സംഭവിക്കുകയില്ല.


Comments

 1. ഏറെ ചിന്തിപ്പിക്കുന്നു ഈ മനോഹരമായ വരികള്‍

  ReplyDelete
 2. മരിക്കാത്ത സത്യത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ....ചിന്തനീയം!

  ReplyDelete
 3. മരണം ഒന്നും അവസാനിപ്പിച്ചു കളയുന്നില്ല.

  ReplyDelete
 4. മരണത്തിനങ്ങേത്തലയ്ക്കല്‍ എന്ത്....??

  ReplyDelete
 5. ഇന്നലെ അത്താഴത്തിനു ദൈവവും ഉണ്ടായിരുന്നു.

  ReplyDelete
 6. മരണം ഒന്നും അവസാനിപ്പിച്ചു കളയുന്നില്ല.!

  ReplyDelete
 7. മരണം ദുര്ബലം.......

  ReplyDelete
 8. പോക്കറ്റുകള്‍ക്കു ഒറ്റുകാശിന്റെ ഭാരമുള്ള മരണം..

  ReplyDelete
 9. മരണം ഒന്നും അവസാനിപ്പിച്ചു കളയുന്നില്ല.

  അവസാനിച്ചല്ലോയെന്ന് ആശ്വസിക്കുന്നതും, ദുഃഖിക്കുന്നതും ജീവിച്ചിരിക്കുന്നവർ തന്നെ.

  നല്ല കവിത

  ശുഭാശംസകൾ...

  ReplyDelete
 10. മരണം എങ്ങനെയാ അവസാനിപ്പിക്കുന്നത്? അപ്പൊഴല്ലേ ശരിക്കും എല്ലാം തുടങ്ങുന്നത്...

  വരികളിഷ്ടപ്പെട്ടു ഭാനു

  ReplyDelete
 11. മറ്റൊന്നും സംഭവിക്കുകയില്ല.
  ഇത്ര മാത്രം ലാഘവത്തോടെ പറയാൻ സാധിക്കുന്നു.ഭാനു ഈ വരിയിൽ വീണു പോയിരിക്കുന്നു ഞാൻ

  ReplyDelete
 12. പിന്നെ
  മണ്ണിനോ
  മര്‍ത്യന്‍
  മരണത്തിന്റെ
  ഒരോര്‍മ്മപ്പാത്രം മാത്രം!

  ReplyDelete
 13. മരണം ഒരല്പം സ്ഥലം ശൂന്യമാക്കി മറ്റുള്ളവര്‍ക്ക് പാഠമാവുന്നില്ലേ?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?