ബുൾഡോസറുകൾ

ബുൾഡോസറുകൾ പോലെ മനുഷ്യരുമുണ്ട് -
കുന്നുകളും കുടിലുകളും
അവർ ഇടിച്ചു നിരപ്പാക്കുന്നുണ്ട് .
വിലാപയാത്രകളോ
പ്രതിഷേധ റാലികളോ
അവർ കാണുകയില്ല.
കണ്ണീരുപോലെ പുഴകൾ വറ്റിപ്പോകുന്നതും
ദേശം തീപ്പെട്ടുപോകുന്നതും
കുഞ്ഞിക്കിളികളുടെ കരച്ചിലുകളും
അവർ കേൾക്കുകയില്ല .
പച്ചച്ച കാടുകൾ കത്തിപ്പോവുകയും
പാതിവെന്ത ഹൃദയങ്ങൾ
വാവിട്ടു നിലവിളിക്കുകയും ചെയ്യും.
ചോരവഴുതുന്ന നാൽക്കവലകളിൽ
ബുൾഡോസറുകൾ 
സ്വേച്ഛാധിപതിയുടെ അഹങ്കാരത്തോടെ
പല്ലിറുമ്മും,
തിന്നു തീരാത്തവന്റെ ആർത്തിയോടെ
വാതുറക്കും.
ബുൾഡോസറുകൾ പോലെ മനുഷ്യരുമുണ്ട് -
മനസ്സിലും ശരീരത്തിലും
ഉരുക്കു ചക്രങ്ങൾ മാത്രമുള്ള മനുഷ്യർ.


ചിത്രം ഗൂഗിളിൽ നിന്നും 

Comments

 1. അടിച്ചമര്‍ത്തലാണ് അവരുടെ വിനോദം.

  ReplyDelete
 2. ബുൾഡോസറുകളെ മനുഷ്യനു നിയന്ത്രിക്കാനാകും. പക്ഷെ, ഒരു മനുഷ്യനും നിയന്ത്രിക്കാനാവാത്ത മനുഷ്യബുൾഡോസറുകൾ ധാരാളമുള്ള നാടാണ് നമ്മുടേത്....!
  ആശംസകൾ...

  ReplyDelete
 3. പച്ച വെള്ളം പോലെയുള്ള മനുഷ്യരുമുണ്ട്

  ReplyDelete
 4. ബുൾഡോസറുകൾ പോലെ മനുഷ്യരുമുണ്ട് -
  മനസ്സിലും ശരീരത്തിലും
  ഉരുക്കു ചക്രങ്ങൾ മാത്രമുള്ള മനുഷ്യർ.
  valued :) :)

  ReplyDelete
 5. കേരളത്തിൽ സെക്രെറെരിയെട്ടു പടിക്കൽ എത്രയോ ദിവസം സമരം ഇരുന്നിട്ട് ജസീറ ഇന്ന് ഡൽഹിയിലേക്കു ട്രെയിന കേറി, നമ്മൾ ഇന്ന് എവിടെ നില്ക്കുന്നു ഒറ്റപ്പെട്ട കേരളത്തിലെ ഓരോ മനുഷരുടെയും പ്രതീകം ആണവർ! എന്തിനു പ്രതികരിക്കുന്ന പ്രതിഷേടിക്കുന്ന നമ്മുടെ സമൂഹം അവരെ എഴുതി തള്ളി. ഒരു ആപത്തു വന്നിട്ട് മെഴുകുതിരി കത്തിക്കാൻ നൂറു പേര് പതിനായിരങ്ങൾ കാണും അവർ എന്തിനു ഡൽഹിയിൽ പോകേണ്ടി വരുന്നു എന്ന് നമുക്ക് ഇന്ന് ചിന്തിക്കണ്ട
  ഭാനു താങ്കളുടെ കവിത കണ്ടപ്പോൾ പ്രതികരിച്ചു അത്ര മാത്രം നമ്മുടെ ഓരോരുത്തരുടെയും ഉണരാത്ത മനസാക്ഷി തന്നെ ഈ ബുൾഡോസർ

  ReplyDelete
 6. പ്രകൃതിയെ മായ്ച്ചുകളയുന്ന പ്രവര്‍ത്തനങ്ങള്‍ യന്ത്രമനുഷ്യരെന്ന് വിളിക്കാനും വയ്യ ഈ മനുഷ്യയന്ത്രങ്ങളെ.. മനോഹരമായ വരികള്‍

  ReplyDelete
 7. ബുള്‍ഡോസറിന്‍ കീഴില്‍ ഞെരിഞ്ഞമരുന്ന, മനുഷ്യരുണ്ട്.

  ചോര പൊടിയുകയേയില്ല.

  ReplyDelete
 8. നന്നായിരിക്കുന്നു. ബുൾ ടൊസറിനെ കുറിച്ച് ഞാനും മുൻപ് ഒരു കവിത എഴുതിയിട്ടുണ്ട്
  bull dozer

  ReplyDelete
 9. ഉണ്ട്..ഉണ്ട്.. ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത ബുള്‍ഡോസര്‍ പോലത്തെ മനുഷ്യരുണ്ട്.. യഥാര്‍ഥ ബുള്‍ഡോസറുകളേക്കാള്‍ ആയിരം മടങ്ങ് അപകടകാരികള്‍..

  ReplyDelete
 10. ശക്തമായ വരികള്‍
  ആശംസകള്‍

  ReplyDelete
 11. ഒച്ചോളം പോന്ന പ്രതികരണശേഷിയില്‍ നിന്ന് സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്ന ജനതതിയുടെ പ്രജ്ഞ‌യില്‍ കവിത ഒരു ചെറുമിന്നെലെങ്കിലുമിറക്കാതിരിക്കില്ല

  ReplyDelete
 12. ഏതു ഗോലിയാത്തിനേയും മുട്ടുകുത്തിക്കാൻ പോന്ന,നന്മയുടെ പുലരി മാത്രം സ്വപ്നം കണ്ട് ആർത്തിരമ്പിയ ഒരു
  സംഘശക്തിയിവിടെയുണ്ടായിരുന്നു.പുത്തനാകാശത്തിന്റെ കാഹളമൂതി, എന്തിനും മീതെ പറക്കാൻ കരുത്തുള്ള ചിറകുകളുമായി !! ഇന്നതിന്റെ ചിറകു തളർന്നതോ,അതോ അത്രയ്ക്കുയരെപ്പറക്കാനുള്ള ധൈര്യമതിനു കെട്ടു പോയോ..??!!! ബുൾഡോസറുകൾ കാലത്തിന്റെ വികൃതിയാവാം.അതു തടുക്കേണ്ടവർ,അതിനു തീർച്ചയായും കഴിവുള്ളവർ നിശ്ശബ്ദ്ദരാവുന്നതിന്,നിഷ്കൃയരാവുന്നതിന് കാലം മാപ്പ് തരുമെന്ന് തോന്നുന്നില്ല.



  വളരെ നല്ലൊരു കവിത.ഏറെ ഇഷ്ടമായി.


  ശുഭാശംസകൾ....

  ReplyDelete
 13. ബുൾ ഡോസായ പോലേയുള്ള മാനിതരും ഉണ്ട്...!

  ReplyDelete
 14. പച്ചച്ച കാടുകൾ കത്തിപ്പോവുകയും
  പാതിവെന്ത ഹൃദയങ്ങൾ
  വാവിട്ടു നിലവിളിക്കുകയും ചെയ്യും.

  നന്നായി എഴുതി. നല്ല വരികൾ

  ReplyDelete
 15. യാന്ത്രികം ! ഈ പോക്ക് ഏതു വരെ ?നമ്മുടെ വരും തലമുറക്ക് ചോദിക്കാന്‍ ,അല്ല അവര്‍ക്ക് ജീവിക്കാനോരിടം ഇവിടെ അവശേഷിപ്പുന്ടാവുമോ ?
  കരയുക പ്രിയ കവേ നമ്മള്‍ !

  ReplyDelete
 16. നന്നായി ഭാനു, എന്നാൽ ഏത് ഉരുക്കുചക്രവും തുരുമ്പെടുക്കും എന്നൊരു സമാധാനമുണ്ട്.ഒറ്റുകാരനെയും സ്വേച്ഛാധിപതിയെയും ചവിട്ടിത്തേച്ച് കാലം തന്നെ ഒടുക്കം ചിരിക്കും.എഴുതുക വീണ്ടും.

  ReplyDelete
 17. nalla kavitha bhanu.. strong.. beautiful.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?