വരും കാലം
മഴ പെയ്തു പെയ്ത്
ചുമരുകളിൽ പച്ച പൂപ്പലുകൾ പെരുകുന്ന കാലം വരും.
തീവണ്ടി ബോഗികൾ ഓടിപ്പോകുന്നതു
അലസമായി നോക്കി നില്ക്കുന്നൊരു കാലം.
കണ്ണാടി കാണാത്ത മുഖം
വെള്ളി നൂലുകൾ അണിയുന്ന കാലം.
നടക്കുവാനായി പാതകൾ ഒന്നുമില്ലാതാവുന്നൊരു കാലം.
ഓർമ്മകളിൽ നിന്നും മുഖങ്ങൾ പൊഴിഞ്ഞുപോകുന്നൊരു കാലം.
ഞാനന്ന്
ഒരു വീണക്കമ്പി മറ്റൊന്നിനോടെന്നപോലെ
വലിഞ്ഞുമുറുകിയ നാദംകൊണ്ട് സംസാരിക്കും -
മഴപെയ്തു നനഞ്ഞ പച്ചകളോടും -
സൂര്യനസ്തമിച്ച ആകാശത്തോടും...
പൊടി പിടിച്ച ജനൽ ചില്ലിനുപുറകിൽ
ഞാനൊരു ഓർമ്മപോലും അല്ലാതാകും.
കൂറകൾ പെറ്റുപെരുകും
അവർ തൊടിയിലൂടെ പ്രധാന വീഥിയിൽ ചെന്നുകയറും.
ഞാൻ ഒന്നും കാണുകയില്ല -
ഒന്നും ...
ചുമരുകളിൽ പച്ച പൂപ്പലുകൾ പെരുകുന്ന കാലം വരും.
തീവണ്ടി ബോഗികൾ ഓടിപ്പോകുന്നതു
അലസമായി നോക്കി നില്ക്കുന്നൊരു കാലം.
കണ്ണാടി കാണാത്ത മുഖം
വെള്ളി നൂലുകൾ അണിയുന്ന കാലം.
നടക്കുവാനായി പാതകൾ ഒന്നുമില്ലാതാവുന്നൊരു കാലം.
ഓർമ്മകളിൽ നിന്നും മുഖങ്ങൾ പൊഴിഞ്ഞുപോകുന്നൊരു കാലം.
ഞാനന്ന്
ഒരു വീണക്കമ്പി മറ്റൊന്നിനോടെന്നപോലെ
വലിഞ്ഞുമുറുകിയ നാദംകൊണ്ട് സംസാരിക്കും -
മഴപെയ്തു നനഞ്ഞ പച്ചകളോടും -
സൂര്യനസ്തമിച്ച ആകാശത്തോടും...
പൊടി പിടിച്ച ജനൽ ചില്ലിനുപുറകിൽ
ഞാനൊരു ഓർമ്മപോലും അല്ലാതാകും.
കൂറകൾ പെറ്റുപെരുകും
അവർ തൊടിയിലൂടെ പ്രധാന വീഥിയിൽ ചെന്നുകയറും.
ഞാൻ ഒന്നും കാണുകയില്ല -
ഒന്നും ...
ഭാവി കാലത്തെ വരച്ചു വെക്കുന്നവൻ കവി എന്ന് ആരോ പറഞ്ഞത് അർത്ഥവത്താണ്
ReplyDeleteസാധാരണ കഴിഞ്ഞക്കാലവും വര്‍ത്തമാനവും ആണ് കവിതയ്ക്ക് കൂടുതല്‍ വിഷയമാവുക.ഇവിടെ ഭാവിയാണെങ്കില്‍ അവിടെത്തെ ഭൂതമാണ് പറയുന്നത് .ഞാന്‍ ശ്രമിച്ചൊരു വരും കാലമുണ്ട് അത് വായിക്കാന്‍ http://kaathi-njan.blogspot.com/2013/07/blog-post_9.html
ReplyDeleteചിലകാലങ്ങളൊക്കെ എപ്പഴേ വന്നു കഴിഞ്ഞു...നന്നായിട്ടുണ്ട് കവിത..ആശംസകള്‍
ReplyDeleteകാലങ്ങള്‍ വന്നു കഴിഞ്ഞല്ലൊ പലതും...ബാക്കിയുള്ളവ വഴിയരികില്‍ പതുങ്ങി നില്ക്കുന്നു...
ReplyDeleteഞാനന്ന്
ReplyDeleteഒരു വീണക്കമ്പി മറ്റൊന്നിനോടെന്നപോലെ
വലിഞ്ഞുമുറുകിയ നാദംകൊണ്ട് സംസാരിക്കും
ആ കാലത്ത് ഞാനുണ്ടാവുകയില്ല
ReplyDeleteഎന്തൊരാമോദം!
ഭാനു ബ്ലോഗെഴുതാത്ത ഒരു കാലം വരും
ReplyDeleteഞാൻ ബ്ലോഗ് വായ്ക്കാത്ത ഒരു കാലം വരും
വെള്ളം കണി കാണാൻ പോലും പ്രയാസമായ ആ കാലത്തും മനുഷ്യൻ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഭൂമിയിൽ വലിച്ചെറിഞ്ഞു കൊണ്ടേ ഇരിക്കും.
നമ്മളൊന്നും കാണാതെയാവുന്ന കാലത്ത് നമ്മളെ കാണാന്‍ ചിലത് ബാക്കിയാവട്ടെ.....
ReplyDeleteആശംസകള്‍ ...................
ഈ പോക്ക് കണ്ടാല്‍ ഇങ്ങിനെയൊക്കെ എഴുതി അശുഭപ്രതീക്ഷയില് മുഖം പൂഴ്ത്തേണ്ടിവരും.വിപ്ലവകാരി തിരിച്ചു പിടിക്കേണ്ട വഴി ചിന്തിച്ചു കൊണ്ടിരിക്കും.അങ്ങിനെയൊരു ചിന്ത കവിയുടെ മനസ്സിലും ഇല്ലാതെ വരുമോ ?
ReplyDeleteഅകാലം
ReplyDeleteഅനിശ്ചിതം ഭാവിയതെങ്കിലു-
ReplyDeleteമോർക്കുകിൽ നിശ്ചിത,മവസാന രംഗം.!!
മനോഹരമായ കവിത.വളരെയിഷ്ടമായി സർ.
ശുഭാശംസകൾ...
mazha peythu nanaja pachakal......atanu enne ee kavithayil aakarshichat
ReplyDeleteഞാനന്ന് ഒന്നും കാണുകയില്ല ഒന്നും
ReplyDeleteനല്ല കവിത......
പൊടി പിടിച്ച ജനൽ ചില്ലിനുപുറകിൽ
Deleteഞാനൊരു ഓർമ്മപോലും അല്ലാതാകും.
കൂറകൾ പെറ്റുപെരുകും
അവർ തൊടിയിലൂടെ പ്രധാന വീഥിയിൽ ചെന്നുകയറും.
ഞാൻ ഒന്നും കാണുകയില്ല -
ഒന്നും ...
എന്തിനാണ് ഈ കാഴ്ചകള്‍ കാണുന്നത് ?
ഞാനന്ന്
ഒരു വീണക്കമ്പി മറ്റൊന്നിനോടെന്നപോലെ
വലിഞ്ഞുമുറുകിയ നാദംകൊണ്ട് സംസാരിക്കും -
മഴപെയ്തു നനഞ്ഞ പച്ചകളോടും -
സൂര്യനസ്തമിച്ച ആകാശത്തോടും...
Bhanu, simply great !! Every word in it's proper place speaks to me about a royal seclusion. See you later.
ReplyDeleteആശംസകള്‍
ReplyDeleteദേശത്തിന്റേയും പ്രകൃതിയുടേയും ഭാഗമായിത്തീരുന്നു കവിത.സുന്ദരം.ലളിതം.
ReplyDeleteമനോഹരം... ലളിതം, അര്‍ത്ഥപൂര്‍ണ്ണം... എല്ലാ ഭാവുകങ്ങളും കവിക്ക്....
ReplyDeleteശക്തമായ വരികൾ ....
ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർ
ആസ്വാദ്യകരം..അര്ത്ഥഗര്ഭം....!! ആശംസകള്‍ നേരുന്നു.
ReplyDeleteഈ വരികള്‍ കാട്ടുന്ന കാലം -ഇങ്ങടുത്തെതിയോ എന്ന് പേടിപ്പിക്കുന്ന കാലം -അന്ന് നമുക്കാര്‍ക്കും ഒന്നും കാണാതാകട്ടെ !
ReplyDeletegood good good... pravaachakanaavunnu kavi..
ReplyDelete