ധൂമപുഷ്പങ്ങൾ

ഓര്മ്മകളുടെ നാരകം
കടപുഴകി വീണു.
തണുപ്പും മധുരവുമില്ലാതെ
കയ്പിന്റെ വേനലിലൂടെ
പെങ്ങൾ യാത്രയായത് ഇന്നലെയാണ്.
ഇന്നലേയും അത് തന്നെ സംഭവിച്ചു -
കറുത്ത സൂര്യൻ പിടഞ്ഞു പിടഞ്ഞു മരിച്ചു,
നിലാവിന്റെ നീലച്ച തുട മാന്തിപ്പൊളിച്ച്
ഇന്നലേയും ഒരു പെണ്‍കുട്ടി മാനഭംഗപ്പെട്ടു.
കുഞ്ഞിലേ ചിറകുകൾ നഷ്ട്ടപ്പെട്ട കിളിക്കുഞ്ഞുങ്ങൾ
ആകാശം നോക്കി നെടുവീര്പ്പിടുന്നു.
ജാതകത്തിൽ എന്റെ മരം കാഞ്ഞിരമാണ്
അതുകൊണ്ടാകും
നെല്ലിപ്പടികൾ ഇറങ്ങിച്ചെല്ലുമ്പോൾ
ഒരു തുടം കലക്കവെള്ളം.
അവസാനിക്കാത്ത നിലകളിലേക്ക്
എലിവേറ്റർ കുതിച്ചു പൊങ്ങുമ്പോൾ
ഇറങ്ങേണ്ട നിലയേതെന്നറിയാതെ
ഞാൻ കുന്തിച്ചിരിക്കുന്നു.
നിശ്ശബ്ദതയുടെ ആകാശം
തണുത്തുറഞ്ഞ് എന്നിലേക്ക്‌ നിറഞ്ഞു കവിയുന്നു.
ഞാൻ പൂക്കുന്നു -
വിഷവായു വമിക്കുന്നൊരു ഫാക്ടറി പുകക്കുഴൽപോലെ
എന്റെ മരം നിറയെ ധൂമപുഷ്പങ്ങൾ.Comments

 1. ഭൂമിയില്‍ ആകാശത്തോളം ഉയരമുള്ള ഒരു മനുഷ്യമരം പുകഞ്ഞുകൊണ്ടിരിക്കുന്നത് ഈ വരികളില്‍ കാണുന്നു.

  ReplyDelete
 2. ഒരുപാട് ബിംബങ്ങളെ ഒരു പുഷ്പത്തിൽ അതും ധൂമപുഷ്പത്തിൽ ..

  ReplyDelete
 3. "ഇറങ്ങേണ്ട നിലയേതെന്നറിയാതെ
  ഞാൻ കുന്തിച്ചിരിക്കുന്നു."


  "ഞാൻ പൂക്കുന്നു -"

  "എന്റെ മരം നിറയെ ധൂമപുഷ്പങ്ങൾ."

  ഒരിക്കലും പറഞ്ഞു തീരാത്ത നീറ്റലുകൾ പുതുമയോടെ ഇവിടെ


  ReplyDelete
 4. ഇറങ്ങേണ്ട നിലയേതെന്നറിയാതെ..........

  ReplyDelete
 5. പെൺകുട്ടികൾ,കിളിക്കുഞ്ഞുങ്ങൾ, വെള്ളം,പരിസരം-ആക്രമിക്കപ്പെടുന്നതൊന്നും ഏശാത്തവരുടെ മരമേതെന്നാണ് ആലോചിക്കുന്നത്. ഭാനുവിന്റേത് കാഞ്ഞിരം തന്നെ. കവിതയിലൂടെ കാഞ്ഞിരത്തിനു കയ്പ്പ് കുറയട്ടെ.അങ്ങനെ സംഭവിച്ചിട്ടൂണ്ടല്ലോ.

  ReplyDelete
 6. കാഞ്ഞിരം പൊലെ കയ്ക്കുന്നെങ്കിലും സത്യം

  ReplyDelete
 7. ബിംബങ്ങള്‍.. ബിംബങ്ങള്‍.. തീക്ഷ്ണങ്ങളായ ബിംബങ്ങള്‍

  ReplyDelete
 8. ഇത്രയും കയ്പുള്ള സത്യങ്ങള്‍...

  ReplyDelete
 9. നെല്ലിപ്പടികൾ ഇറങ്ങിച്ചെല്ലുമ്പോൾ
  ഒരു തുടം കലക്കവെള്ളം.!!

  നിസ്സഹായതയുടെ പരമകാഷ്ഠ..!! മനുഷ്യൻ ജീവിതപരീക്ഷയിൽ ചില ചോദ്യങ്ങൾ ദീർഘനിശ്വാസത്തോടുകൂടി
  'സ്കിപ്പ്' ചെയ്യുന്ന നിമിഷ വർണ്ണനകൾ...!!

  ഇഷ്ടമായി സർ

  ശുഭാശംസകൾ....

  ReplyDelete
 10. പ്രിയപ്പെട്ട സുഹൃത്തെ,

  നല്ല കവിതയാണ്.ഇഷ്ടമായി
  ആശംസകൾ
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 11. ചിലതൊക്കെ കാണുമ്പോള്‍ തൊണ്ട കയ്ക്കുന്നുണ്ട് അല്ലേ?
  "ഞാൻ പൂക്കുന്നു -" പൂപ്പല്‍ ആണോ ഉദ്ദേശിച്ചത്. പൂവ് അല്ലെന്നു തോന്നി അവിടെ.

  ReplyDelete
 12. വളരെ നന്നായി.വികാരങ്ങളുടെ സ്ഫോടനമാണിത്‌ .
  വീണ്ടും കാണാം .

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?