ഗൃഹാതുരതയുടെ ഭരണിയിൽ


വിശപ്പ്‌ തിന്ന വയറുമായി
പൊടിപിടിച്ച  ഇടവഴികളിലൂടെ 
ഓടിപ്പോകുന്നു - ബാല്യം 
ഒറ്റയണപോലുമില്ലാത്ത കൈകളിൽ തരാതെ 
മഞ്ഞു മിഠായികളുമായി 
മണിയൊച്ചകൾ അകന്നുപോകുന്നു.
കോരിച്ചൊരിയുന്ന മഴയിൽ 
ചോർന്നൊലിക്കാത്ത ഇടങ്ങൾ താണ്ടി 
തണു തണുത്ത കുഞ്ഞുസ്വപ്നങ്ങൾ 
തവളച്ചാട്ടം ചാടുകയാണ്.
കുടയില്ലാതെ 
സ്ലേറ്റില്ലാതെ 
പഠിപ്പില്ലാതെ 
ഇറവെള്ളം നോക്കി നില്ക്കുന്നു 
അക്ഷരങ്ങൾ. 
മഴവില്ലിൻ കൊമ്പുകൊണ്ട് 
ഗൃഹാതുരതയുടെ ഭരണി തോണ്ടുമ്പോൾ 
പുകഞ്ഞുപൊന്തും സ്മരണകളിൽ 
വള്ളിപൊട്ടിയ നിക്കറുമായൊരു ബാലൻ.
മധുചഷകമേ 
മധുരിക്കാത്തൊരു വീഞ്ഞാണെന്റെ ബാല്യം.Comments

 1. പണ്ടുകാലത്ത് എത്ര കഷ്ടപ്പെട്ടാലും ശരിതന്നെ പില്ക്കാലത്ത് ഒരു നല്ലനിലയിലെത്തിക്കഴിഞ്ഞാല്‍ പഴയ ആ ഓര്‍മ്മകള്‍ ഗൃഹാതുരത്വം തുളുമ്പുന്ന മധുര സ്മരണകളായിരിക്കും......കവിത ഇഷ്ടപ്പെട്ടു. ആശംസകള്‍

  ReplyDelete
 2. ഗൃഹാതുരത ഉണര്‍ത്തുന്ന മഴക്കാലം !പക്ഷെ പനിച്ചൂടിന്റെത്‌ കൂടിയാണ് .

  ReplyDelete
 3. ബാല്യങ്ങൾക്കെല്ലാം ഒരേ കൊതികളാണെന്നു തോന്നുന്നു.വിശപ്പായാലും,സുഭിക്ഷതയായാലും ഒരുപോലെ
  നിഷ്ക്കളങ്കതയുടെ നിറത്തിൽ മുങ്ങിയ കൊതികൾ,സ്വപ്നങ്ങൾ.അരമനകളിലും,തേങ്ങുന്ന കുഞ്ഞുമനസ്സുകളില്ലെന്ന്
  ആർക്കറിയാം.? അനുരാജ് പറഞ്ഞതു പോലെ, അനുഭവിച്ചു തീർത്ത നൊമ്പരങ്ങൾ,ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ
  മധുരങ്ങൾ,സാന്ത്വനങ്ങൾ,ചില നോട്ടങ്ങൾ പോലും പിൽക്കാലത്ത്,ചില സ്വച്ഛ നിമിഷങ്ങളിലെ ഓർമ്മകളിൽ മധുരം
  നിറയ്ക്കുന്നു.ചിലപ്പോഴൊക്കെ,നമുക്കെല്ലാം കൈവന്നിട്ടും നുണയാതെ പോയ നാരങ്ങാ മിഠായിയുടെ മാധുര്യമാണ്
  ബാല്യം.

  വളരെ നല്ല കവിത.ഇഷ്ടമായി.

  ശുഭാശംസകൾ...

  ReplyDelete
 4. എന്റെയും ബാല്യം

  ReplyDelete
 5. കുടയില്ലാതെ
  സ്ലേറ്റില്ലാതെ
  പഠിപ്പില്ലാതെ
  ഇറവെള്ളം നോക്കി നില്ക്കുന്നു
  അക്ഷരങ്ങൾ.

  ReplyDelete
 6. ഓര്മകളുടെ ബാല്യം മഴ തുള്ളി പോലെ അസ്സഹനിയമാണ് ആരെങ്കിലും നനയുന്നത് കാണാനാണ് എനിക്ക് കൂടുതൽ കൌതുകം അത് കൊണ്ട് ഇഷ്ടായീ ഈ ബാല്യ മിട്ടായി

  ReplyDelete
 7. മഴയിലൂടെ നടക്കുമ്പോൾ എന്നിലെ കണ്ണീര ആരും കാണില്ല : ചാപ്ലിൻ

  ReplyDelete
 8. ചോർന്നൊലിക്കാത്ത ഇടങ്ങൾ താണ്ടി
  തണു തണുത്ത കുഞ്ഞുസ്വപ്നങ്ങൾ
  തവളച്ചാട്ടം ചാടുകയാണ്.....

  oru chithramundu..nissabdathayil kaaru pidicha maanathinu thaazhe otakoru kutti.. ottakku ottakku...

  ReplyDelete
 9. അതെ, മധുരിക്കാത്തൊരു വീഞ്ഞാണെന്‍റെ ബാല്യം.....

  ReplyDelete
 10. ഇറവെള്ളം നോക്കി നില്ക്കുന്നു
  അക്ഷരങ്ങൾ... നന്നായിട്ടുണ്ട് അത്. ബാല്യത്തിന്റെ മധുരിമ ചിലപ്പോഴെങ്കിലും, ഒരു നുണയാണല്ലോ!

  ReplyDelete
 11. ബാല്യം ഓര്‍മ്മവരുന്നു..,ഇത്രയൊന്നും ഇല്ലെങ്കിലും.

  ReplyDelete
 12. മഴക്കാലത്തിന് വറുത്ത ചൂടുള്ള ആഞ്ഞിലിക്കുരുവിന്‍റെ രുചിയാണ്..

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?