ഏകാകിനിയായിപ്പോയ മരം

മണൽസമുദ്രത്തിൽ
ഏകാകിനിയായിപ്പോയ മരം 
പലതും പറയുന്നുണ്ട് -
നിസംഗയായ ആകാശത്തോടും
നിസ്സഹായയായ ഭൂമിയോടും
കുളിരു തേടിപ്പോയ വേരുകളോടും
അന്നം തേടിവന്ന ഒട്ടകങ്ങളോടും
കൂട് തേടിവന്ന കുരുവികളോടും.

ചങ്കിൽ അണയാത്തൊരു ആശയുടെ
തളിരിലകൾ
ശാഖകളിൽ വിടരുന്നുണ്ട് -
ഓരോ പുലരിയിലും.

മണൽ സമുദ്രത്തിൽ
ഏകാകിനിയായിപ്പോയ മരം
കീറിപ്പറിഞ്ഞിട്ടും താഴ്ത്തികെട്ടാത്ത കൊടിക്കൂറ പോലെ
ഏകാന്ത പഥികരെ ആവേശം കൊള്ളിക്കുന്നു.
അള്ളിപ്പിടിച്ച ഭൂമിക്ക്
ഒരു കുമ്പിൾ തണലും
ആകാശത്തിന്റെ നേർക്കൊരു
സ്വപ്നവും തൊടുക്കുന്നു.

മണൽ സമുദ്രത്തിൽ
ഏകാകിനിയായിപ്പോയ മരം
പച്ചകൊണ്ട്‌ ജീവിതം എഴുതുന്നു.
വിലാപവും വിരഹവുമില്ലാതെ
പച്ചച്ച പ്രതിരോധം സൃഷ്ട്ടിക്കുന്നു.
ആർദ്രതകൊണ്ട് ആര്ദ്രമാക്കുന്നു -

ചിത്രം: ഗൂഗിളിൽ നിന്നുംComments

 1. മണൽ സമുദ്രത്തിൽ വർത്തമാന സങ്കൽപ്പങ്ങളെ കുഴിച്ചുമൂടി പ്രതീക്ഷകളേയും സ്വപ്നങ്ങളേയും ഉറ്റവർകു സമ്മാനിക്കുന്ന ഒറ്റത്തരുക്കളെ ഓർമ്മിപ്പിക്കുന്ന വരികൾ...

  ReplyDelete
 2. ഏകാകിനിയായിപ്പോയ മരം
  പലതും പറയുന്നുണ്ട്.

  ReplyDelete
 3. ഏകാകി യിൽ നിന്നും ഏകകിനിയിലെക്ക്

  ReplyDelete
 4. കീറിപ്പറിഞ്ഞിട്ടും താഴ്ത്തികെട്ടാത്ത കൊടിക്കൂറ പോലെ
  ഏകാന്ത പഥികരെ ആവേശം കൊള്ളിക്കുന്നു..
  മനോഹരമായ ഈ വരികള്‍ അതിലേറെ ആവേശം കൊള്ളിക്കുന്നു.

  ReplyDelete
 5. ഏകാകിയാകുമ്പോഴും ഏകാന്ത പഥികരെ ആവേശം കൊള്ളിക്കുന്ന മരം ...

  ReplyDelete
 6. ഇവിടെയുണ്ട് മണല്‍സമുദ്രത്തില്‍ ഏകാകിയായിപ്പോയൊരു മരം
  “ട്രീ ഓഫ് ലൈഫ്” എന്നാണതിന് ഈ ദേശം കൊടുത്തിരിയ്ക്കുന്ന നാമം

  ReplyDelete
 7. അത്,ഉന്നതങ്ങളിൽ നിന്നും ഭൂമിയിലേക്കുള്ള ഒരു സന്ദേശം തന്നെ.അജയ്യതയുടെ,പ്രത്യാശയുടെ,
  നിസ്തുലമായ കാരുണ്യത്തിന്റെ സന്ദേശം.!!

  സുന്ദരമായ രചന.

  ശുഭാശംസകൾ....

  ReplyDelete
 8. എല്ലാ പുലരികളിലും വിരിയുന്ന
  അണയാത്ത ആശകളുടെ തളിരുകൾ...!

  ReplyDelete
 9. വളരെ മനോഹരമായ അര്‍ത്ഥവത്തായ വരികള്‍ ഹൃദ്യം.

  ReplyDelete
 10. ഏകാന്തത ,ഏകാന്തത,ഏകാന്തത

  എത്രഏകാന്തത ചെര്ന്നാലും ഏകാന്തത എന്നും ഏകാന്തത തന്നെ ആണോ ?

  ReplyDelete
 11. അജിത്തേട്ടൻ പറഞ്ഞതു പോലെ ഞങ്ങൾക്കുമുണ്ടൊരു വലിയ മരം. മരുഭുമിയിൽ ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു അത്ഭുതം...!
  കവിത നന്നായിരിക്കുന്നു...
  ആശംസകൾ..

  ReplyDelete
 12. മരത്തിന്റെ ഏകാകിത, ചെറുത്തുനിൽ‌പ്പ് - വാക്കുകൾ കൃത്യമായി ഈ രണ്ടു കാര്യങ്ങളും പകരുമ്പോൾ, കവിത പ്രത്യാശാഭരിതമാക്കു മനസ്സിനെ.ആശതൻ ... കവിതയുടെ രീതിയിൽ നിന്ന് അകന്നു നിൽക്കുന്നു ഈ ‘തൻ’ ആശയുടെ എന്നു പോരേ?

  ReplyDelete
 13. ശ്രീമാഷ് പറഞ്ഞ തിരുത്ത് വരുത്തിയിട്ടുണ്ട്. നന്ദിയുണ്ട്, തെറ്റുകൾ ചൂണ്ടികാണിച്ചതിൽ.

  ReplyDelete
 14. പ്രവാസിയാണല്ലേ....

  ReplyDelete
 15. കവിത പ്രതീക്ഷ തരുന്നു... ആര്‍ദ്രതയോടെ .. അതുകൊണ്ട് സന്തോഷം ... വായിച്ചു തീരുമ്പോഴേക്കും...

  ReplyDelete
 16. ഏകാകിയായ മരം - അതില്‍ പലതും ഒളിഞ്ഞിരിക്കുന്നല്ലോ ഭാനു.... പ്രതിനിധീകരിക്കുന്നത് മറ്റെന്തിനെയോ ആണെന്ന് തോന്നി - അങ്ങനെ ഒരു ഏകാകിനിയായ മരത്തെ എനിക്കും അറിയാം.... പ്രതീക്ഷകളുടെ നാമ്പുകള്‍ ഉയിര്തെഴുന്നെല്‍പ്പികട്ടെ ഉള്ളിലെ പച്ചച്ച ഇലകളെ.... ആശംസകള്‍

  ReplyDelete
 17. മരുത്തണലിന്റെ ഒറ്റപ്പെട്ട കുളിരിനു ഇനിയും എത്ര പറയാനുണ്ടാവും-ആര്‍ദ്രതയുടെ പച്ചപ്പുകള്‍ ഈറനണിയിച്ച്....
  (y)

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?