സ്നേഹം {ന്യൂ ജെനറേഷൻ റീ ലോഡെഡ്‌ }


പാത്തുമ്മോ...
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
എന്നു പറയുമ്പോഴേക്കും
നീ എന്തിനിത്ര പതഞ്ഞുപൊങ്ങുന്നു?

വട്ടമാവിന്‍ ചുവട്ടിലെ
നിന്‍റെ ആട്ടിന്‍ കുട്ടിയോടും
എനിക്കു പെരുത്തിഷ്ടം തന്നെ.

പിന്‍കഴുത്തില്‍ മൂര്‍ച്ചയേറിയ കത്തിവച്ച്‌
കണ്ണീരോ കരച്ചിലോ ഉതിരാതെ
കഴുത്തറത്ത്‌ സ്വന്തമാക്കും.

പിന്നെ മേല്‍വസ്ത്രമുരിയും പോലെ
തോലുരിഞ്ഞു നഗ്നയാക്കും.
കുടല്‍ മാലകള്‍ അറുത്തുമാറ്റി ശുദ്ധമാക്കും.

ചെറുതായരിഞ്ഞ്‌ മുളകും മല്ലിയും ഉള്ളിയും
അളവുപോലെ ചേര്‍ത്ത്‌
ഉരുളിയില്‍ വഴറ്റിയെടുക്കുമ്പോള്‍
കുമുകുമാ പൊങ്ങുന്ന മണത്തിനോടൊപ്പം തന്നെ
എന്‍റെ സ്നേഹവും നുരഞ്ഞുപൊന്തും.

പാത്തുമ്മോ...
നിന്‍റെ ആടിനേക്കാളും എനിക്കിഷ്ടം
എന്‍റെ ആട്ടിടയത്തിയെ.

ഉടയാടകളുരിഞ്ഞ്‌
നിന്നെ പച്ചക്കു കടിച്ചു തിന്നാന്‍ മോഹം.
ആത്മാവിനെ ഊരിയെടുത്ത
നല്ല മാംസളത മാത്രമാവുന്ന
നിന്നില്‍ പല്ലുകളും നാവുമിറക്കി
കടിച്ചും നക്കിയും
പച്ചമാംസം രുചിക്കാന്‍ മോഹം.

നിന്‍റെ ചുണ്ടുകളിലെ പ്രണയക്കൊഞ്ചലല്ല
തുളുമ്പും ചുടുചോരയാണെനിക്കിഷ്ടം.


ചിത്രം : ഗൂഗിളിനോട് കടപ്പാട് 

Comments

 1. നിന്‍റെ ചുണ്ടുകളിലെ പ്രണയക്കൊഞ്ചലല്ല
  തുളുമ്പും ചുടുചോരയാണെനിക്കിഷ്ടം.

  ഒരു ഹിപ്നോടിക് നിദ്രയിൽ,ബഹുഭൂരിപക്ഷ കാമുകന്മാരുടെയും സംഭാഷണ ശബ്ദരേഖ ഇതുതന്നെയായിരിക്കും.

  (നിഷ്ക്കളങ്ക പ്രണയമാനസരേ... നിങ്ങളിതു വായിച്ചെങ്കിൽ, മാപ്പ്..)


  ശുഭാശംസകൾ...

  ReplyDelete
 2. അങ്ങനെയും സ്നേഹം
  അതുകൊണ്ട് സ്നേഹമില്ലെന്ന് വരുമോ?

  ReplyDelete
 3. എല്ലാം മാറ്റി വരക്കപ്പെടുമ്പോള്‍ 'പാത്തുമ്മയുടെ ആടും''ആടുജീവിതവും'സ്വപ്നവും പ്രണയവും സ്വന്തവും അന്യവും ....കാമക്കണ്ണുകളില്‍ - തിളങ്ങുന്ന കഴുകക്കണ്ണുകളില്‍ -വരച്ചിടുന്നത് ഇന്നിന്‍റെ മാത്രം 'മാ നിഷാദാ'വനരോദനം മാത്രമാകുന്നില്ല!!

  ReplyDelete
 4. പ്രണയക്കൊഞ്ചലല്ല തുളുമ്പും ചുടുചോരയാണെനിക്കിഷ്ടം

  ReplyDelete
 5. ഭാനു ഈ കവിതയെ കുറിച്ച് ഒരുപാട് പറയാൻ മനസ്സിൽ ഉരുക്കൂട്ടി വെച്ചിട്ടുണ്ട് പക്ഷെ പാത്തുമ്മ ഒരു കനലായി കത്തുന്നു ഞാൻ അശക്തനാകുന്നു

  ReplyDelete
 6. പാത്തുമ്മോ...
  നിന്‍റെ ആടിനേക്കാളും എനിക്കിഷ്ടം
  എന്‍റെ ആട്ടിടയത്തിയെ........ആശംസകൾ

  ReplyDelete
 7. ആർത്തിയും ക്രൂരതയും നിറഞ്ഞ മനസ്സുകളിൽ സ്നേഹം എന്നേ വറ്റിപ്പോയിരിക്കുന്നു.

  ReplyDelete
 8. ഇന്നത്തെ കാഴ്ച്ചകള്‍ ..ഇപ്പോഴത്തെ മനസ്സുകള്‍ ..അതിലെ മലീസമായ കുഴികള്‍ ..
  കവിത എല്ലാം ഒരു നേര്‍ച്ചിത്രമാക്കി.

  ReplyDelete
 9. ചെറുതായരിഞ്ഞ്‌ മുളകും മല്ലിയും ഉള്ളിയും
  അളവുപോലെ ചേര്‍ത്ത്‌
  ഉരുളിയില്‍ വഴറ്റിയെടുക്കുമ്പോള്‍
  കുമുകുമാ പൊങ്ങുന്ന മണത്തിനോടൊപ്പം തന്നെ
  എന്‍റെ സ്നേഹവും നുരഞ്ഞുപൊന്തും.
  പാത്തുമ്മോ...

  ReplyDelete
 10. നാടുവാഴുമപരാധികൾക്കു ചെവിപൊട്ടുമാറു തെറി പാടുവാൻ

  ReplyDelete
 11. കനലായെരിയുന്നു.....അതുകൊണ്ട് മിണ്ടാന്‍ വയ്യ...

  ReplyDelete
 12. വളരെ നല്ല ഒരു കവിത
  congrats
  ശരിക്കും ന്യു ജെനെരേഷൻ റീ ലോടെട് ...
  അല്ലങ്കിൽ അതിനും മേലെ .

  ReplyDelete
 13. നിന്‍റെ ചുണ്ടുകളിലെ പ്രണയക്കൊഞ്ചലല്ല
  തുളുമ്പും ചുടുചോരയാണെനിക്കിഷ്ടം.
  വളരെ മനോഹരം

  ReplyDelete
 14. കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാണ് പ്രമാണം...മനുഷ്യരുതന്നെ സ്വന്തം ഹിംസവാസനയ്ക് ന്യായീകരണം കണ്ടെത്തിയതാണേ..കവിത നന്നായി.

  ReplyDelete
 15. താൻ കെട്ടാൻ പോകുന്ന പെണ്ണിനേക്കാൾ സുന്ദരി പെണ്ണിന്റെ അമ്മയാണെന്നു ചെറുക്കനു തോന്നിയാൽ ...?

  അഭിനന്ദനങ്ങൾ

  ReplyDelete
 16. ഇത്രത്തോളം ആക്ഷേപഹാസ്യം.. ചാട്ടവാറടി..

  ആരും ഈ കവിത വായിച്ചിട്ടില്ലല്ലോ ഈശ്വരാ...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?