അത്രയും ശാന്തമായ ഒരു രാത്രി


ഒരു കടൽ തീരത്ത്
നിന്റെ കൈ പിടിച്ച്
സ്വസ്ഥമനസ്സുമായി എനിക്കു നടക്കണം.
അപ്പോൾ കടലിൽ നിറയെ
തിരകൾ ഉണ്ടായിരിക്കണം 
കാറ്റിൽ തണുപ്പുണ്ടാകണം
മനസ്സിൽ തിരകൾ ഒഴിഞ്ഞിരിക്കണം
നക്ഷത്രങ്ങളുടെ പിച്ചകവെളിച്ചം മാത്രം പോരും
തിരക്കുകൾ ഒഴിഞ്ഞുപോയിരിക്കണം
ചിന്തിക്കാൻ ഒന്നുമുണ്ടാവരുത്
നിശ്ശബ്ദതയുടെ നരച്ച ഇരുട്ടുമാത്രം...
അപ്പോൾ ഞാൻ നിന്റെ വിരലുകളിൽ തൊടും
നിന്റെ വിരലിന്റെ ചൂടുമാത്രം മതി
അത്രയും ശാന്തമായ ഒരു രാത്രി...
നമ്മുടെ മനസ്സുകൾ തൊട്ടിരിക്കുന്ന രാത്രി
സെൽഫോണുകൾ സ്വിച്ച് ഓഫ്‌ ചെയ്തുകൊള്ളൂ
ഇമകൾ പൂട്ടി ഇരുന്നുകൊള്ളൂ...
ഭൂമി ശ്വസിക്കുന്നത് നമുക്ക് കേൾക്കാം

ചിത്രം : കടപ്പാട് ഗൂഗിളിനോട് .
Vincent van Gogh (1853–1890)
Starry night over the RhôneComments

 1. ശരിയാണ് ഭീകരമായ നിശബ്ദത എന്നു പറയും

  ReplyDelete
 2. ഭൂമി ശ്വസിക്കുന്നത്....

  ഇഷ്ടപ്പെട്ടു ഈ വരികള്‍....

  ReplyDelete
 3. എനിക്ക് പ്രചോദനമായി പോയി മനോഹരമായ കവിത ഞാൻ ഒന്ന് രണ്ടു വരി കുറിക്കട്ടെ ആശംസകൾ

  ReplyDelete
 4. ഭൂമി ശ്വസിക്കുന്നത് കേള്‍ക്കാന്‍ തിരയില്ലാത്ത ഒരു മനസ്സ്..ആ അവസ്ഥ സങ്കല്‍പ്പിക്കാനേ വയ്യ..

  ReplyDelete
 5. ഭൂമി ദീര്‍ഘനിശ്വാസം വിടുന്നത് കേള്‍ക്കാനാണാളില്ലാത്തത്

  ReplyDelete


 6. ''നമ്മുടെ മനസ്സുകൾ തൊട്ടിരിക്കുന്നു.അതൊരു രാത്രിയിലേക്കല്ല...ഒരു പകലു കൊണ്ടുമതവസാനിക്കുന്നില്ല''.!!

  ''മൗനത്തിന്റെ തണുപ്പിലും വേവുന്ന, നിന്റെ ഹൃദയവും മന്ത്രിക്കുന്നതിതു തന്നെയെന്ന് എനിക്കറിയാം''..!!!

  ഏറെ ഇഷ്ടമായി ഈ കവിത.

  ശുഭാശംസകൾ....

  ReplyDelete
 7. നല്ല വിഷയം.ആശംസകള്‍

  ReplyDelete
 8. ഭൂമിയുടെ ജീവസ്പന്ദം കേള്‍ക്കാന്‍ കഴിയുകയെന്നത് മനസ്സുകള്‍ തൊട്ടിരിക്കുന്ന നിമിഷങ്ങളില്‍ ...ആശംസകള്‍ !

  ReplyDelete
 9. Bhoomi swasikkunnathu kelkaanaavatte...

  ReplyDelete
 10. നിശ്ശബ്ദതയുടെ നരച്ച ഇരുട്ടുമാത്രം...
  ഈ വരിയിലെ നരച്ച എന്നെ വാക്ക് എന്തോ ?

  ഞാൻ സ്വപ്നം കാണുന്നു
  ആ തീരത്ത് നിന്ന്
  ഭൂമി ശ്വസിക്കുന്നത്

  ReplyDelete
 11. മനസ്സിൽ ഒരിറ്റു സ്നേഹം പോലുമില്ലാത്ത ആ കടൽത്തീര രാത്രി തികച്ചും നിർജ്ജീവമായിരിക്കാനാണ് സാദ്ധ്യത.

  ReplyDelete
 12. ശാന്തം സൌമ്യം സ്നേഹമയം... ഭൂമി ശ്വസിക്കുന്ന മൃദുസ്വനം കേൽക്കാറാകുന്നു. ഒരു ഇളം കാറ്റു പോലെ കവിത.

  ReplyDelete
 13. പ്രകൃതിയിലേക്ക് ഒരു തിരിച്ചു നടത്തം...
  മനോഹരമായി

  ആശംസകൾ നേരുന്നു

  www.ettavattam.blogspot.com

  ReplyDelete
 14. അത്രയും ശാന്തമായ ആ രാത്രി പോലെ ഒരു കവിത . ആശംസകൾ

  ReplyDelete
 15. ഭൂമി ശ്വസിക്കുന്നത് നമുക്ക് കേൾക്കാം...

  enkil ethra nannaayirikkum.

  ReplyDelete
 16. മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കരുത്...

  ReplyDelete
 17. സെൽഫോണുകൾ സ്വിച്ച് ഓഫ്‌ ചെയ്തുകൊള്ളൂ

  ഇത് വേണ്ടായിരുന്നു ഭാനു

  ReplyDelete
 18. Oro kamukanteyum manasilulla pranaya swpanamanith

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?