സ്നേഹ മുദ്രകൾ

ഒരു സമുദ്രവും
പുഴകളിലേക്ക് തിരിച്ചൊഴുകുന്നില്ലല്ലോ?
എന്റെ സ്നേഹവുമതുപോലെ -
നിന്നിൽ അലയടിച്ചലിയുന്നു.
തീരത്തെ തൊടുന്ന തിരയെപ്പോൽ
ആവേശത്തോടെ പുല്കുന്നു -
എന്റെ സ്വപ്നവുമതുപോലെ.
മരം പൂക്കളെ കാത്തുവെച്ചതുപോലെ 
ഞാൻ എന്നെ നിനക്കായി കാത്തുവെച്ചു.
ഭൂമിയെ ദൈവം സൃഷ്ടിക്കുമ്പോൾ
അതിന്റെ ഹൃദയത്തിൽ
ജീവന്റെ പൂമ്പൊടികൾ നിറച്ചിരുന്നു.
അതിന്റെ സിരകളിൽ
ദാഹനീരും മധുരക്കനികളും നിറച്ചിരുന്നു -
എന്റെ ഉൾച്ചൂടുമതുപോലെ.
പറവകൾക്ക് ചിറകുകൾ നല്കിയതുപോലെ -
എന്റെ ഹൃദയാകാശവുമതുപോലെ. 
നെൽക്കതിരുകളിൽ പാൽ നിറച്ചതുപോലെ
നമ്മളിൽ പ്രണയം കതിരിട്ടതുമതുപോലെ
നിശകൾക്ക് നിലാവിനെ നല്കിയത് കാണൂ
പർവ്വതങ്ങളെ മേഘങ്ങൾ സ്നേഹിക്കുന്നത് കാണൂ
എന്റെ ദുഃഖങ്ങളെ നീ ഉമ്മവെക്കുവതുമതുപോലെ.

Comments

 1. പ്രണയ മുദ്രകൾ ആകാശ നീലിമയിൽ
  തെളിഞ്ഞു കാണുന്നു

  പ്രണയം! പ്രണയം! പ്രണയം!

  ReplyDelete
 2. എന്റെ സ്നേഹവുമതുപോലെ -
  നിന്നിൽ അലയടിച്ചലിയുന്നു...

  pranaya kavitha vaayichittu kure naalaayirunnu..

  ReplyDelete
 3. ഭാനുവില്‍ നിന്ന് വ്യത്യസ്തമായൊരു കവിത

  ഇഷ്ടപ്പെട്ടു

  ReplyDelete
 4. നന്നായിരിക്കുന്നു...

  ReplyDelete
 5. ഇത്തരമൊരു കവിത വായിച്ചിട്ട് കുറെ ദിവസമായി...


  ആ ആഹ്ലാദത്തോടെ...

  ReplyDelete
 6. ആത്മാര്‍പ്പണത്തിന്‍റെ മനോഹരമായ താദാത്മ്യങ്ങള്‍

  ReplyDelete
 7. സ്നേഹത്തിന്റെ മുദ്രണം....

  ReplyDelete
 8. ഏകാന്തമായ,എന്റെ കണ്ണുനീർപ്പാതകളിലെല്ലാം നീ കാത്തുനിന്നു;

  പ്രണയത്തിന്റെ തോരാത്ത മഴയായ്..!!
  സാന്ത്വനത്തിന്റെ കുഞ്ഞലക്കൈകളാൽ തഴുകുന്ന സ്നേഹസാഗരമായ്..!!
  എന്റെ സ്വപ്നങ്ങൾക്കെല്ലാം വീഥിയൊരുക്കുന്ന ഹൃദയാകാശമായ്..!!

  ആത്മാവിനെത്തൊടുന്ന സ്നേഹം,പ്രണയം നിറയുന്നു; ഈ കവിതയിലെ ഓരോ വരികളിലും.രചനയിലെ പുതുമ കൊണ്ടുതന്നെ, മറ്റുള്ള പ്രണയകവിതകളിൽ
  നിന്നും വ്യത്യസ്തവും. ഇഷ്ടമായി സർ.


  ശുഭാശംസകൾ...

  ReplyDelete
 9. നെൽക്കതിരുകളിൽ പാൽ നിറച്ചതുപോലെ
  നമ്മളിൽ പ്രണയം കതിരിട്ടതുമതുപോലെ

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?